Friday 22 February 2013

[www.keralites.net] ഏറ്റവും താഴ്ച്ചയിലുള്ള ആഴക്കടല്‍ വിള്ളല്‍ ബ്രിട്ടീഷ് സംഘം കണ്ടെത്തി

 

ഏറ്റവും താഴ്ച്ചയിലുള്ള ആഴക്കടല്‍ വിള്ളല്‍ ബ്രിട്ടീഷ് സംഘം കണ്ടെത്തി



ലോകത്ത് അറിയപ്പെടുന്ന ഏറ്റവും താഴ്ച്ചയിലുള്ള ആഴക്കടല്‍ വിള്ളല്‍ ബ്രിട്ടീഷ് ഗവേഷകര്‍ കണ്ടെത്തി. കരീബിയന്‍ മേഖലയില്‍ സമുദ്രോപരിതലത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് വിചിത്ര വിശേഷങ്ങള്‍ പേറുന്ന ആ വിള്ളല്‍. 

'കേയ്മന്‍ ട്രഫ്' എന്ന മേഖലയില്‍ മുമ്പ് അറിയപ്പെടാത്ത ഒരു സ്ഥലത്താണ്, ഉഷ്ണലവണജലം പ്രവഹിക്കുന്ന സമുദ്രാന്തര വിള്ളലുകള്‍ കണ്ടത്. വിദൂരനിയന്ത്രിത വാഹനത്തിന്റെ സഹായത്തോടെയായിരുന്നു കണ്ടെത്തല്‍. 

സമുദ്രത്തിനടിയില്‍ നിന്ന് വിദൂരനിയന്ത്രിത വാഹനം അയയ്ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍, മുകളില്‍ നങ്കൂരമിട്ട ഗവേഷണ കപ്പലിലെ സ്വീകരണികള്‍ പിടിച്ചെടുത്തപ്പോഴാണ്, അതിശയിപ്പിക്കുന്ന കണ്ടെത്തലിന്റെ കാര്യം ഗവേഷകര്‍ക്ക് മനസിലായത്. 


ഉഷ്ണലവണജലം പ്രവഹിക്കുന്ന സമുദ്രാന്തര വിള്ളലുകള്‍ (Hydrothermal vents) ശാസ്ത്രലോകത്ത് എന്നും ആകാംക്ഷയുണര്‍ത്തുന്ന വിചിത്രമേഖലകളാണ്. 1970 കളിലാണ് ഇത്തരം സ്ഥലങ്ങള്‍ കടലിനടിയിലുണ്ടെന്ന് ആദ്യമായി മനസിലാകുന്നത്. നിലവില്‍ ലോകത്താകമാനം ഏതാണ്ട് 200 സമുദ്രാന്തര വിള്ളലുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 

കേയ്മാന്‍ ട്രഫില്‍ രണ്ട് ഭൗമഫലകങ്ങള്‍ക്കിടയില്‍ വിള്ളലുകളുള്ള കാര്യം കണ്ടെത്തിയത് മൂന്നുവര്‍ഷം മുമ്പ് മാത്രമാണ്. അതില്‍ 'ബീബി' (ആലലയല) എന്ന ഒരുകൂട്ടം വിള്ളലുകളാണ്, കണ്ടെത്തിയതില്‍ ഏറ്റവും ആഴമേറിയത് എന്ന് ഇതുവരെ കരുതപ്പെട്ടിരുന്നു. എന്നാല്‍, അതിന് സമീപത്തായി 4968 മീറ്റര്‍ ആഴത്തില്‍ പുതിയ കൂട്ടം വിള്ളലുകള്‍ കണ്ടുപിടിച്ചതോടെ ബീബിയുടെ പദവി നഷ്ടമായി. 

41 ഡിഗ്രി സെല്‍ഷ്യസ് ആണ് ആ വിള്ളലുകളിലൂടെ പുറത്തേക്ക് കുതിച്ചൊഴുകുന്ന ലവണജലത്തിന്റെ താപനില. കണ്ടുപിടിക്കപ്പെട്ട സമുദ്രാന്തര വിള്ളലുകളില്‍ ഏറ്റവും ചൂടേറിയ ഒന്നാണിതെന്ന് ഗവേഷകര്‍ പറയുന്നു. 


നാച്ചുറല്‍ എണ്‍വിരോണ്‍മെന്റ് റിസര്‍ച്ച് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പര്യവേക്ഷണം സംഘടിപ്പിക്കപ്പെട്ടത്. പതിനെട്ടാം നൂറ്റാണ്ടിലെ പ്രശസ്ത പര്യവേക്ഷകന്‍ ജെയിംസ് കുക്കിന്റെ പേരിലുള്ള കപ്പലിലായിരുന്നു പര്യവേക്ഷണം. 

കടലിനടിയില്‍ നിന്നുള്ള ലൈവ് വീഡിയോ സ്ട്രീം ഗവേഷകര്‍ക്ക് ലഭിച്ചു. 'പൂര്‍ണമായും വിസ്മയകരമായ' കണ്ടുപിടിത്തം എന്നാണ് അതിനെ മുഖ്യഗവേഷകന്‍ ഡോ.ജോന്‍ കോപ്‌ലേ വിശേഷിപ്പിക്കുന്നത്. 'ഞങ്ങള്‍ ആദ്യം കരുതിയത്, മുമ്പ് കണ്ട ഏതോ സൈറ്റാണ് അതെന്നാണ്. എന്നാല്‍, ക്രമേണ ബോധ്യമായി, അത് പുതിയതാണെന്ന്' -അദ്ദേഹം അറിയിച്ചു. 

ആഴക്കടലില്‍ പ്രവര്‍ത്തിക്കുമ്പോഴത്തെ പ്രത്യേക, തീര്‍ത്തും പുതിയ സംഗതികളായിരിക്കും മുന്നിലെത്തുക എന്നതാണ് - ഡോ. കോപ്‌ലേ പറഞ്ഞു. ഭൂമിയെക്കുറിച്ച് എത്ര കുറച്ചേ നമുക്ക് ആറിയാവൂ എന്ന് അത് നമ്മളെ ഓര്‍മിപ്പിക്കും, അദ്ദേഹം പറഞ്ഞു. 


വിദൂര നിയന്ത്രിത വാഹനം (ROV) ആ പുതിയ സമുദ്രാന്തര വിള്ളല്‍ പ്രദേശത്ത് 24 മണിക്കൂര്‍ നേരം തങ്ങി ദൃശ്യങ്ങള്‍ പകര്‍ത്തി. വിള്ളല്‍ മേഖലയില്‍ നിന്ന് വെള്ളത്തിന്റെയും ജീവികളുടെയും സാമ്പിളുകള്‍ ശേഖരിച്ച ശേഷമാണ് കപ്പലിലേക്ക് വാഹനം തിരിച്ചെത്തിയത്. 

വിള്ളലുകളില്‍ വളരെ ഉയര്‍ന്ന താപനിലയാണെങ്കിലും, അതിന് ചുറ്റുമുള്ള സമുദ്രജലത്തിന് ചൂട് കുറവാണ്. ഉയര്‍ന്ന താപനിലയും കുറഞ്ഞ താപനിലയും സംഗമിക്കുന്ന ആ പ്രദേശത്ത് വളരെ വിചിത്രമായ ഒരു ആവാസ വ്യവസ്ഥ നിലനില്‍ക്കുന്നതായി ഗവേഷകര്‍ കണ്ടു. 

വിചിത്രാകൃതിയുള്ള ചെമ്മീനുകളും മറ്റ് ജീവികളും ഗവേഷകരില്‍ കൗതുകമുണര്‍ത്തി. അവയില്‍ ചിലതിന്റെ ദൃശ്യങ്ങളാണ് ഇതോടൊപ്പം നല്‍കിട്ടുള്ളത്. ശരിക്കു പറഞ്ഞാല്‍ ജീവലോകത്തിന്റെ ഇതുവരെ അറിയാത്ത ഒരു ഭാഗം തന്നെയാണ് ആ ചൂടന്‍ മേഖലയില്‍ ഉള്ളതെന്ന് ഗവേഷകര്‍ കണ്ടു (കടപ്പാട്: ബി.ബി.സി)


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment