Wednesday 5 December 2012

[www.keralites.net] എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കല്‍: കേന്ദ്രത്തിന് കോടതി നോട്ടീസ്‌

 

എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കല്‍: കേന്ദ്രത്തിന് കോടതി നോട്ടീസ്‌


Fun & Info @ Keralites.net



കൊച്ചി: ഗള്‍ഫ് സര്‍വീസ് റദ്ദാക്കലും നിരക്ക് കൂട്ടിയുള്ള ചൂഷണവും പതിവാക്കിയെന്ന് ആരോപിച്ച് എയര്‍ ഇന്ത്യക്ക് എതിരെ കെ.എന്‍.എ. കാദര്‍ എം.എല്‍.എ. ഹര്‍ജി നല്‍കി.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച് എയര്‍ ഇന്ത്യക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയയ്ക്കാന്‍ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. എയര്‍ ഇന്ത്യാ സര്‍വീസിന്റെ നിലവാരം ഉയര്‍ത്തിക്കിട്ടാനും ചൂഷണം അവസാനിപ്പിക്കാനും കോടതി ഇടപെടണമെന്നാണ് ആവശ്യം.
പത്ത് മാസമായി ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുന്നത് പതിവാണ്. ഇറങ്ങേണ്ട സ്ഥലത്ത് യാത്രക്കാരെ ഇറക്കാറില്ല. പലപ്പോഴും സര്‍വീസുകള്‍ അനിശ്ചിതത്വത്തിലായി. ഗള്‍ഫിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഈ പീഡനം സ്ഥിരമായി സഹിക്കേണ്ടിവന്നത്. 400-ഓളം സര്‍വീസുകളാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കപ്പെട്ടത്. മണിക്കൂറുകളുള്ള യൂറോപ്യന്‍ സര്‍വീസിലേക്ക് കുറഞ്ഞ നിരക്കും നാലുമണിക്കൂര്‍ മാത്രമുള്ള ഗള്‍ഫ് സര്‍വീസിന് ഉയര്‍ന്ന നിരക്കുമാണ് ഈടാക്കുന്നത്. എയര്‍ ഇന്ത്യയുടേത് വിവേചനപരമായ നടപടിയാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.

Mathrubhumi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment