Monday, 24 December 2012

[www.keralites.net] 150 കോടിയുടെ ബുള്ളറ്റ്പ്രൂഫ് ഓഫീസിലേക്ക് മാറാന്‍ മോഡി ഒരുങ്ങുന്നു

 

150 കോടിയുടെ ബുള്ളറ്റ്പ്രൂഫ് ഓഫീസിലേക്ക് മാറാന്‍ മോഡി ഒരുങ്ങുന്നു

Fun & Info @ Keralites.net2
Fun & Info @ Keralites.netഅഹമ്മദാബാദ്:ഗുജറാത്ത്തിരഞ്ഞെടു

പ്പില്‍ ഹാട്രിക് വിജയത്തോടെ മുഖ്യമന്ത്രിക്കസേരയുറപ്പിച്ച നരേന്ദ്രമോഡിക്കായി 150 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പുതിയ ഓഫീസ് മന്ദിരം ഒരുങ്ങുന്നു.

ഗാന്ധിനഗറിലാണ് പുതിയ ബുള്ളറ്റ് പ്രൂഫ് കെട്ടിടം പണിതത്. ജനവരി പകുതിയോടെ അദ്ദേഹം ഇവിടേക്ക് മാറും.

35,000 ചതുരശ്ര അടിയില്‍ നാലുനിലകളിലായി പണികഴിപ്പിച്ച കെട്ടിടത്തിന് 'പഞ്ചാമൃത്' എന്നാണ് പേരു നല്‍കിയിരിക്കുന്നത്. നോര്‍ത്ത് ബ്ലോക്ക് എന്നാണ് അനൗദ്യോഗിക വിളിപ്പേര്. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സൗത്ത് ബ്ലോക്കിലാണ് പ്രവര്‍ത്തിക്കുന്നത്. ഗുജറാത്തിലെ വിശ്വാസപ്രകാരം അശുഭകാലമായതിനാലാണ് ഓഫീസ് മാറ്റം വൈകുന്നത്.

ഗുജറാത്ത് കോടതിയും മറ്റും രൂപകല്‍പന ചെയ്ത പ്രമുഖ ആര്‍ക്കിടെക്ടാണ് പഞ്ചാമൃതവും 'തയ്യാറാക്കി'യത്. ഓഫീസിന്റെ രൂപകല്‍പ്പനയില്‍ മോഡി പ്രത്യേകതാത്പര്യം പ്രകടിപ്പിച്ചിരുന്നു.

ഓഫീസിന്റെ വാതിലുകളും ജനാലകളും വെടിയുണ്ടയേല്‍ക്കാത്ത രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. മന്ത്രിസഭായോഗത്തിനായി സി.സി.ടി.വി. സംവിധാനമുള്ള പ്രത്യേക മുറിയുണ്ട്.

നിലവില്‍ സചിവാലയത്തിലെ ഒന്നാം ബ്ലോക്കിലെ അഞ്ചാം നിലയിലാണ് മോഡിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

mathrubhumi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment