Sunday 4 November 2012

[www.keralites.net] ഇഖാമ പുതുക്കല്‍ കാലാവധി അഞ്ച് വര്‍ഷമാക്കാന്‍ ആലോചന

 

 

റിയാദ്: വിദേശികളുടെ ഇഖാമ (റസിഡന്സ് പെര്മിറ്റ്) പുതുക്കുന്നതിന്െറ കാലാവധി നിലവിലെ രണ്ട് വര്ഷത്തില്നിന്നു അഞ്ചു വര്ഷമാക്കി വര്ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിച്ചുവരുന്നതായി പാസ്പോര്ട്ട് വകുപ്പിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോര്ട്ട് ചെയ്തു. നിലവില് വിദേശ തൊഴിലാളികള്ക്ക് രാജ്യത്ത് താമസിക്കുന്നതിന് നല്കിവരുന്ന അനുമതിപത്രമായ ഇഖാമ, റുഖ്സത്തു ഇഖാമ (റസിഡന്സ് പെര്മിറ്റ്) എന്ന പേരിനു പകരം 'ഹവിയ മുഖീം' (താമസക്കാരുടെ .ഡി) എന്നാക്കി പരിഷ്കരിക്കുന്നതിനെക്കുറിച്ചും പഠിക്കുന്നതായും റിപ്പോര്ട്ടില് പറയുന്നു. പരിഷ്കരണം പാസ്പോര്ട്ട് വിഭാഗം ഉയര്ന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയതായി രൂപം നല്കിയ 'അബ്ശിര്‍' എന്ന പേരിലുള്ള ഓണ്ലൈന്സേവന സംവിധാനം മുഖേന സൗദി എയര്പോര്ട്ടുകള്‍, ബോര്ഡറുകള് എന്നിവയിലൂടെയാണ് നടപ്പാക്കാന് ആലോചിക്കുന്നത്. സംവിധാനം വഴി സ്വദേശികളുടെയും വിദേശികളുടെയും പാസ്പോര്ട്ട് വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള് ഒരേസമയം അതിവേഗതയില്പൂര്ത്തീകരിക്കാനാകുമെന്ന് പാസ്പോര്ട്ട് വൃത്തങ്ങള് വെളിപ്പെടുത്തി. സ്വദേശികളുടെ പാസ്പോര്ട്ടുകളുടെ പുതുക്കല് കാലാവധി അഞ്ച് വര്ഷത്തില്നിന്ന് പത്ത് വര്ഷമാക്കി ഉയര്ത്താനും ആലോചനയുണ്ട്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment