Friday 6 July 2012

[www.keralites.net] തിരുകേശ വിവാദം കാന്തപുരത്തിന്‌ ഹൈക്കോടതി നോട്ടീസ്‌

 

തിരുകേശ വിവാദം: കാന്തപുരത്തിന്‌ ഹൈക്കോടതി നോട്ടീസ്‌

 

കൊച്ചി: തിരുകേശ വിവാദത്തെക്കുറിച്ച്‌ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്കും നോട്ടീസയച്ചു.

പ്രവാചകന്റേതെന്ന്‌ അവകാശപ്പെടുന്ന തിരുകേശം കാന്തപുരം മതപരമായ ചൂഷണത്തിന്‌ ഉപയോഗിക്കുന്നുവെന്ന്‌ പരാതിപ്പെട്ട്‌ വടകര സ്വദേശി അബുവാണ്‌ കോടതിയെ സമീപിച്ചത്‌. തിരുകേശ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്‌ കേന്ദ്ര കാബിനറ്റ്‌ സെക്രട്ടറിക്ക്‌ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്‌ഥാന ആഭ്യന്തര മന്ത്രാലയത്തിന്‌ നിര്‍ദേശം നല്‍കിയെങ്കിലും തുടര്‍നടപടി സ്വീകരിച്ചില്ലെന്നു ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം ജൂലൈ 20ന്‌ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്‌ഥാന ആഭ്യന്തരവകുപ്പിനു നല്‍കിയ കത്തും ഹര്‍ജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്‌. കാന്തപുരത്തിന്റെ പക്കലുള്ള തിരുകേശം പ്രവാചകന്റേതല്ലന്നും സാമ്പത്തിക ചൂഷണമാണ്‌ ഉദ്ദേശമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. തിരുകേശത്തിന്റെ ആധികാരികത തെളിയിക്കാന്‍ കാന്തപുരത്തിന്‌ ബാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment