Monday 10 September 2012

[www.keralites.net] കഷണ്ടിക്കും മരുന്ന്

 

കഷണ്ടിക്കും മരുന്ന്

 

 

ലണ്ടന്‍: കഷണ്ടിയെ കുറിച്ചോര്‍ത്ത് ഇനി ദു$ഖിക്കേണ്ട. കഷണ്ടിയും ചികിത്സിച്ച് മാറ്റാമെന്ന് അവകാശവാദം. കഷണ്ടി മാറ്റുന്ന ലോഷന്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ വിപണിയിലിറങ്ങുമെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ഒരൊറ്റ തരം എന്‍സൈമിന്‍െറ ഉല്‍പാദനമാണ് കഷണ്ടിക്ക് കാരണമാകുന്നത്. ഇതിന്‍െറ പ്രവര്‍ത്തനത്തെ തടസ്സപ്പടുത്തുന്നതാണ് പുതിയ മരുന്ന്. ഉല്‍പന്നം വിപണിയിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് മരുന്നു കമ്പനികളുമായി ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
പ്രൊസ്റ്റാഗ്ലന്‍ഡിയന്‍ ഡി2 (പിജിഡി2) എന്ന എന്‍സൈമാണ് മുടിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതെന്ന് യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ത്വഗ്രോഗ വിദഗ്ധന്‍ ജോര്‍ജ് കൊട്സാറിലിസ് ഈ വര്‍ഷമാദ്യം അവകാശപ്പെട്ടിരുന്നു. മരുന്ന് കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് 250 ഓളം ജീനുകള്‍ പരീക്ഷിച്ചു. 17 പുരുഷന്മാരില്‍ പരീക്ഷണം നടത്തിയപ്പോള്‍ മുടിയുള്ള ഭാഗത്തിനേക്കാള്‍ കഷണ്ടിയുള്ള ഭാഗത്ത് പിജിഡി2 വിന്‍െറ അളവ് മൂന്ന് മടങ്ങാണ്. ഇതുമായി ബന്ധപ്പെട്ട പഠനം സയന്‍സ് ട്രാന്‍സലേഷനല്‍ മെഡിസിന്‍ എന്ന ജേണലില്‍ നേത്തേ പ്രസിദ്ധീകരിച്ചിരുന്നുവെന്നും ജോര്‍ജ് കൊട്സാറിലിസ് പറഞ്ഞു.
പിജിഡി2 വിന്‍െറ ഉല്‍പാദനം തടയുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ വിപണിയില്‍ ഒരു മരുന്ന് ലഭ്യമാണ്. എന്നാല്‍, ഇത് ആസ്ത്മ രോഗികള്‍ക്ക് വേണ്ടിയാണ്


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment