Friday 7 December 2012

[www.keralites.net] ഈജിപ്തില്‍ വീണ്ടും സംഘര്‍ഷം; ആറു മരണം

 

ഈജിപ്തില്‍ വീണ്ടും സംഘര്‍ഷം; ആറു മരണം

Fun & Info @ Keralites.net
സംഘര്‍ഷം രൂക്ഷമായ ഈജിപ്ഷ്യന്‍ തലസ്ഥാന നഗരിയില്‍ ടാങ്ക് വിന്യസിച്ചപ്പോള്‍
മുര്‍സിയുടെ ഒരു സഹായികൂടി രാജിവെച്ചു

കൈറോ: തന്‍െറ അധികാരങ്ങള്‍ വിപുലപ്പെടുത്തിക്കൊണ്ട് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സി നടത്തിയ പ്രഖ്യാപനത്തെ തുടര്‍ന്ന് ഈജിപ്തിലുണ്ടായ പ്രക്ഷോഭം കൂടുതല്‍ ശക്തമാവുന്നു. പ്രസിഡന്‍റിന്‍െറ കൊട്ടാരത്തിനു സമീപം മുര്‍സിയുടെ അനുയായികളും എതിരാളികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 700 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരെല്ലാം മുര്‍സിയെ അനുകൂലിക്കുന്ന മുസ്ലിം ബ്രദര്‍ഹുഡിന്‍െറ പ്രവര്‍ത്തകരാണെന്ന് ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി അറിയിച്ചു.
ബുധനാഴ്ച രാത്രിയോടെ ആരംഭിച്ച സംഘര്‍ഷം വ്യാഴാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. തുടര്‍ന്ന് പ്രസിഡന്‍റ് മന്ദിരത്തിനു ചുറ്റുമുള്ള സ്ഥലം സൈന്യം തങ്ങളുടെ നിയന്ത്രണത്തിലാക്കി. ഇരു വിഭാഗം പ്രതിഷേധക്കാരെയും സൈന്യം ഒഴിപ്പിച്ചു. കൊട്ടാരത്തിന് പുറത്തും തെരുവിലുമായി കുറഞ്ഞത് അഞ്ച് സൈനിക ടാങ്കുകളും ഒമ്പതു ഗ്രൂപ് സായുധ സൈനികരും നിലയുറപ്പിച്ചു. സര്‍ക്കാറിന്‍െറ ഔദ്യാഗിക സ്ഥാപനം എന്ന നിലയില്‍ സംരക്ഷണം നല്‍കേണ്ടതിനാലാണ് സൈന്യത്തെ നിയോഗിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
എന്നാല്‍, വ്യാഴാഴ്ച ഉച്ചക്കുശേഷം വീണ്ടും സംഘര്‍ഷമുണ്ടായി. തീബോംബ്, കല്ല്, കമ്പ് തുടങ്ങിയവ ഉപയോഗിച്ച് ഇരുവിഭാഗവും നടത്തിയ ഈ ഏറ്റുമുട്ടലിലാണ് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഏറെ സമയം നിസ്സംഗരായിനിന്ന പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ച് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചു. ബുധനാഴ്ച സൂയസ്, ഇസ്മാഈലിയ തുടങ്ങിയ മേഖലകളിലും മുര്‍സി വിരുദ്ധ പ്രകടനങ്ങള്‍ നടന്നു.
ഉത്തരവ് സസ്പെന്‍ഡ് ചെയ്യാനും അതിന്‍മേലുള്ള ഉപയോഗം നിര്‍ത്തിവെക്കാനും അല്‍അസ്ഹര്‍ സര്‍വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷവുമായി നിരുപാധിക ചര്‍ച്ചക്ക് തയാറാവണമെന്നും അല്‍അസ്ഹര്‍ മുര്‍സിയോട് ആവശ്യപ്പെട്ടു. അതിനിടെ, മുര്‍സിയുടെ ഉപദേഷ്ടാവായ ഉന്നത ഉദ്യോഗസ്ഥന്‍ കൂടി വ്യാഴാഴ്ച രാജിവെച്ചു. പ്രമുഖ ഈജിപ്ഷ്യന്‍ ക്രിസ്ത്യന്‍ ആയ റഫിക് ഹബിബ് ആണ് രാജിവെച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിരമിക്കുകയാണെന്നും അദ്ദേഹം തന്‍െറ ഔദ്യാഗിക ഫേസ്ബുക് പേജില്‍ കുറിച്ചു. എന്നാല്‍, ഹബിബിന്‍െറ രാജിക്കു പിന്നിലെ കാരണം വ്യക്തമല്ല. പ്രതിസന്ധി തുടങ്ങിയതിനുശേഷം മുര്‍സിയുടെ നാല് ഉപദേശകര്‍ രാജിവെച്ചിരുന്നു.
ഈജിപ്തിലെ പുതിയ ഭരണഘടനക്കുമേലുള്ള ഹിതപരിശോധന ഡിസംബര്‍ 15നാണ് നടക്കുക. അതുവരെയാണ് തന്‍െറ ഉത്തരവിന്‍െറ പ്രാബല്യമെന്നും വിപ്ളവത്തെ സംരക്ഷിക്കുന്നതിനും പുതിയ ഭരണഘടനയെ ജഡ്ജിമാര്‍ അട്ടിമറിക്കാതിരിക്കാനും ലക്ഷ്യമിട്ടാണ് താന്‍ നവംബര്‍ 22ന് വിപുലാധികാര ഉത്തരവ് പുറപ്പെടുവിച്ചതെന്നും മുര്‍സി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment