Sunday 4 November 2012

[www.keralites.net] വയലാര്‍ രവി എത്തും മുമ്പേ പ്രതിഷേധം കത്തുന്നു

 

വയലാര്‍ രവി എത്തും മുമ്പേ പ്രതിഷേധം കത്തുന്നു

 Fun & Info @ Keralites.net
വയലാര്‍ രവിയുടെ ഗള്‍ഫ് സന്ദര്‍ശനത്തിന് മുന്നോടിയായി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളില്‍ ചിലത്
അബൂദബി: കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഗള്‍ഫ് പര്യടനത്തിന് തിരിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞദിവസം മുതല്‍ സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ മന്ത്രിയുടെ വരവില്‍ പ്രതിഷേധിക്കുന്ന പോസ്റ്റുകളാണ് നിറയെ. എയര്‍ഇന്ത്യ 'റാഞ്ചല്‍' സംഭവത്തില്‍ പ്രവാസികള്‍ക്ക് അനുകൂലമായി ശക്തമായ നിലപാടെടുക്കാന്‍ തയാറാകാതിരുന്നതാണ് വയലാര്‍ രവിക്കെതിരായ രോഷത്തിന് ആക്കം കൂട്ടിയിരിക്കുന്നത്.
എയര്‍ ഇന്ത്യയുടെ നിരുത്തരവാദപരമായ നിലപാടുകള്‍ക്ക് പകരം ചോദിക്കാന്‍ ദേശീയ എയര്‍ലൈന്‍സ് ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നതോടൊപ്പം, പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് വില കല്‍പിക്കാത്ത രാഷ്ട്രീയ നേതാക്കളെ ഗള്‍ഫിലേക്ക് സ്വാഗതം ചെയ്യേണ്ടതില്ലെന്ന വികാരവും ഗള്‍ഫിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കിടയില്‍ ശക്തമാണ്. ഈ മാസം ആറിന് രാത്രി 9.20ന് ദുബൈ വഴി എമിറേറ്റ്സ് വിമാനത്തില്‍ തിരിക്കുന്ന മന്ത്രി ആദ്യമെത്തുന്നത് സൗദിയിലെ റിയാദിലാണ്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.എന്‍. അജയന്‍, പ്രവാസികാര്യ മന്ത്രാലയം ജോ. സെക്രട്ടറി ടി.കെ. മനോജ് കുമാര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടാകും. റിയാദിലെ പരിപാടികള്‍ക്കു ശേഷം വ്യാഴാഴ്ച രാത്രി ജിദ്ദയിലെത്തും. വെള്ളിയാഴ്ച രാവിലെ എട്ടിന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്റൈനിലെത്തും. അവിടെ നിന്ന് ശനിയാഴ്ച ഉച്ചക്ക് ഒന്നരക്ക് കുവൈത്തിലേക്കു തിരിക്കും. കുവൈത്തില്‍നിന്ന് ഈമാസം 11ന് ഞായറാഴ്ച രാത്രി 12.30ന് എമിറേറ്റ്സ് വിമാനത്തില്‍ ദുബൈയിലെത്തും. 12ന് ദുബൈയിലും അബുദാബിയിലും പരിപാടികളില്‍ സംബന്ധിക്കും. 13ന് അബൂദബിയില്‍ നിന്ന് ഇത്തിഹാദ് വിമാനത്തില്‍ രാവിലെ പത്തിനാണ് മസ്കത്തിലെത്തുന്നത്. 14ന് രാത്രി 11.10ന് മസ്കത്തില്‍ നിന്ന് അദ്ദേഹം ദല്‍ഹിയിലേക്ക് മടങ്ങുന്നത് എയര്‍ ഇന്ത്യാ വിമാനത്തിലാണ്.
കൊച്ചിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിന്‍െറ പ്രചരത്തിനാണ് വയലാര്‍രവി ഗള്‍ഫ് പര്യടനം നടത്തുന്നതെന്നാണ് പ്രവാസികാര്യമന്ത്രാലയം പറയുന്നത്. പ്രവാസി സുരക്ഷാ യോജന അടക്കം ക്ഷേമ പദ്ധതി പ്രവാസികള്‍ക്ക് പരിചയപ്പെടുത്തുന്നതും യാത്രയുടെ ഉദ്ദേശ്യങ്ങളിലൊന്നാണ്. ഏഴു ദിവസത്തെ പര്യടനത്തില്‍ ഖത്തറിനെ ഒഴിവാക്കിയത് എന്താണെന്നത് സംബന്ധിച്ച് അവ്യക്തതയുണ്ട്

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment