'വിശ്വരൂപ'ത്തിന്റെ ഡി.ടി.എച്ച്. റിലീസ്: കമലിന് പിന്തുണയുമായി നിര്മാതാക്കള്
ചെന്നൈ:'വിശ്വരൂപം' ഡി.ടി.എച്ച്.വഴി റിലീസ്‌ചെയ്യാനുള്ള കമലഹാസന്റെ തീരുമാനത്തെ തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സൗത്ത് ഇന്ത്യന്‍ ഫിലിംചേംബര്‍ ഓഫ് കൊമേഴ്‌സും സ്വാഗതംചെയ്തു. കമലഹാസന്റെ ഈ നീക്കം വിതരണക്കാരെയോ തിയേറ്റര്‍ ഉടമകളെയോ സാമ്പത്തികമായി പ്രതിസന്ധിയിലാക്കില്ലെന്നും ഇതുവഴി ഇവര്‍ക്കും നേട്ടമുണ്ടാകുമെന്നതിലുപരി നിര്‍മാതാവിന് മുടക്കിയ പണത്തിന്റെ ഒരു വിഹിതം ഉറപ്പിക്കാനാവുമെന്നും സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെയും നിര്‍മാതാക്കളുടെ സംഘടനയുടെയും ഭാരവാഹികള്‍ പറഞ്ഞു. കമലഹാസന്റെ ഈ നീക്കത്തെ എതിര്‍ത്ത്'വിശ്വരൂപ'ത്തിന്റെ പ്രദര്‍ശനം തടയാന്‍ ശ്രമിക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കാന്‍ വിതരണക്കാരും തിയേറ്റര്‍ ഉടമകളും തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. റിലീസിന് ഇനി ഒരുമാസംമാത്രം ബാക്കിനില്‍ക്കെ, വിശ്വരൂപം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുമ്പ് ഡി.ടി.എച്ച്. സേവനദാതാക്കള്‍വഴി സംപ്രേഷണം ചെയ്യാനുള്ള കമലഹാസന്റെ നീക്കം വിവാദത്തിന് തിരികൊളുത്തിയിരുന്നു.
സിനിമാവ്യവസായത്തെ പല അവസരങ്ങളിലും പ്രതിസന്ധികളില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ള കമലഹാസന്‍ വിശ്വരൂപം ഡി.ടി.എച്ച്. വഴി പ്രദര്‍ശിപ്പിക്കുന്നതിലൂടെ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും ഒരുപോലെ ആശ്വാസം പകരുകയാണെന്ന് പത്രസമ്മേളനത്തില്‍ സംവിധായകന്‍ ഭാരതിരാജ അഭിപ്രായപ്പെട്ടു. വിശ്വരൂപം ഡി.ടി.എച്ച്.വഴി ഒറ്റത്തവണമാത്രമാണ് റിലീസ്‌ചെയ്യുക. ചിത്രം ഡി.ടി.എച്ച്. സേവനദാതാക്കള്‍ക്ക് അദ്ദേഹം വിറ്റിട്ടില്ല. മാത്രമല്ല, തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുമ്പോള്‍ ഇതില്‍നിന്ന് കിട്ടുന്ന പണം വിതരണക്കാര്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും വീതിച്ചുനല്‍കുമെന്നും കമലഹാസന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഡി.ടി.എച്ചില്‍ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്ററുകളില്‍ എത്തുന്നവരുടെ എണ്ണം കുറയുമെന്ന ധാരണ തെറ്റാണ്. ഡി.ടി.എച്ച്. പ്രദര്‍ശനം പ്രേക്ഷകരെ തിയേറ്ററില്‍ എത്തിക്കാനുള്ള ഏറ്റവും ഗംഭീരമായ പരസ്യപദ്ധതി കൂടിയാണ്. ഡി.ടി.എച്ചില്‍ സിനിമ കാണുന്ന ഒരാള്‍ക്ക് തിയേറ്ററില്‍ പോയി ചിത്രം കാണാനുള്ള തോന്നലുണ്ടാകും. ഡി.ടി.എച്ചില്‍ ഒരു ചിത്രം എത്രതവണ പ്രദര്‍ശിപ്പിച്ചാലും തിയേറ്ററില്‍പ്പോയി കാണുന്നവര്‍ അതുതന്നെയേ ചെയ്യൂ എന്ന മനഃശാസ്ത്രം കൂടി ഇതോടൊപ്പം കൂട്ടിവായിക്കണമെന്നുംഭാരതിരാജ പറഞ്ഞു.
ജനവരി 11-ന് ഡി.ടി.എച്ച്. വഴി 'വിശ്വരൂപം' റിലീസ് ചെയ്യുമെന്നാണ് കമലഹാസന്‍ അറിയിച്ചിരിക്കുന്നത്. ഡി.ടി.എച്ച്. റിലീസിനുശേഷം എട്ടുമണിക്കൂര്‍ കഴിഞ്ഞ് മാത്രമായിരിക്കും തിയേറ്ററില്‍ ഇത് റിലീസാവുക. കമലഹാസന്‍ ഈ നീക്കത്തില്‍നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ വിതരണക്കാരും തിയേറ്റര്‍ ഉടമകളും രംഗത്തെത്തിയിരുന്നു. എന്നാല്‍, ഞായറാഴ്ച വൈകിട്ട് പുറത്തുവിട്ട പ്രസ്താവനയില്‍ ഈ നീക്കത്തില്‍നിന്ന് താന്‍ പിന്‍മാറില്ലെന്ന് കമലഹാസന്‍ വ്യക്തമാക്കി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലൊരുക്കുന്ന 'വിശ്വരൂപ'ത്തിന്റെ പ്രദര്‍ശനാനുമതിക്ക് മാത്രമായി പ്രമുഖ ഡി.ടി.എച്ച്. സേവന ദാതാക്കളായ ടാറ്റാസെ്‌കെ, റിലയന്‍സ്, എയര്‍ടെല്‍ എന്നിവയുമായി കമലഹാസന്‍ 50 കോടി രൂപയുടെ കരാര്‍ ഒപ്പുവെച്ചിട്ടുണ്ടെന്നാണറിയുന്നത്. 95 കോടി രൂപയാണത്രെ വിശ്വരൂപത്തിന്റെ നിര്‍മാണച്ചെലവ്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment