Wednesday 28 November 2012

[www.keralites.net] 'നിങ്ങളുടെ പണം നിങ്ങളുടെ കൈകളില്‍' കോണ്‍ഗ്രസ്സിന്റെ പുതിയ മുദ്രാവാക്യം

 

'നിങ്ങളുടെ പണം നിങ്ങളുടെ കൈകളില്‍' കോണ്‍ഗ്രസ്സിന്റെ പുതിയ മുദ്രാവാക്യം

Fun & Info @ Keralites.net

ന്യൂഡല്‍ഹി: സബ്‌സിഡിത്തുക ഗുണഭോക്താവിന്റെ കൈകളില്‍ നേരിട്ടെത്തിക്കാനുള്ള പദ്ധതി 2014-ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് പ്രചാരണായുധമാക്കുന്നു. 

''ആപ് കാ പൈസ, ആപ് കേ ഹാത്ത് മേം'' (നിങ്ങളുടെ പണം നിങ്ങളുടെ കൈകളില്‍) എന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നത്. 2009-ല്‍ തൊഴിലുറപ്പു പദ്ധതി യു.പി.എ. സര്‍ക്കാറിന്റെ തിരിച്ചുവരവിന് വഴിവെച്ചുവെങ്കില്‍, 2014-ല്‍ ഹാട്രിക്ക് വിജയത്തിന് പുതിയ പദ്ധതിയിലാണ് അവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.

''ആം ആദ്മി കാ ഹാത്ത് കോണ്‍ഗ്രസ് കെ സാത്ത്'' (സാധാരണക്കാരന്റെ കൈ, കോണ്‍ഗ്രസ്സിനൊപ്പം)-2004-ല്‍ കോണ്‍ഗ്രസ്സിനെ അധികാരത്തിലേറാന്‍ സഹായിച്ച പല ഘടകങ്ങളിലൊന്ന് ഈ മുദ്രാവാക്യമായിരുന്നു. ഇന്ത്യ തിളങ്ങുന്നുവെന്ന ബി.ജെ.പി.യുടെയും എന്‍.ഡി.എ.യുടെയും മുദ്രാവാക്യത്തെ കോണ്‍ഗ്രസ് നേരിട്ടത് സാധാരണക്കാരനെ കൂട്ടുപിടിച്ചായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് തൊഴിലുറപ്പു പദ്ധതി നടപ്പാക്കിയതും 2009-ല്‍ വീണ്ടും ഭരണത്തിലേറുന്നതും. സബ്‌സിഡിത്തുക നേരിട്ട് പണമായി നല്‍കുന്ന പദ്ധതി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ലെന്ന് പറയുമ്പോഴും 2009-ലെ പൊതുതിരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയില്‍ ഇത് വാഗ്ദാനമായിരുന്നുവെന്ന് പാര്‍ട്ടി സമ്മതിക്കുന്നുണ്ട്. 

കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഒരു രൂപയില്‍ 15 പൈസ മാത്രമാണ് ഗുണഭോക്താവിന്റെ കൈവശം എത്തുന്നതെന്ന രാജീവ് ഗാന്ധിയുടെ പ്രശസ്തമായ പരാമര്‍ശവും ഇതോടൊപ്പം കോണ്‍ഗ്രസ് ഓര്‍മിപ്പിക്കുന്നുണ്ട്. പുതിയ പദ്ധതിയിലൂടെ ആ വീഴ്ചയാണ് പരിഹരിക്കുന്നതെന്ന പ്രചാരണമാണ് അവര്‍ ലക്ഷ്യമിടുന്നത്. പുതിയ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഭക്ഷ്യ-വളം സബ്‌സിഡികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, അവകൂടി വന്നാല്‍ പല ഇനങ്ങളിലായി ഒരു ബി.പി.എല്‍. കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ഒരു കൊല്ലം കുറഞ്ഞത് 32,000 രൂപ ലഭിക്കുമെന്ന് കണക്കാക്കുന്നു. കൈയില്‍ പണമെത്തിക്കുന്നതിലൂടെ വോട്ടും ഉറപ്പാക്കാമെന്ന കണക്കുകൂട്ടല്‍ പിഴയ്ക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. തൊഴിലുറപ്പ് പദ്ധതിയിലൂടെയും പണം നേരിട്ട് സാധാരണക്കാരന്റെ കൈകളില്‍ ലഭ്യമായപ്പോള്‍ ഗുണം ചെയ്തുവെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. 

വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുക്കുന്നതിന് തുല്യമാണിതെന്ന ആരോപണം മറുപക്ഷം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇത് നിഷേധിക്കുന്നു. സര്‍ക്കാറും പാര്‍ട്ടികളും വരികയും പോവുകയും ചെയ്താലും പാവപ്പെട്ടവര്‍ക്കുള്ള ആനുകൂല്യം നിലനില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം പദ്ധതി വിശദീകരിച്ച ധനമന്ത്രി പി. ചിദംബരം ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ചു നടത്തിയ പത്രസമ്മേളനം കോണ്‍ഗ്രസ് ഈ പദ്ധതിക്ക് നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. സര്‍ക്കാറിന്റെ പദ്ധതി വിശദീകരിച്ചത് എ.ഐ.സി.സി. ആസ്ഥാനത്താണ്. ധനമന്ത്രിയും ഗ്രാമവികസന മന്ത്രിയും ഒന്നിച്ചു നടത്തിയ പത്രസമ്മേളനത്തിലാണ് പുതിയ മുദ്രാവാക്യവും പ്രഖ്യാപിച്ചത്. 2004-ല്‍ കോണ്‍ഗ്രസ്സിന്റെ വിജയത്തിലേക്ക് നയിച്ച മുദ്രാവാക്യത്തിന് രൂപം നല്‍കിയ ജയ്‌റാം രമേഷ് തന്നെയാണ് പുതിയതിന്റെയും ശില്പി. 

ആദ്യഘട്ടപദ്ധതി നടപ്പാക്കുന്ന 51 ജില്ലകളിലെ ഡി.സി.സി. പ്രസിഡന്റുമാരുടെ യോഗം രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്തതും ഇതിന്റെ രാഷ്ട്രീയ മുതലെടുപ്പിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. പദ്ധതി വിശദീകരിക്കുകയും ഇതിന്റെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയുമാണ് രാഹുലിന്റെ ലക്ഷ്യം. 

ചില്ലറ വില്‍പ്പനയിലെ വിദേശനിക്ഷേപത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചാല്‍, നേരത്തേ തയ്യാറായിട്ടുള്ള ചില സാമ്പത്തിക പരിഷ്‌കാരങ്ങളും സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. ഇതിനോടൊപ്പം, ജനപ്രിയ ബജറ്റ് കൂടി അവതരിപ്പിച്ച് പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

അടിക്കുറിപ്പ് 
തന്ത്രം  ആയാലും കു തന്ത്രം  ആയാലും  ഈ  വേല  "ആം ജനത " അപ്പാടെ  അങ്ങ് സ്വീകരിക്കുമോ  ???

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment