Thursday 13 December 2012

[www.keralites.net] രാജധാനിയിലും തുരന്തോയിലും ഭക്ഷണത്തിനു നിര്‍ബന്ധിത ടിപ്പ്

 


രാജധാനിയിലും തുരന്തോയിലും ഭക്ഷണത്തിനു നിര്‍ബന്ധിത ടിപ്പ്


Fun & Info @ Keralites.net
  
 

കോഴിക്കോട്: ദീര്‍ഘദൂര ട്രെയിനുകളില്‍ സൌജന്യമായി നല്കേണ്ട ഭക്ഷണം വിതരണം ചെയ്യാന്‍ നിര്‍ബന്ധപൂര്‍വം ടിപ്പ് ഈടാക്കുന്നതായി പരാതി. ടിക്കറ്റ് ചാര്‍ജിനൊപ്പം ഭക്ഷണത്തിനുള്ള തുകയും ഈടാക്കുന്ന രാജധാനി, തുരന്തോ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളില്‍ യാത്ര ചെയ്യുമ്പോള്‍ ഭക്ഷണത്തിനു പണം മുടക്കേണ്ടതില്ല. എന്നാല്‍, ടിപ്പ് നല്കിയാല്‍ മാത്രമേ യാത്രക്കാര്‍ക്കു യഥാസമയം ഭക്ഷണം ലഭിക്കൂവെന്നാണ് ആരോപണം. ടിപ്പ് കൊടുക്കാത്ത യാത്രക്കാരെ കാറ്ററിംഗ് തൊഴിലാളികള്‍ പരസ്യമായി അപമാനിക്കുകയും ചെയ്യുന്നതായി ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ചു പാലക്കാട്, തിരുവനന്തപുരം ഡിവിഷണല്‍ അധികൃതര്‍ക്കു നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്കുള്ള മലയാളി കുടുംബങ്ങളാണു പാന്‍ട്രികാറിലെ കാറ്ററിംഗ് തൊഴിലാളികളുടെ ചൂഷണത്തിന് ഇരയാവുന്നത്. ടിപ്പായി ഏറ്റവും കുറഞ്ഞതു നൂറു രൂപയാണ് ഇവര്‍ ആവശ്യപ്പെടുന്നത്. മറ്റു യാത്രക്കാര്‍ തങ്ങള്‍ക്കു ടിപ്പ് നല്കുന്നുവെന്നു കാണിക്കാനായി യാത്രക്കാര്‍ കാണുന്ന രീതിയില്‍ കൈയില്‍ പണവുമായാണു ചില ജീവനക്കാര്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. പലപ്പോഴും ഗുണനിലവാരം കുറഞ്ഞ ഭക്ഷണമാണു വിതരണം ചെയ്യുന്നതെന്നും പരാതിയുണ്ട്. സൌജന്യഭക്ഷണമാകുമ്പോള്‍ ഗുണം കുറഞ്ഞേക്കാമെന്ന രീതിയിലാണു പരാതിപ്പെടുന്നവരോടു കാറ്ററിംഗ് തൊഴിലാളികളുടെ മറുപടിയെന്നു യാത്രക്കാര്‍ പറയുന്നു. ഉത്തരേന്ത്യക്കാരാണു കാറ്ററിംഗ് തൊഴിലാളികളില്‍ ഏറെയും. എസി കോച്ചുകളിലെ യാത്രക്കാര്‍ക്കു പുതപ്പും മറ്റും എത്തിക്കുന്നതിനും ടിപ്പ് വാങ്ങുന്നതു പതിവാണ്. വിദേശികളില്‍നിന്നു വന്‍തുകയാണ് ഇത്തരത്തില്‍ ടിപ്പ് വാങ്ങുന്നതെന്നും ആരോപണമുണ്ട്. ടിപ്പ് നല്കിയാല്‍പ്പോലും ശരിയായ രീതിയില്‍ വൃത്തിയാക്കാത്ത പുതപ്പാണു നല്കുന്നതെന്നും യാത്രക്കാര്‍ പറയുന്നു.

deepika.com


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment