ന്യൂദല്‍ഹി: ട്രെയിനുകളുടെ സ്ഥാനവും സമയവുമൊക്കെ ഇനി ഗൂഗ്ള്‍ മാപ് വഴിയും തത്സമയം അറിയാം. റെയില്‍ റഡാര്‍ എന്നു പേരിട്ട പദ്ധതിപ്രകാരം ഇന്ത്യന്‍ റെയില്‍വേ പ്രതിദിനം സര്‍വീസ് നടത്തുന്ന 10,000ത്തില്‍ 6500 ട്രെയിനുകളുടെ സ്ഥിതിയും ഇങ്ങനെ അറിയാം. റെയില്‍വേ വെബ്സൈറ്റായ ട്രെയിന്‍ എന്‍ക്വയറി ഡോട്ട്കോം വഴി ഇനി ഈ സേവനവും പ്രയോജനപ്പെടുത്താം.
സമയത്തിന് ഓടുന്ന ട്രെയിനുകള്‍ നീലയിലും അല്ലാത്തവ ചുവപ്പിലും രേഖപ്പെടുത്തിയിരിക്കും. ആവശ്യമുള്ള ട്രെയിനിന്‍െറ പേരില്‍ ക്ളിക് ചെയ്താല്‍, ഒരു മാപ്പില്‍ എന്നപോലെ ട്രെയിനിന്‍െറ യാത്ര കാണാം. ഇപ്പോള്‍ എവിടെയെത്തുമെന്നും ഇടക്ക് എത്ര സ്റ്റേഷനുകള്‍ ഉണ്ടെന്നും എല്ലാം വ്യക്തം. ട്രെയിന്‍ നമ്പറും പേരുമൊക്കെ ഓര്‍ക്കുന്നില്ലെങ്കില്‍ പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ സ്ഥലനാമങ്ങള്‍ ടൈപ്ചെയ്താല്‍ ഇതുവഴി ഓടുന്ന മുഴുവന്‍ ട്രെയിനുകളുടെയും വിവരം ലഭിക്കും.
http://railradar.trainenquiry.com/
--
--------------------------------------------------------------------------------------------------------
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment