കോട്ടയം: പൊതുവിപണിയില്‍ അരി വില 40 രൂപ പിന്നിടുമ്പോഴും സര്‍ക്കാരിന്റെ സബ്സിഡി റേഷനരി വാങ്ങുന്നവര്‍ 60 ശതമാനം പേര്‍ മാത്രം. എപിഎല്‍ വിഭാഗത്തിലെ സബ്സിഡി കാര്‍ഡുകാര്‍ക്ക് രണ്ടു രൂപ നിരക്കില്‍ ഒമ്പതു കിലോയും ജനറല്‍ വിഭാഗത്തിന് 8.90 രൂപ നിരക്കില്‍ 10 കിലോയും അരിക്ക് അര്‍ഹതയുണ്ട്. എപിഎല്‍ സബ്സിഡി കാര്‍ഡുകാരുടെ എണ്ണം സംസ്ഥാനത്ത് 42 ലക്ഷമാണ്. 40 ശതമാനം പേര്‍ റേഷനരി വാങ്ങാതിരിക്കെ മാസം 12,000 ടണ്‍ അരി സംസ്ഥാനത്ത് മിച്ചം വരുന്നുണ്ട്. ഈ അരി അപ്പാടെ കരിഞ്ചന്തയിലേക്ക് മറിയുന്നു. അതല്ലെങ്കില്‍ ഗോഡൌണുകളില്‍ പൂത്തുപൊടിയുന്നു.
സംസ്ഥാനത്തെ ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് നല്‍കുന്ന ഒരു രൂപ നിരക്കിലുള്ള അരിയുടെ വിതരണവും അപ്പാടെ താളം തെറ്റി. ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് ഒരു രൂപ നിരക്കില്‍ 25 കിലോ അരിയും രണ്ടു രൂപ നിരക്കില്‍ എട്ടു കിലോ ഗോതമ്പും അനുവദിച്ചിട്ടുണ്ട്. അരിയും ഗോതമ്പും കൈപ്പറ്റിയതായി കാര്‍ഡില്‍ പതിച്ചശേഷം ഇതു റേഷന്‍ കടകളിലും കരിഞ്ചന്തയിലും മറിച്ചു വില്‍ക്കുന്ന കാര്‍ഡുടമകളും കുറവല്ല. ഈ തുകയ്ക്കു മുന്തിയ ഇനം കുത്തരി പൊതുവിപണയില്‍ നിന്നു വാങ്ങി ഉണ്ണുന്നവരും കുറവല്ല.
പരമ ദരിദ്ര വിഭാഗക്കാരായ അന്ത്യോദയ കാര്‍ഡുകാര്‍ക്ക് ഒരു രൂപ നിരക്കില്‍ മാസം 35 കിലോ അരി നല്‍കുന്നുണ്ട്. വിധവകള്‍ക്കായുള്ള അന്നപൂര്‍ണ സ്കീമില്‍ 10 കിലോ അരി സൌജന്യമാണ്. അന്ത്യോദയ, അന്നപൂര്‍ണ കാര്‍ഡുകാരില്‍ 50 ശതമാനത്തിലേറെപ്പേര്‍ പരേതരാണ്. 15 വര്‍ഷം മുമ്പ്് നല്‍കിയ ഈ കാര്‍ഡുകള്‍ പിന്നീട് പുതുക്കിയിട്ടില്ല. 80 വയസിലേറെ പ്രായമുള്ളവരില്‍ ഒരു വിഭാഗം കിടപ്പുരോഗികളുമാണ്. ചുരുക്കത്തില്‍ ഒരു രൂപ നിരക്കിലുള്ള സര്‍ക്കാര്‍ അരിയുടെ പകുതിയും അവകാശികളില്ലാതെ കരിഞ്ചന്തയില്‍ വില്‍ക്കപ്പെടുന്നു.
സര്‍ക്കാരിന്റെ സൌജന്യ അരിയില്‍ ഒരു ഭാഗം ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ കുഴിച്ചുമൂടാനും കാലിത്തീറ്റയായി മാറ്റാനും ഉപേക്ഷിക്കപ്പെട്ട അരിയാണ്. ദരിദ്ര വിഭാഗം മറിച്ചു വില്‍ക്കുന്ന അരി റേഷന്‍ കടകളില്‍ നിന്ന് കോഴിഫാമുകളും പശവളര്‍ത്തലുകാരും കിലോ 10 രൂപ നിരക്കില്‍ വാങ്ങുന്നതും സംസ്ഥാനത്ത് പതിവാണ്.
സപ്ളൈകോയുടെ കെടുകാര്യസ്ഥത മൂലമാണ് മെച്ചപ്പെട്ട അരി റേഷന്‍ കടകളില്‍ ലഭിക്കാതെ വരുന്നത്. കര്‍ഷകരില്‍ നിന്ന് നേരിട്ടു സംഭരിക്കുന്ന നെല്ല് രണ്ടു മാസത്തിനുള്ളില്‍ മില്ലുകളില്‍ കുത്തിയെടുത്ത് റേഷന്‍ കടകളില്‍ വിതരണം ചെയ്യണമെന്നാണ് വ്യവസ്ഥ. അരി മില്ലുകാര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മൂന്നാം കിട അരി വാങ്ങി സര്‍ക്കാരിനു നല്‍കിയശേഷം കേരളത്തില്‍ വിളഞ്ഞ നല്ല കുത്തരി അതത് മില്ലുകാര്‍ സ്വന്തം ബ്രാന്‍ഡില്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കുകയും ചെയ്യുന്നു.
വാങ്ങിയ നെല്ലിന് 250 കോടി രൂപ സര്‍ക്കാര്‍ കുടിശിക ബാക്കി നില്‍ക്കുകയാണ്. മില്ലുകാര്‍ക്ക് കുത്തുകൂലിയും നല്‍കിയിട്ടില്ല. വര്‍ഷം 750 കോടി രൂപയുടെ നെല്ല് ഓരോ വര്‍ഷവും സപ്ളൈകോ സംഭരിക്കുന്നുണ്ട്. പൊതുവിപണിയിലും റേഷന്‍ വിതരണത്തിലും സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകാത്തതുമൂലമാണ് അരി വില അകാരണമായി ഉയരുന്നത്. കേരളത്തില്‍ വിളയുന്ന നെല്ല് കൃത്യമായി സംഭരിച്ച് സപ്ളൈകോ വഴി റേഷന്‍ കടകളില്‍ എത്തിക്കാന്‍ പോലും സിവില്‍ സപ്ളൈസ് വകുപ്പിനു കഴിയുന്നില്ല.
എഫ്സിഐ ഗോഡൌണുകള്‍ നിറഞ്ഞു കവിഞ്ഞ് തൃശൂരില്‍ ഭക്ഷ്യ ധാന്യങ്ങള്‍ തീയിട്ടു നശിപ്പിക്കുന്ന സാഹചര്യത്തില്‍ തന്നെയാണു സംസ്ഥാനത്ത് അകാരണമായി അരി വില ഉയരുന്നത്. കേരളത്തിലെ 25 എഫ്സിഐ ഗോഡൌണുകളും നിറഞ്ഞു ധാന്യങ്ങള്‍ വരാന്തയിലും കൂട്ടിയിരിക്കുകയാണ്.
Deepika
|
No comments:
Post a Comment