Friday 8 February 2013

[www.keralites.net] ഫെബ്രുവരി 10 മുതല്‍ മലയാള ടെലിവിഷന്‍ മുമ്പത്തെപ്പോലെ ആയിരിക്കില്ല..

 

പ്രിയ സുഹൃത്തേ,

മലയാള ദൃശ്യമാധ്യമ രംഗത്ത് നേരിന്റെയും നന്മയുടെയും ശോഭ വിരിയിച്ച് മീഡിയവൺ സംപ്രേഷണം ആരംഭിക്കുകയാണ്. 2013 ഫെബ്രുവരി 10ന് കോഴിക്കോട് സ്വപ്നനഗരിയിൽ വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ. എ.കെ. ആന്റണി ലോകത്തെമ്പാടുമുള്ള മലയാളികൾക്കായി ചാനൽ സമർപ്പിക്കും. വാർത്താരംഗത്ത് വഴിത്തിരിവായ മാധ്യമത്തിന്റെ സിൽവർ ജൂബിലി ഉപഹാരമാണ് വാർത്തകളും വിനോദ പരിപാടികളുമുള്ള മീഡിയവൺ.

കുടുംബസദസ്സുകൾക്ക് ഒന്നിച്ച് കാണാൻ കഴിയുംവിധം ഒരുക്കുന്ന ഈ ചാനൽ നാം ഓരോരുത്തരുടെയും നിറഞ്ഞ പ്രതീക്ഷയാണ്. നേര് ലക്ഷ്യമിടുന്ന വാർത്തയും നന്മയുള്ള വിനോദ പരിപാടികളുമായിരിക്കും ചാനലിന്റെ മുഖമുദ്ര. നമ്മുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കപ്പെടുന്ന ഉദ്ഘാടന ചടങ്ങില്‍ കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് ശ്രീ. വി.എസ്. അച്യുതാനന്ദന്‍, തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.

മീഡിയവൺ താങ്കളുടെ വസതിയിൽ നിറസാന്നിധ്യമായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ സൗഹൃദബന്ധത്തിന്റെ തുടക്കമാവട്ടെ മീഡിയവൺ ഉദ്ഘാടന ചടങ്ങ്. പ്രസ്തുത പരിപാടിയിലേക്ക് താങ്കളെ കുടുംബസമേതം ക്ഷണിക്കുന്നു.


സ്നേഹാദരങ്ങളോടെ,


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment