Friday 25 January 2013

[www.keralites.net] എനിക്ക് നിന്നോടുള്ള അനുരാഗത്തിന്‍ സാക്ഷിയായി ...

 



നാം ഒരുമിച്ച് കണ്ട കിനാക്കാളും
പങ്കിട്ട സ്വപ്നങ്ങളും....
പറഞ്ഞു തീര്‍ക്കാത്ത കഥകളും ..
ചേര്‍ത്തുപിടിച്ച് നടന്ന വഴികളും ....
എല്ലാം നമ്മുക്ക് അന്യമായി ....

എകാകിയാണിന്ന് ഞാന്‍
കാലമാം മറവിയിലേക്ക്
മാഞ്ഞുപോകുന്നതിന് മുന്‍പ്
മഷി ഉണങ്ങാത്ത
നോവിന്‍റെ വാക്കുകളാല്‍
നീ എനിക്ക് സമ്മാനിക്കുന്ന
സ്നേഹലാളനങ്ങളില്‍
ഞാന്‍ എന്നും ജീവിക്കും .....
വിങ്ങുമോര്‍മ്മകള്‍ക്കൊണ്ട്
മുറിവേറ്റതു കൊണ്ടാവും
ഇന്നലെകളിലേയ്ക്ക്
തിരിഞ്ഞു നോകാതെ
ഞാന്‍ നടന്നകല്ലുന്നത് ‌ ..
നിനക്കായൊരു
പൂക്കാലം കാത്തുനില്‍ക്കുന്നു.
നോവൊരു
ചിരിയിലൊളിപ്പിച്ച്
ഞാനും കാത്തു നില്‍കുന്നു ...
നിനക്കായി മാത്രം വിരിയുന്ന
ആ പൂക്കാലത്തെ വരവേല്‍ക്കാന്‍ ....
എനിക്ക് നിന്നോടുള്ള അനുരാഗത്തിന്‍ സാക്ഷിയായി ...

Fun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment