Sunday, 12 August 2012

[www.keralites.net] പുതിയ ഇ ടിക്കറ്റിങ് വെബ്‌സൈറ്റ് റെയില്‍വേ ഉപേക്ഷിച്ചു

 

പുതിയ ഇ ടിക്കറ്റിങ് വെബ്‌സൈറ്റ് റെയില്‍വേ ഉപേക്ഷിച്ചു

ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റ് നവീകരിക്കും
Fun & Info @ Keralites.net 

ന്യൂഡല്‍ഹി:പുതിയ ഇ ടിക്കറ്റിങ് വെബ്‌സൈറ്റ് റെയില്‍വേ മന്ത്രാലയം വേണ്ടെന്നുവെച്ചു. പകരം, നിലവിലുള്ള ഐ.ആര്‍.സി.ടി.സി. ഇ ടിക്കറ്റിങ് വെബ്‌സൈറ്റ് നവീകരിക്കാനും തീരുമാനിച്ചു.

നിരവധി പരീക്ഷണങ്ങള്‍ക്കുശേഷമാണ് റെയില്‍വേ സ്വന്തംനിലയില്‍ തുടങ്ങാനിരുന്ന വെബ്‌സൈറ്റ് വേണ്ടെന്നുവെച്ചത്. സാങ്കേതികപ്രശ്‌നങ്ങളാണ് ഇതിനു കാരണമെന്ന് ഉന്നതോദ്യോഗസ്ഥന്‍ അറിയിച്ചു.

ഇ ടിക്കറ്റിന് ആവശ്യക്കാര്‍ കൂടിയതോടെയാണ് നേരിട്ട് വെബ്‌സൈറ്റ് തുടങ്ങാന്‍ രണ്ടുവര്‍ഷംമുമ്പ് റെയില്‍വേ തീരുമാനിച്ചത്. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റിനെതിരെ ഏറെ പരാതികളും ഉയര്‍ന്നിരുന്നു. റെയില്‍വേയുടെ ഉപകമ്പനിയായ ഐ.ആര്‍.സി.ടി.സി. ഇ ടിക്കറ്റ് ബുക്കിങ്ങിന് 20 രൂപയാണ് കമ്മീഷന്‍ ഈടാക്കിയത്. പുതിയ വെബ്‌സൈറ്റില്‍ ഇത് പത്ത് രൂപയാക്കി കുറയ്ക്കാനും ഉദ്ദേശിച്ചിരുന്നു.

ഐ.ആര്‍.സി.ടി.സിയുടെ വെബ്‌സൈറ്റ് പൂര്‍ണമായും നവീകരിക്കുമെന്നും കൂടുതല്‍ ഉപഭോക്തൃസൗഹൃദമാക്കുമെന്നും റെയില്‍വേ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

റെയില്‍വേയുടെ ഐ.ടി. വിഭാഗമായ 'സെന്‍റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റ'മാണ് വെബ്‌സൈറ്റ് നവീകരിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ സോഫ്റ്റ്‌വെയറും അപ്ലിക്കേഷന്‍ കോഡും വികസിപ്പിക്കും. നാലരലക്ഷം പേരാണ് ഇപ്പോള്‍ പ്രതിദിനം ഇന്‍റര്‍നെറ്റിലൂടെ റെയില്‍വേ ടിക്കറ്റ് ബുക്കുചെയ്യുന്നത്. എട്ടുലക്ഷം പേര്‍ക്ക് ബുക്കുചെയ്യാന്‍ കഴിയുന്നവിധം ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റ് പാകപ്പെടുത്തുകയാണ് ലക്ഷ്യം.

Mathrubhumi

Nandakumar

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment