ന്യൂദല്‍ഹി: വിദേശത്തുനിന്ന് സംഭാവന സ്വീകരിക്കുന്നതില്‍നിന്ന് 4,139 സന്നദ്ധ സംഘടനകളെ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലക്കി. കേരളത്തില്‍നിന്ന് 450 സംഘടനകള്‍ ഇക്കൂട്ടത്തിലുണ്ട്. സത്നം സിങ്ങിന്‍െറ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മാതാ അമൃതാനന്ദമയി മഠത്തിലേക്ക് വര്‍ഷംതോറും കോടിക്കണക്കിന് രൂപ വിദേശ സംഭാവനയായി ഒഴുകിയെത്തുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലയ രേഖകള്‍ വ്യക്തമാക്കി.
വിദേശ സംഭാവന സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിദേശകാര്യ വിഭാഗത്തിന്‍െറ ലൈസന്‍സ് നിര്‍ബന്ധമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടിയിലേറെ സംഭാവന ലഭിച്ച 28 സന്നദ്ധ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തുന്നത്. കോഴിക്കോട് കേന്ദ്രമായ 'ഓഫര്‍' എന്ന സ്ഥാപനത്തിനാണ് ഔദ്യാഗികമായി ഏറ്റവും കൂടുതല്‍ വിദേശസംഭാവന കിട്ടിയത് 99.63 കോടി രൂപ. എന്നാല്‍, 28 സ്ഥാപനങ്ങളുടെ പട്ടികയില്‍ അമൃതാനന്ദമയി മഠം ഇല്ല. അതേസമയം, തൊട്ടുമുന്‍വര്‍ഷത്തെ കണക്കുപ്രകാരം ഏറ്റവും കൂടുതല്‍ വിദേശസംഭാവന ലഭിച്ച രണ്ടു സ്ഥാപനങ്ങളിലൊന്ന് അമൃതാനന്ദമയി മഠമാണ് 61 കോടി. 200910 വര്‍ഷത്തില്‍ ഔദ്യാഗിക കണക്കുകളില്‍ 36 കോടി സംഭാവന നേടി മഠം അഞ്ചാം സ്ഥാനത്തായിരുന്നു. മൂന്നു ഡസനോളം രാജ്യങ്ങളില്‍നിന്ന് മഠത്തിലേക്ക് സംഭാവന എത്തിയിട്ടുണ്ട്.
തിരുവല്ല കേന്ദ്രമായ ബിലീവേഴ്സ് ചര്‍ച്ച്, പത്തനംതിട്ടയിലെ ലവ് ഇന്ത്യ മിനിസ്ട്രീസ്, തിരുവല്ലയിലെ ഗോസ്പല്‍ ഫോര്‍ ഏഷ്യ, മീന്തലക്കര ലാസ്റ്റ് അവര്‍ മിനിസ്ട്രി എന്നിവയാണ് മറ്റു സ്ഥാപനങ്ങള്‍. ബിലീവേഴ്സ് ചര്‍ച്ചിന് 160 കോടിയാണ് വിദേശ സംഭാവന. കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് ടെക്സസില്‍നിന്നെത്തിയ 11.70 കോടിയും ഇതില്‍ ഉള്‍പ്പെടും. 201011 വര്‍ഷത്തില്‍ ഒരു കോടിയിലേറെ വിദേശ സംഭാവന കൈപ്പറ്റിയ 143 സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. ഇതില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം സംഘടനകള്‍ ഉള്‍പ്പെടും. മിക്കവയും ആതുരാലയങ്ങളും വിദ്യാലയങ്ങളും നടത്തുന്നതോ, ആദിവാസിപിന്നാക്ക സേവനം മുദ്രാവാക്യമാക്കി പ്രവര്‍ത്തിക്കുന്നവയോ ആണ്.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി റദ്ദാക്കപ്പെട്ട സന്നദ്ധ സംഘടനകള്‍ ആകെയുള്ളതിന്‍െറ പത്തിലൊന്നോളം വരും. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ സംഘടനകള്‍ 43,451 ആണ്. കേരളത്തിനുപുറമെ തമിഴ്നാട് (794), ആന്ധ്ര (670), ദല്‍ഹി (299), കര്‍ണാടക (296), പശ്ചിമ ബംഗാള്‍ (384), മഹാരാഷ്ട്ര (352), ഒഡിഷ (160), ഗുജറാത്ത് (158), എന്നീ ക്രമത്തില്‍ സംഘടനകളെ വിലക്കി. ഏറ്റവും കൂടുതല്‍ സംഘടനകളെ വിലക്കിയിരിക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനമാണ് കേരളത്തിന്.
വിദേശസംഭാവന സ്വീകരിക്കുന്നതില്‍നിന്ന് വിലക്കിയിരിക്കുന്ന സംഘടനകള്‍ ഏറ്റവും കൂടുതലുള്ളത്, കൂടങ്കുളം ആണവനിലയ പ്രക്ഷോഭം നീറിപ്പടര്‍ന്ന തമിഴ്നാട്ടിലാണ് 794. കൂടങ്കുളം നിലയത്തിനെതിരായ സമരം നയിച്ച നാലു സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകള്‍ കഴിഞ്ഞ മാര്‍ച്ചില്‍ മരവിപ്പിച്ചിരുന്നു. ഇവയുടേതടക്കം 4139 സംഘടനകളുടെ രജിസ്ട്രേഷന്‍ വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് റദ്ദാക്കിയിരിക്കുന്നത്.
ബക്കറ്റു പിരിവിന് വിട; സി.പി.എമ്മിനും കോര്‍പറേറ്റ് ഫണ്ട്
ന്യൂദല്‍ഹി: കുത്തക വ്യവസായികള്‍ക്കെതിരായ നിലപാടാണ് സി.പി.എമ്മിനെങ്കിലും പാര്‍ട്ടി ഫണ്ടിന്‍െറ കാര്യത്തില്‍ ഇത് ബാധകമല്ല. കഴിഞ്ഞ അഞ്ചു സാമ്പത്തിക വര്‍ഷങ്ങളില്‍ സി.പി.എമ്മിന് കിട്ടിയ സംഭാവനകളില്‍ നല്ലൊരു പങ്ക് കോര്‍പറേറ്റുകളില്‍നിന്നാണ് -ബക്കറ്റു പിരിവിന് വിട!
കോര്‍പറേറ്റുകളില്‍നിന്ന് ഫണ്ട് സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസ്, ബി.ജെ.പി, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയ പ്രമുഖരില്‍നിന്ന് സി.പി.എം വ്യത്യസ്തമല്ലെന്നാണ് തെരഞ്ഞെടുപ്പു കമീഷനില്‍ സമര്‍പ്പിച്ച കണക്കുകള്‍ ക്രോഡീകരിച്ച സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ചൂണ്ടിക്കാട്ടുന്നത്.
ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം വരെയുള്ള അഞ്ചു കൊല്ലങ്ങളില്‍ സി.പി.എം സ്വീകരിച്ച സംഭാവന 335 കോടിയാണ്. കോണ്‍ഗ്രസ് 1662 കോടി; ബി.ജെ.പി 852 കോടി.
കോര്‍പറേറ്റുകളുടെ സംഭാവന പ്രധാന വരുമാനമാര്‍ഗമായ സമാജ്വാദി പാര്‍ട്ടിയേക്കാള്‍ (200 കോടി) പിരിച്ച് രാജ്യത്ത് മൂന്നാം സ്ഥാനത്തു നില്‍ക്കുന്നത് സി.പി.എമ്മാണ്. സംഭാവനയുടെ സ്രോതസ്സ് വെളിപ്പെടുത്തുന്നതിലും സി.പി.എമ്മിന് പിശുക്കാണെന്ന് അസോസിയേഷന്‍ പഠനത്തില്‍ കണ്ടെത്തി.
തെരഞ്ഞെടുപ്പു കമീഷനിലെ രേഖകള്‍ പ്രകാരം സി.പി.എം സംഭാവന സ്വീകരിച്ച ചില കോര്‍പറേറ്റ് സ്ഥാപനങ്ങള്‍: സ്യൂ ഇന്‍ഫ്രാ ലിമിറ്റഡ് -25 ലക്ഷം, സ്യൂ -25 ലക്ഷം, നുസിവീഡ് സീഡ്സ്-10 ലക്ഷം, ഹിറ്ററോ ഡ്രഗ്സ്-6 ലക്ഷം, എ.എം.ആര്‍ കണ്‍സ്ട്രക്ഷന്‍സ്-2 ലക്ഷം, സായ്മഗധ റിയല്‍-5 ലക്ഷം. വസന്ത് കെമിക്കല്‍സ്, ഹീറ്ററോ ഡ്രഗ്സ് എന്നിവ കോണ്‍ഗ്രസിനും ബി.ജെ.പിക്കും സി.പി.എമ്മിനും ഒരുപോലെ സംഭാവന നല്‍കിയിട്ടുള്ളവരാണ്.
No comments:
Post a Comment