Wednesday 5 December 2012

[www.keralites.net] വികാരതീവ്രമായിരുന്നു അമ്മയും മകനും തമ്മിലുള്ള പുന$സമാഗമം.

 

മോഷ്ടാക്കള്‍ക്ക് 'നന്ദി'; 12 വര്‍ഷത്തിനു ശേഷം അമ്മക്ക് മകനെ തിരിച്ചുകിട്ടി

 

Fun & Info @ Keralites.net
സുരേഷും അമ്മ സരോജിനിയും പൊലീസ് സ്റ്റേഷന് മുന്നില്‍
ഗുരുവായൂര്‍: ഒരു വ്യാഴവട്ടം മുമ്പ് കൈവിട്ടുപോയ മകനെ തിരിച്ചുകിട്ടിയതിന് സരോജിനി ഗുരുവായൂരിലെ മോഷ്ടാക്കള്‍ക്കാണ് നന്ദി പറയുന്നത്. മോഷണപരമ്പരയെത്തുടര്‍ന്ന് ചിലരെ സംശയകരമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്തതോടെയാണ് സരോജിനിയുടെ മകന്‍ സുരേഷിനെ കണ്ടെത്തിയത്. 17ാം വയസ്സില്‍ നാടുവിട്ട മകനെ ചേര്‍ത്തുനിര്‍ത്തി സരോജിനി കണ്ണീര്‍ പൊഴിച്ചപ്പോള്‍ മോഷണപരമ്പരക്ക് പഴികേട്ട് മടുത്ത പൊലീസിന്‍െറ അകം നിറഞ്ഞു.
പാലക്കാട് ചിറ്റൂര്‍ നല്ലേപ്പുള്ളി ആലിക്കല്‍ സുരേഷ് 12 വര്‍ഷം മുമ്പാണ് വീടുവിട്ടത്. തമിഴ്നാട്ടിലേക്ക് കടന്ന സുരേഷ് നൂല്‍കമ്പനി തൊഴിലാളിയായി. അച്ഛന്‍ സുന്ദരനും അമ്മ സരോജിനിയും സഹോദരങ്ങളും സുരേഷിന്‍െറ തിരിച്ചുവരവും കാത്ത് കണ്ണീരും കൈയുമായി കഴിയുകയായിരുന്നു. മൂത്തമകനായിരുന്നു സുരേഷ്. മകനെ തിരഞ്ഞ് സുന്ദരന്‍ നാടെങ്ങും അലഞ്ഞു. അഞ്ചുവര്‍ഷം മുമ്പ് തളര്‍വാതം പിടിപെട്ട് കിടപ്പിലാകും വരെ മകനെയും തിരഞ്ഞ് ഇയാള്‍ പോകാത്ത സ്ഥലമില്ല. പുത്രവിയോഗത്തില്‍ നീറി ആ പിതാവ് രണ്ടുവര്‍ഷം മുമ്പ് മരിച്ചു. മകനുവേണ്ടിയുള്ള സരോജിനിയുടെ കാത്തിരിപ്പ് തുടര്‍ന്നു.
തമിഴ്നാട്ടില്‍ വാസമുറപ്പിച്ച സുരേഷ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുരുവായൂരിലെത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാലയിട്ട് ശബരിമലക്ക് പോവുകയായിരുന്നു ലക്ഷ്യം. മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വിശ്രമിച്ച സുരേഷിന്‍െറ 2000 രൂപ മോഷ്ടിച്ച കള്ളന്‍, സുരേഷിന്‍െറ പദ്ധതികളെല്ലാം പൊളിച്ചു. പണം നഷ്ടപ്പെട്ട സുരേഷ് തമിഴ്നാട്ടിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചു.
ഇതിനിടെ പൊലീസ് പരിശോധന ശക്തമാക്കി. ശബരിമല യാത്ര മുടങ്ങിയതിന്‍െറ മാനസിക വിഷമത്തില്‍ കഴിഞ്ഞ സുരേഷിനെ സംശയം തോന്നി പൊലീസ് പിടികൂടി. ചോദ്യം ചെയ്തപ്പോള്‍ ചിറ്റൂരിലെ സ്വന്തം കുടുംബത്തിന്‍െറ വിലാസം പറഞ്ഞു. ഇത് പരിശോധിച്ചുറപ്പിക്കുന്നതിന് ബന്ധപ്പെട്ടപ്പോഴാണ് ഒരു നാടുവിടലിന്‍െറയും കുടുംബത്തിന്‍െറ അനന്തമായ കാത്തിരിപ്പിന്‍െറയും കഥയറിഞ്ഞത്.
എന്നെങ്കിലുമൊരിക്കല്‍ തന്‍െറ കടിഞ്ഞൂല്‍പുത്രന്‍ തന്നെ തേടിയെത്തുമെന്ന് കരുതി കാത്തിരുന്ന സരോജിനിക്ക് ഗുരുവായൂരില്‍ നിന്നെത്തിയ ഫോണ്‍വിളി സാക്ഷാല്‍ ദൈവവിളിയായാണ് അനുഭവപ്പെട്ടത്. ഉടന്‍ സരോജിനിയും രണ്ടാമത്തെ മകന്‍ സുനിലും രണ്ട് ബന്ധുക്കളും ഗുരുവായൂരിലേക്ക് തിരിച്ചു.
വികാരതീവ്രമായിരുന്നു അമ്മയും മകനും തമ്മിലുള്ള പുന$സമാഗമം. കൗമാര പ്രായത്തില്‍ നഷ്ടമായ മകനെ 29ാം വയസ്സില്‍ തിരിച്ചുകിട്ടിയപ്പോള്‍ അവനായി കരുതിവെച്ച സ്നേഹവാത്സല്യങ്ങള്‍ മുഴുവന്‍ അമ്മ കോരിച്ചൊരിഞ്ഞു. പൊലീസ് നടപടി പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment