Monday 4 February 2013

[www.keralites.net] ഒരു സ്വപ്നം പോലെ .......

 



നിന്റെ മൗനം നിമിഷങ്ങള്‍ ആയി ചിതറിയപ്പോള്‍,
പതറി പോയെത്‌ എന്റെ നിശ്വാസങ്ങള്‍ ആണ് ...
നിദ്രയില്‍ അവ്യക്തം ആയി ഞാന്‍ വിതുമ്പിയതും
ഒരു പക്ഷെ നീ അറിഞ്ഞിട്ട്‌ ഉണ്ടാവില്ല്ല ....
കടല്‍ കരയിലെ മണല്‍തരിയില്‍ വിരിയുന്ന
നക്ഷത്രങ്ങളുടെ മിന്നലില്‍ നീ ഇന്നലകളിലേക്ക് പോവുക ..
അവിടെ ഒരു പക്ഷെ നിനക്ക്‌ എന്നെ തിരിച്ചറിയാന്‍ ആയേക്കാം ..
മായുന്ന സ്വപ്നങ്ങളുമായി പടിവാതില്‍ക്കല്‍ ദിവസങ്ങളോളം
കാത്തുനിന്നവളെ ...
കൊഴിയുന്ന ഇലകളുടെ നിറചാര്‍ത്തലില്‍ അറിയാതെ എങ്ങോ
ഓടിമറഞവളെ ..
വാടിയ പൂവിതളില്‍ നാളയുടെ ഈണത്തില്‍ നിനക്കിനി
എന്നെ തിരിച്ചറിയാന്‍ മുന്നോട്ട്‌ കടന്നു വരാം ..
തന്ത്രികള്‍ മീട്ടുന്ന വിരലുകളുമായി നിനക്കിനി എന്നെ സപ്ര്‍ശിക്കാം ....
പുനര്‍ജനിയിലേക്കുള്ള യാത്രയുടെ സമയം അതിക്രമിച്ചിരിക്കുന്നു..
ഇനി എനിക്ക് യാത്രയുടെ ആരംഭം..
യാത്ര തുടങ്ങുന്നു ...
പുനര്‍ജനിയിലേക്കുള്ള യാത്ര..
ആരെയോ മറക്കുവാനും തേടുവാനും ഇല്ല...
എന്നെ കണ്ടെത്തണം ..
ഒടുവില്‍ കണ്ടെത്തിയ സത്യങ്ങള്‍ ഒരു സ്വപ്നം പോലെ മറക്കണം ...




www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment