Tuesday 26 February 2013

[www.keralites.net] വിവാഹിതര്‍ വാര്‍ധക്യത്തില്‍ ആരോഗ്യാവാന്മാരാവുമെന്ന് പഠനം

 

 
തായ്‌പെയ്: വിവാഹിതര്‍ അവിവാഹിതരെ അപേക്ഷിച്ച് വാര്‍ധക്യപ്രായത്തില്‍ ആരോഗ്യവാന്മാരാവുമെന്ന് പഠനം. ശരീരത്തിലെ ക്രോമസോമുകളെയും ഡി.ന്‍.എയെയും സംരക്ഷിക്കുന്ന രക്തത്തിലെ ടെലോമിറസ് എന്ന രാസവസ്തുവിന്റെ അളവ് വിവാഹിതരില്‍ കൂടുതലായി പ്രവര്‍ത്തിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യനിലെ അര്‍ബുദത്തെയും ആയുസ്സിനെയും നിര്‍ണയിക്കുന്ന രാസവസ്തു കൂടിയാണ് ടെലോമിറസ്. ഇവയുടെ അളവ് കൂടുതല്‍ കണ്ടെത്തുന്നത് അര്‍ബുദം, ഹൃദ്രോഗങ്ങള്‍ എന്നിവ പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്നു പഠനം നടത്തിയ തായ്‌വാനിലെ ഒരു സംഘം ഗവേഷകര്‍ വ്യക്തമാക്കി.
65നും 74നും ഇടയില്‍ പ്രായമുള്ള 300ഓളം പേരില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ കണെ്ടത്തല്‍. എന്നാല്‍,  അവിവാഹിതരില്‍/ഒറ്റയ്ക്കു താമസിക്കുന്നവരില്‍ വിവാഹിതരെ അപേക്ഷിച്ച് ടെലോമിറസിന്റെ അളവ് കുറവാണെന്നു കണെ്ടത്തി. വെള്ളക്കാരിലും ഏഷ്യക്കാരിലും ടെലോമിറസിന്റെ അളവ് കുറയുന്നത് അര്‍ബുദത്തിനും ഹൃദ്രോഗങ്ങള്‍ക്കും കാരണമാവുമെന്നും ഗവേഷകര്‍ പറയുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment