Wednesday, 17 October 2012

[www.keralites.net] നിന്‍ നിഴല്‍ വീഴുകില്ലെങ്കിലീ ......

 


 Fun & Info @ Keralites.net

Fun & Info @ Keralites.net


നിന്‍ നിഴല്‍ വീഴുകില്ലെങ്കിലീ -
യമുന നിശ്ചലം .
നിന്‍ പീലികള്‍ തൊട്ടുഴിയുകില്ലെങ്കിലീ-
യമുന നിശ്ചലം .
നിന്‍ കാര്‍ചുരുളുകള്‍ മഴയായ് പെയ്യില്ലെങ്കില്‍ -
യമുന നിശ്ചലം .
 


നിന്‍ മകരകുണ്ഡലം മീനായ്‌ ഇളകുകിലെന്കില്‍-
യമുന നിശ്ചലം.
നിന്‍ അരവിന്ദ നയനങ്ങള്‍ പുണ്യമായ് പൂക്കില്ലെങ്കില്‍-
യമുന നിശ്ചലം .
നിന്‍ ശ്വാസകാറ്റേറ്റു തുടിച്ചില്ലെങ്കില്‍-
യമുന നിശ്ചലം .
നിന്നധര ചുംബനം ഏറ്റുപാടും മുരളീഗീതിയില്ലെങ്കില്‍-
യമുന നിശ്ചലം .
 
ശംഖു കഴുത്തിന്‍ ദര്‍ശനമില്ലെങ്കിലീ -
യമുന നിശ്ചലം .
വാടമലര്‍ വനമാലിതന്‍ സൗരഭമില്ലെങ്കിലീ -
യമുന നിശ്ചലം .
നിന്‍ കൌസ്തുഭ ചന്ദനമലിഞ്ഞില്ലെന്നാല്‍ -
യമുന നിശ്ചലം .
നിന്‍ പൊന്നരമണികള്‍ കണികൊന്നയായ് പൂത്തിലെങ്കില്‍ -
യമുന നിശ്ചലം .
 
നിന്റെ മഞ്ഞപട്ടാടകള്‍ വേദമന്ത്രമാവുകിലെങ്കില്‍ -
യമുന നിശ്ചലം .
നിന്റെ കാല്‍തളകള്‍ മൌനമാകുകില്‍ -
യമുന നിശ്ചലം .
നിന്‍ വിരല്‍ തുമ്പാല്‍ തൊട്ടുണര്‍ത്തുകയില്ലെങ്കില്‍ -
യമുന നിശ്ചലം .
എന്നെന്നും യമുന നിശ്ചലം .
യമുന നിശ്ചലം .
Fun & Info @ Keralites.net 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment