മെഡലിലേയ്ക്ക് ഈ പീഡനവഴികള്‍
ലണ്ടന്‍: ഓളപ്പരപ്പിലെ പുതിയ അത്ഭുതാവതാരമായ ചൈനീസ് പെണ്‍കൊടി യെ ഷിവന്റെ അവിശ്വസനീയ പ്രകടനം ലോകത്തെ ഞെട്ടിക്കുക മാത്രമല്ല. കായികരംഗത്തെ ചൈനീസ് അധിനിവേശത്തെ സംശയത്തിന്റെ മുള്‍മുനയിലാക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്. അമേരിക്കയും മറ്റും ആരോപിക്കുന്നതുപോലെ വെറുമൊരു മരുന്നടി വിവാദത്തില്‍ ഒതുങ്ങുന്നതല്ല ഈ നേട്ടങ്ങളെ കുറിച്ചുയര്‍ന്ന സംശയങ്ങള്‍. ചൈനീസ് ഇരുമ്പറക്കുള്ളിലെ അത്‌ലറ്റിക് ഫാക്ടറികളെ കുറിച്ചുള്ള ചര്‍ച്ചകളെ ഒരിക്കല്‍ക്കൂടി സജീവമാക്കിയിരിക്കുകയാണ് ഷിവന്റെ അത്ഭുതനേട്ടം. കായികപരിശീല ക്യാമ്പുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ അത്‌ലറ്റിക് ഫാക്ടറികള്‍ക്കെതിരെ പാശ്ചാത്യരാജ്യങ്ങളും പാശ്ചാത്ത്യ മാധ്യമങ്ങളും രംഗത്തുവന്നുകഴിഞ്ഞു. പിഞ്ചു കുഞ്ഞുങ്ങളെ കായികപരിശീലനത്തിന്റെ പേരില്‍ കൊടിയ പീഡനങ്ങള്‍ക്ക് വിധേയമാക്കുന്നതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സുലഭമാണ്. ചൈനീസ് വിരോധം ഊതിപ്പെരുപ്പിക്കുന്നതിനായി പാശ്ചാത്ത്യ മാധ്യമങ്ങളാകട്ടെ ഇതിന് വന്‍ പ്രചാരം നല്‍കുകയും ചെയ്യുകയാണ്. ഡെയ്‌ലി മെയില്‍ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ഒരു സചിത്രലേഖനം തന്നെ പ്രസിദ്ധീകരിച്ചു. മനസാക്ഷിയുള്ള ആരും അക്ഷരാര്‍ഥത്തില്‍ ഞെട്ടും ഈ ചിത്രങ്ങള്‍ കണ്ടാല്‍. യെ ഷിവനിന്റെ മുന്‍ഗാമിയായ കിഴക്കന്‍ ജര്‍മനിയുടെ പെട്ര സ്‌നൈഡററുമായി അഭിമുഖം നടത്തി കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ കായികപരിശീലനത്തിന്റെ രീതികള്‍ മനസ്സിലാക്കിയ ഡേവിഡ് ജോണ്‍സാണ് സ്‌നൈഡറെയുടെ ഷിവന്റെയും ജീവിതത്തിലെ സമാനതകള്‍ കണ്ടെടുക്കുന്ന ലേഖനം തയ്യാറാക്കിയത്.
സ്‌കൂളില്‍ നിന്ന് നിര്‍ബന്ധിച്ച് ക്രൂരത നിറഞ്ഞുനിന്ന പരിശീലനത്തിന് കൊണ്ടുപോയ താന്‍ അറിയപ്പെട്ടത് സ്വന്തം പേരിലല്ല, മറിച്ച് 137 എന്നൊരു നമ്പറിലായിരുന്നു എന്ന സ്‌നൈഡര്‍ പറഞ്ഞ കാര്യം ലേഖകന്‍ അനുസ്മരിക്കുന്നുണ്ട്. മെഡല്‍ നേടാന്‍ വേണ്ടി മാത്രം പ്രോഗ്രാം ചെയ്യപ്പെട്ട അത്‌ലറ്റാണ് താനെന്നും പറഞ്ഞ സ്‌നൈഡര്‍ പരിശീലക്യാമ്പില്‍ അനുഭവിക്കേണ്ടി വന്ന യാതനകള്‍ അക്കമിട്ടു നിരത്തുന്നുണ്ട്. ശാരീരിക സവിശേഷതകള്‍ കൊണ്ടും പ്രകടനത്തിലെ മികവു കൊണ്ടും സ്‌നൈഡറുമായി ഒരുപാട് സാധ്യതകള്‍ ഷിവനിനുമുണ്ടെന്ന് അഭിപ്രായം ഇതിനോടകം തന്നെ ശക്തമായിട്ടുണ്ട്.
എണ്‍പതുകളുടെ തുടക്കം മുതലാണ് ചൈനയും ഈ പരിശലനപദ്ധതി അനുകരിച്ചുതുടങ്ങിയത്. പ്രതേ്യക കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി കായക പരിശീല ക്യാമ്പുകളില്‍ എത്തിക്കാന്‍ അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശമാണ് ഭരണകൂടം നല്‍കിയത്. പിന്നെ ഈ കുഞ്ഞുങ്ങള്‍ പുറംലോകം കാണുന്നത് മത്സരത്തിന് സജ്ജരായിക്കഴിഞ്ഞാല്‍ മാത്രം. പ്രത്യേക ജീവിതരീതി, പ്രത്യേക പരിശീലനങ്ങളും വ്യായാമവും. ഭക്ഷണം പോലും പ്രത്യേകമായി നല്‍കപ്പെടുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിനോ മറ്റോ യാതൊരു സ്ഥാനവുമില്ല മനുഷ്യയന്ത്രങ്ങള്‍ നിര്‍മിക്കപ്പെടുന്ന ഇത്തരം ഫാക്ടറികളില്‍. കരുത്തുറ്റ ശരീരമുള്ള ഷിവനും ഇങ്ങനെത്തന്നെയാണ് വളരെ ചെറിയ പ്രായത്തില്‍ നീന്തല്‍ ക്യാമ്പിലെത്തിയത്. പതിനാറാം വയസ്സില്‍ ഒളിമ്പിക് സ്വര്‍ണവുമായാണ് അവര്‍ തിരിച്ചെത്തിയിരിക്കുന്നത്. എന്നാല്‍, ഏഴാം വയസ്സ് മുതല്‍ തന്നെ മകള്‍ നീന്തതാരമാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഷിവന്റെ അമ്മ പറയുന്നത്.
അമേരിക്കയൈയും മറ്റ് ലോകരാജ്യങ്ങളെയും വെല്ലാനായി തുടങ്ങിയ ഈ തീവ്രപദ്ധതിക്ക് പക്ഷേ, നേട്ടങ്ങളുടെയല്ല കൊടിയ പീഡനത്തിന്റെയും വേദനയുടെയും കണ്ണീരിന്റെയും കഥയാണ് കൂടുതലും പറയാനുണ്ടായിരുന്നതെന്ന് ഡെയ്‌ലി മെയില്‍ പ്രസിദ്ധീകിച്ച ചിത്രങ്ങള്‍ പറയുന്നു. യെ ഷിവന്‍ ഉള്‍പ്പടെ ലോകത്തെ ഞെട്ടിക്കുന്ന ഓരോ ചൈനീസ് അത്‌ലറ്റിന്റെയും അസൂയാവഹമായ നേട്ടങ്ങള്‍ക്ക് പീഡനത്തിന്റെയും വേദനയുടെയും കറുത്ത നിറംകൂടിയുണ്ടെന്നും ഈ ചിത്രങ്ങള്‍ വിളിച്ചുപറയുന്നു. മണിക്കൂറുകള്‍ നീളും ഓരോ പരിശീലനവും. മുതിര്‍ന്നവര്‍ പോലും ചെയ്യാത്ത വ്യായാമങ്ങളാണ് ചെറുപ്രായത്തില്‍ തന്നെ ഈ കുട്ടികള്‍ ചെയ്യേണ്ടിവരുന്നത്. ഇതില്‍ വരുത്ത വീഴ്ചകള്‍ക്ക് കൊടിയ മര്‍ദ്ദനമാണ് ഇവര്‍ക്ക് ഏല്‍ക്കേണ്ടിവരുന്നതും.
മനുഷ്യരെയല്ല. നേട്ടങ്ങള്‍ കൊയ്യാന്‍ വേണ്ടിമാത്രമുള്ള യന്ത്രങ്ങളെയാണ് ഈ ക്യാമ്പുകളിലെ പീഡനങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ സ്വര്‍ണമണിഞ്ഞ് ചരിത്രം സൃഷ്ടിച്ചശേഷംമുള്ള ഷിവന്‍ വാക്കുകളില്‍ നിന്ന് ഈ പീഡനക്യാമ്പുകളെ കുറിച്ചുള്ള വസ്തുതകള്‍ വായിച്ചെടുക്കാം. ഷിവന്റെ ടീമംഗമായ ലു യിങ് ഓസ്‌ട്രേലിയയില്‍ പോയി പരിശീലനം നടത്തിയപ്പോള്‍ അനുഭവിച്ച സ്വാതന്ത്ര്യത്തെ പറ്റി പറഞ്ഞത് വലിയ കോലാഹലങ്ങളാണ് ചൈനയിലുണ്ടാക്കിയത്.
സ്വര്‍ണം നേടുക എന്നൊരൊറ്റ ലക്ഷ്യവുമായി വളര്‍ത്തിയെടുക്കപ്പെടുന്ന ഈ താരങ്ങളില്‍ പലരും പിന്നീട് സാധാരണ ജീവിതം നയിക്കാന്‍ ബുദ്ധിമുട്ടുന്ന കാര്യം പല മുന്‍ അത്‌ലറ്റുകളും തുറന്നു പറഞ്ഞിട്ടുണ്ട്. എത്ര തിളക്കമുള്ള നേട്ടങ്ങളായാലും അതിന്റെ ശോഭ കെടുത്താന്‍ പോന്നതു തന്നെയാണ് ഇതിനു പിറകിലെ ഈ കറുത്തനാളുകളെന്നതില്‍ സംശയമില്ല. ഇതിനെ കുറിച്ച് അന്വേഷണം നടത്താനന്‍ അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷനുമേലും സമ്മര്‍ദ്ദമേറിവരികയാണ്

Prince
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment