Thursday, 19 July 2012

[www.keralites.net] നിന്‍റെ.....നിന്‍റെ മാത്രം

 



ഈ പാതയോരങ്ങള്‍ ഒരിക്കല്‍ കൂടി വസന്തം ചൂടിയിരിക്കുന്നു..

നിന്‍റെ കൈ പിടിച്ചു നടന്ന ഈ വഴിയില്‍..
നമ്മള്‍ കൈ കോര്‍ത്തിരുന്ന ആ കല്പടവില്‍..
നിന്‍റെ ഓര്‍മ്മകള്‍ക്ക് മുകളില്‍
അവ ഇതളടര്‍ന്നു വീണിരിക്കുന്നു..
നിന്നെയോര്‍ക്കുവാന്‍ ഇന്നും എനിക്ക് കഴിയുന്നത്
നീ പൊഴിച്ച കണ്ണീര്‍ തുള്ളികളാണ്..
അതിനു പകരം തരാന്‍ ഈ ജീവനല്ലാതെ വേറൊന്നുമില്ല...
ഒരു ജന്മത്തിന്‍ വേദനകളില്‍ നിന്നും ആശ്വാസമായിരുന്നത്
നിന്‍റെ വാക്കുകളായിരുന്നു
കനലെരിയുന്ന മനസ്സിന് സാന്ത്വനമായത്
നിന്‍റെ സാമിപ്യമായിരുന്നു...
മൃദു കരസ്പര്‍ശമായിരുന്നു..
ഒടുവില്‍, എല്ലാം മറക്കാം എന്ന് പറഞ്ഞു
എന്‍റെ നെഞ്ചിലേക്ക് തളര്‍ന്നു വീണതും
ഈ മരത്തണലിലിരുന്നായിരുന്നു..
അന്ധമായ..അനന്തമായ പ്രണയത്തിനു
നാം നല്‍കിയ അതിരുകളാവാം
ഒരുപക്ഷെ, നമുക്കിടയില്‍ തടസ്സമായത്..
അല്ലെങ്കില്‍, കുടുംബബന്ധങ്ങള്‍ക്ക്
കൂടുതല്‍ വില നല്‍കിയതാവാം...
എവിടെ പിഴച്ചു പോയതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല..!!!
നിന്‍റെ നിഷ്കളങ്കമായ സ്നേഹം ഞാന്‍ ഒരുപാട്
കൊതിച്ചിരുന്നു...
ഒരുപക്ഷെ, ഇന്ന് നീ മറ്റൊരു ചില്ലയിലേക്ക്
ചെക്കേറിയിരുന്നില്ലെങ്കില്‍...??
മറക്കാം ഞാന്‍ എല്ലാം....
നിന്‍റെ ഓര്‍മ്മകള്‍ക്ക് മുകളില്‍..
വിരിയുന്നതിനു മുമ്പേ അടര്‍ന്നു പോയൊരു ഇതളിനു മുകളില്‍
ഒരിറ്റു കണ്ണീര്‍ പൊഴിച്ച് കൊണ്ട്..
എന്‍റെ സ്നേഹത്തിനും, കരുതലിനും അപ്പുറം
നിന്നെ സ്നേഹിക്കാനും, താലോലിക്കാനും
ഒരാള്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്
നിന്‍റെ.....നിന്‍റെ മാത്രം
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment