Friday 6 July 2012

[www.keralites.net] സ്‌ത്രീപീഡനം തെളിഞ്ഞാല്‍ അഞ്ചു വര്‍ഷം തടവും പത്തു ലക്ഷം രൂപ പിഴയും

 

സ്‌ത്രീപീഡനം തെളിഞ്ഞാല്‍ അഞ്ചു വര്‍ഷം തടവും പത്തു ലക്ഷം രൂപ പിഴയും

 

തിരുവനന്തപുരം: പൊതുസ്‌ഥലത്തു സ്‌ത്രീകളെ പീഡിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്‌താല്‍ അഞ്ചു വര്‍ഷം തടവും പത്തു ലക്ഷം രൂപവരെ പിഴയും വ്യവസ്‌ഥ ചെയ്യുന്ന നിയമം വരുന്നു. നിയമത്തിന്റെ കരട്‌ രൂപീകരണം അവസാനഘട്ടത്തിലാണ്‌. സ്‌ത്രീ സംഘടനകളുടെ നിര്‍ദേശങ്ങളങ്ങിയ കരട്‌ ബില്‍ നിയമവകുപ്പിന്റെ പരിശോധനയ്‌ക്കുശേഷം അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. സ്‌ത്രീകള്‍ക്കെതിരേയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും കടുത്ത ശിക്ഷയാണ്‌ ബില്ലില്‍ വ്യവസ്‌ഥ ചെയ്‌തിരിക്കുന്നത്‌.

ദി കേരള പ്രൈവസി ആന്‍ഡ്‌ ഡിഗ്നിറ്റി ഓഫ്‌ വിമണ്‍(പ്രൊട്ടക്ഷന്‍)ആക്‌ട് എന്നാണ്‌ കരട്‌ ബില്ലിനു പേര്‌ നല്‍കിയിരിക്കുന്നത്‌. ബില്ലിന്റെ പേര്‌ 'ദി കേരള പ്രൊട്ടക്ഷന്‍ ഓഫ്‌ പ്രൈവസി ആന്‍ഡ്‌ ഡിഗ്നിറ്റി ഓഫ്‌ വുമണ്‍ ആക്‌ട്' എന്നാക്കി മാറ്റണമെന്നാണ്‌ സഖി ഉള്‍പ്പെടെയുള്ള സംഘടനകളുടെ ആവശ്യം. തമിഴ്‌നാട്ടില്‍ നിലവിലുള്ള നിയമത്തിന്റെ ചുവടുപിടിച്ചാണു പുതിയ നിയമം വരുന്നതെങ്കിലും സംസ്‌ഥാനത്തു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിലെ വ്യവസ്‌ഥകള്‍ കൂടുതല്‍ കര്‍ക്കശമാണ്‌. സ്‌ത്രീകളെ അപമാനിക്കുന്ന സംഭവങ്ങളുടെ സ്വഭാവമനുസരിച്ചു ശിക്ഷാ നടപടികളിലും മാറ്റം വേണമെന്നു കരട്‌ ബില്ലില്‍ പറയുന്നു.

ഇതനുസരിച്ചു സ്‌ത്രീകളെ അപമാനിക്കുകയോ പീഡിപ്പിക്കുകയോ ചെയ്‌ത സംഭവങ്ങളില്‍ പിടിക്കപ്പെട്ടയാള്‍ വീണ്ടും തെറ്റ്‌ ആവര്‍ത്തിച്ചാല്‍ തടവും പിഴയും ഇരട്ടിക്കും. വീട്‌, വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍, ജോലിസ്‌ഥലം, ബസ്‌ സ്‌റ്റോപ്പ്‌, റോഡ്‌, റെയില്‍വേ സ്‌റ്റേഷന്‍, സിനിമാ തിയേറ്റര്‍, പാര്‍ക്ക്‌, ബീച്ച്‌, ഉത്സവസ്‌ഥലങ്ങള്‍, വാഹനങ്ങള്‍, ട്രയിന്‍ എന്നിവിടങ്ങളിലെ പീഡനങ്ങളും, സൈബര്‍കുറ്റകത്യങ്ങള്‍, സ്‌ത്രീകളുടെ ചിത്രങ്ങള്‍ ഇലക്രേ്‌ടാണിക്‌ ഉപകരണങ്ങളില്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയ്‌ക്കും മൂന്നു വര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും കരട്‌ ബില്ലില്‍ വ്യവസ്‌ഥ ചെയ്യുന്നു.

മൊബൈല്‍ അടക്കമുള്ള ഇലക്‌ട്രോണിക്‌ ഉപകരണങ്ങളില്‍ ചിത്രങ്ങള്‍ പകര്‍ത്തിയശേഷം പ്രചരിപ്പിച്ചാല്‍ മൂന്നു വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ നല്‍കണം. കുറ്റങ്ങള്‍ ആവര്‍ത്തിച്ചാല്‍ അഞ്ചു വര്‍ഷം തടവും പത്തു ലക്ഷം രൂപ പിഴയും വേണമെന്നു കരട്‌ ബില്ലില്‍ പറയുന്നു. പീഡനങ്ങളുടെ ഭാഗമായി സ്‌ത്രീ കൊല്ലപെടുകയോ പീഡനങ്ങള്‍ കാരണം ആത്മഹത്യ ചെയ്‌തതായി തെളിയുകയോ ചെയ്‌താല്‍ ജീവപര്യന്തം ശിക്ഷയും പത്തു ലക്ഷം രൂപ പിഴയും ബില്ലില്‍ വ്യവസ്‌ഥ ചെയ്യുന്നു.

ജോലി സ്‌ഥലത്തെ പീഡനങ്ങള്‍ക്കെതിരേ നിയമനടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കേണ്ടതിന്റെ ഉത്തരവാദിത്തം തൊഴില്‍ ഉടമയിലോ മേധാവിയിലോ നിക്ഷിപ്‌തമാക്കണം. രേഖാമൂലമുള്ള പരാതി ലഭിച്ചില്ലെങ്കിലും നടപടി സ്വീകരിക്കാം. തൊഴില്‍ സ്‌ഥലങ്ങളില്‍ മോശമായ നടപടികള്‍ ഉണ്ടായാല്‍ പ്രതികരിക്കേണ്ട രീതികളെക്കുറിച്ച്‌ തൊഴില്‍ ഉടമയോ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരോ ജീവനക്കാരികളെ ബോധവതികളാക്കണം. സ്വകാര്യ വാഹനങ്ങളിലെ പീഡന ശ്രമങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക്‌ പങ്കുണ്ടെങ്കില്‍ ഏഴു വര്‍ഷം തടവും 25,000 പിഴയും നല്‍കണം

വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ പീഡനങ്ങള്‍ സംബന്ധിച്ച്‌ സ്‌ഥാപന മേധാവി ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കുട്ടികളെ പീഡിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ പുറത്തുനിന്നുള്ളവര്‍ക്കും വീട്ടുകാര്‍ക്കും പരാതി നല്‍കാന്‍ കഴിയും. നടപടിയെടുക്കാത്ത സ്‌ഥാപനമേധാവിയില്‍നിന്ന്‌ 10,000 രൂപ പിഴ ഈടാക്കാം.

നിയമ നടപടി സ്വീകരിക്കാത്തവരില്‍നിന്നും 10,000 രൂപ പിഴ ഈടാക്കണം. സ്‌ത്രീ പീഡനവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന്‌ പ്രത്യേക കോടതികള്‍ സ്‌ഥാപിക്കാനും പുതിയ നിയമത്തിലൂടെ ഉദ്ദേശിക്കുന്നു.

 

സൌമ്യ വധ കേസ്സിലെ  പ്രതി ചാമിയെ  പോലുള്ള ക്രിമിനലുകളെ രക്ഷിക്കാന്‍ നടക്കുന്ന കറുത്ത കോട്ടിട്ട  ആളൂരന്മാര്‍ ഉള്ള കാലത്തോളം  നിയമം നമ്മുടെ നാട്ടില്‍ നടക്കുമോയെന്ന് കണ്ടറിയാം. 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment