Tuesday, 31 July 2012

[www.keralites.net] കാര്‍മെഘവര്‍ണ്ണന്റെ പ്രണയിനി രാധയല്ലേ ..!!!

 

കാര്‍മുകില്‍ വര്‍ണ്ണ നീ..എവിടെ
എന്തേ..ചിരിതൂകി മറഞ്ഞതെന്തേ ?
കാളിന്ദീ തീരൊത്തോ..പയ്യിന്റെ ചാരൊത്തോ..
നീലക്കാര്‍വര്‍ണ്ണനെ കണ്ടതില്ല..!
വിളയാട്ടായ് എന്നുമെന്‍ കണ്ണുപൊത്തും,അവന്‍
ഒരംമ്പാടി തെന്നലായ് മുന്നിലെത്തും..!
പൊയ് വാക്കുകേളാതിയെന്‍ കണ്‍നനച്ചാലും,
സ്നേഹപാലാഴിയായ് എന്നെ ഊയലാട്ടും..!
വേണുവിലീണമായ് പ്രേമം ഓതും അതില്‍
വീണു ഞാന്‍ സ്വരരാഗതാളമാകും..!
മാനും,മാമരവും,മയിലും,പൂങ്കുയിലും,
കൂട്ടേരാടൊപ്പമത് കണ്ടു നില്‍ക്കും
വൃന്ദാവനെമന്നും പ്രണയശില്പമാകും..!
യദുകുലനാഥനെ കണ്ടതില്ല ഇന്നെന്‍ ,
യാദവന്‍ യാതൊന്നും ചൊന്നതില്ല..!
മാധവന്‍ തന്നുടെ മൌനെമന്നില്‍
മധുരനൊമ്പരം, പിന്നെ സങ്കടമായ്..!
പൈക്കെളെ മേയ്ക്കുവാന്‍ വന്നൊരു നേരത്തു
സഖികളോടോത്തവന്‍ കണ്ടതല്ലേ എന്നെ
കാണുവാനായ് നീ കാത്തു നിന്നതല്ലെ..!
ഒരു നോട്ടം കൊണ്ടു ഞാന്‍ നോക്കിയില്ലേ,
അവനെ നോക്കുവാനായ് മാത്രം വന്നതല്ലേ..!
കണ്ണിണകളാല്‍ അവനെന്നെ വിളിച്ച നേരം,
കണ്മണി- ഞാനൊരു തടഞ്ഞു പൊയി..!
പരിഭവിച്ചെങ്ങോ മറഞ്ഞു കണ്ണന്‍
കാണാതീരത്തെങ്ങണ്ടോ നിറഞ്ഞു കണ്ണന്‍..!
കണികാണാന്‍ നിന്നെ ഇനി എന്ത് വേണം
മിഴിതുള്ളികള്‍ കോര്‍ത്ത പൂമാല വേണോ?
ഏഴുനിറങ്ങളാല്‍ തീര്‍ത്ത സ്നേഹപ്പീലി വേണൊ?
അറിയുന്നു കണ്ണാ ഒളി കണ്ണിനാല്‍ നീ എന്നെ
കാണുന്നു;കണ്ടു രസിച്ചിടുന്നു!
എന്‍ കണ്‍മറച്ചിട്ട്, എന്തിനീ പരിഭവം?
എന്തിനീ കണ്‍കെട്ട്, എന്തിനീ ദുര്വ്യധ?
കണ്ണന്റെ പെണ്ണല്ലേ,രാധയല്ലേ,ഞാന്‍
കാര്‍മെഘവര്‍ണ്ണന്റെ പ്രണയിനി രാധയല്ലേ ..!!!
Fun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment