സൂക്ഷിക്കുക അവര്‍ പിന്നാലെയുണ്ട് |
| | ദുരന്തങ്ങള്‍ക്ക് ഇരയാകുന്നതിനേക്കാള്‍ ആ സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയാണ് വേണ്ടത്... ഒരു പെണ്‍കുഞ്ഞു ജനിക്കുമ്പോള്‍ തുടങ്ങുന്നു അമ്മയുടെ ആധി. തള്ളക്കോഴി ചിറകിന്‍ കീഴിലെന്നപോലെ അവളെ കാത്തുസൂക്ഷിക്കണം. ചെറിയ ശ്രദ്ധക്കുറവ് മതി കഴുകന്മാര്‍ കൊത്തിപ്പറക്കാന്‍. ഇത്തരം ദുരന്തങ്ങള്‍ക്ക് ഇരയാകുന്നതിനേക്കാള്‍ ആ സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയാണ് വേണ്ടത്. പ്രായമില്ലാത്ത ലൈംഗികത ലൈംഗികതൃഷ്‌ണയ്‌ക്ക് പ്രായം ഒരു ഘടകമേ അല്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് നിത്യജീവിതത്തില്‍ സംഭവിക്കുന്നത്. മൂന്നു വയസുകാരിയുടെ മേല്‍ വികാരം തീര്‍ക്കുന്ന എഴുപതുകാരനും വൃദ്ധയെ കീഴ്‌പ്പെടുത്തുന്ന ചെറുപ്പക്കാരനുമൊക്കെ മനഃസാക്ഷിക്കു നേരെയുള്ള ചോദ്യചിഹ്നങ്ങളാണ്. ജനിക്കുമ്പോള്‍ മുതല്‍ വേണം പെണ്‍കുഞ്ഞില്‍ ഒരു പ്രത്യേക ശ്രദ്ധ. അവള്‍ ചെറിയ കുട്ടിയല്ലേ എന്ന് ആശ്വസിക്കുമ്പോഴും അപകടസാധ്യത തള്ളിക്കളയരുത്. ദിവസവും കേള്‍ക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഒരു മുന്നറിയിപ്പായി കരുതണം. അല്‍പം മുതിര്‍ന്ന പെണ്‍കുട്ടികളുടെയടുത്ത് അനാവശ്യം പ്രകടിപ്പിക്കുന്നവര്‍ തരം കിട്ടിയാല്‍ കുഞ്ഞുങ്ങളെയും വരുതിയിലാക്കും. ബന്ധുക്കളായാലും കുഞ്ഞിനോടിപഴകുമ്പോള്‍ അതിരു വിടുന്നുണ്ടോയെന്ന് രഹസ്യമായി നിരീക്ഷിക്കുന്നത് നന്നായിരിക്കും. സ്വഭാവദൂഷ്യമുണ്ടെന്ന് സംശയമുള്ളവരുടെ അടുത്ത് പെണ്‍കുഞ്ഞുങ്ങളെ തനിച്ചാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. എത്ര ചെറിയ കുഞ്ഞാണെങ്കിലും വിവസ്‌ത്രരായി മറ്റുള്ളവര്‍ക്കു മുന്നില്‍ വരാതെ ശ്രദ്ധിക്കണം. അരക്ഷിതാവസ്‌ഥ വീട്ടിലും പെണ്‍കുട്ടികള്‍ ഏറ്റവുമധികം ചൂഷണത്തിനിരയാകുന്നത് സ്വന്തം വീട്ടില്‍ തന്നെയാണെന്നത് ഗൗരവമേറിയ ചര്‍ച്ചാവിഷയമാക്കേണ്ടിയിരിക്കുന്നു. സ്വന്തം പിതാവും സഹോദരനും പോലും പെണ്‍കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. പെണ്‍കുട്ടി ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വളരെ അടുപ്പമുള്ള ബന്ധുക്കളും അയല്‍പക്കക്കാരുമാകും ചിലപ്പോള്‍ വില്ലന്‍. മദ്യവും മയക്കുമരുന്നും മറ്റും ഇവിടെ പലപ്പോഴും അരുതാത്ത പ്രവര്‍ത്തികള്‍ക്കു പിന്നിലെ പ്രേരകഘടകമാകുന്നു. പെണ്‍കുട്ടികളെ എത്ര ചെറിയ കുട്ടിയാണെങ്കിലും പത്തുവയസുകഴിഞ്ഞ ആണ്‍കുട്ടിയുമായോ എത്ര പ്രായമുള്ളതാകട്ടെ പുരുഷനുമായോ ഒരു കിടക്കയില്‍ രാത്രി തനിച്ച് കഴിയാന്‍ അവസരമുണ്ടാക്കരുത്. ഒറ്റക്കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ ഇന്ന് അണുകുടുംബമാണ് ഏറെയും. അതിനാല്‍ പെണ്‍കുട്ടികള്‍ വീട്ടില്‍ ഒറ്റയ്‌ക്കാവുന്ന സന്ദര്‍ഭങ്ങളും കൂടുതലാകുന്നു. മാതാപിതാക്കള്‍ ജോലിക്കു പോയിക്കഴിഞ്ഞാല്‍ കുട്ടികള്‍ മിക്കവാറും വീടുകളില്‍ തനിച്ചാകുന്നു. പുറത്തു നിന്നുള്ളവര്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ പലപ്പോഴും മുതലെടുക്കാറുണ്ട്. വീട്ടില്‍ ആരുമില്ലാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ ബന്ധുക്കളോ പരിചിതരോ ആണെങ്കില്‍ കൂടി വാതില്‍ തുറന്ന് അകത്തിരിക്കാന്‍ ക്ഷണിക്കരുത്. ഇത്തരം അവസരങ്ങള്‍ ചൂഷകര്‍ മുതലെടുക്കാം. അപരിചിതരെ അകറ്റി നിര്‍ത്താന്‍ പെണ്‍കുട്ടികള്‍ക്കു മുന്നറിയിപ്പുനല്‍കണം. കഴുകന്‍ കണ്ണുകള്‍ എവിടെയും വീട്ടിനുള്ളില്‍ മാത്രമല്ല, പുറത്തും പെണ്‍കുട്ടിയെ കാത്ത് അപകടങ്ങള്‍ പതിയിരിപ്പുണ്ടാകാം. അധ്യാപകര്‍ മുതല്‍ അടുത്തുള്ള കടയുടമ വരെ ചൂഷകരായെത്താം. പുരുഷന്മാര്‍ക്കൊപ്പം സ്‌ത്രീകളും പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമണങ്ങള്‍ക്കു ചരടുവലിക്കുന്നുണ്ട്. സ്വവര്‍ഗരതിക്കാരായ സ്‌ത്രീകളും സെക്‌സ്മാഫിയകളും പെണ്‍കുഞ്ഞിനെ ഇരയാക്കാന്‍ ഒരുങ്ങിനില്‍ക്കുന്നുണ്ട് എന്നത് തിരിച്ചറിയുക. പ്രേമക്കുരുക്കുകള്‍ പെണ്‍കുട്ടിയെ ചതിക്കുഴിയില്‍പ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുന്നത് കാമുകനായി നടിക്കുന്നവരാണ്. ശരീരത്തില്‍ തൊട്ടും പിടിച്ചുമുള്ള സ്‌നേഹം ആത്മാര്‍ഥമാണെന്ന് അവര്‍ പെണ്‍കുട്ടിയെ വിശ്വസിപ്പിക്കുന്നു. ചിലര്‍ ശരീരം പിടിച്ചു വാങ്ങുമ്പോള്‍ മറ്റു ചിലരാകട്ടെ സ്വയം സമര്‍പ്പിക്കുന്നു. 'എത്രയായാലും നീ എന്റേതല്ലേ' എന്ന മധുരവാക്കില്‍ പലപ്പോഴും പെണ്‍കുട്ടികള്‍ മയങ്ങിവീഴാറാണ് പതിവ്. കാര്യം കഴിയുമ്പോള്‍ കൈകഴുകാന്‍ കാമുകന്മാര്‍ക്ക് കാരണങ്ങളേറെയുണ്ടാകും. ശാരീരികബന്ധം ആവശ്യപ്പെടുന്ന സ്‌നേഹം യഥാര്‍ഥമല്ലെന്ന തിരിച്ചറിവ് പെണ്‍കുട്ടികള്‍ക്കുണ്ടാകണം. നിയന്ത്രണരേഖ തെറ്റിക്കുന്ന ഇത്തരം സ്‌നേഹബന്ധങ്ങള്‍ക്ക് കടിഞ്ഞാണിടാനും പെണ്‍കുട്ടികള്‍ വൈകിക്കൂടാ. കാരണങ്ങള്‍ പലത് പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിനിരയാക്കുന്ന സാഹചര്യങ്ങള്‍ നിരവധിയാണ്. പുരുഷനെ സംബന്ധിച്ചിടത്തോളം ലൈംഗിക വികാരങ്ങള്‍ നിയന്ത്രിക്കാനുള്ള കഴിവ് സ്‌ത്രീയെ അപേക്ഷിച്ച് വളരെ കുറവാണ്. പ്രായഭേദമന്യേ ലൈംഗികാഗ്രഹം അവനില്‍ ഒളിഞ്ഞു കിടപ്പുണ്ടാകും. സ്‌നേഹം നടിച്ചും അല്ലാതെയും മദ്യവും മയക്കുമരുന്നും നല്‍കിയാണ് പലപ്പോഴും പെണ്‍കുട്ടിയെ വരുതയിലാക്കുന്നത്. അതോടെ കുട്ടികളുടെ വിവേകം നഷ്‌ടപ്പെടുകയും വികാരങ്ങള്‍ക്കു കീഴ്‌പ്പെടുകയും ചെയ്യുന്നു. സ്വന്തം രക്‌തത്തില്‍ പിറന്ന കുഞ്ഞിനെപോലും പീഡിപ്പിക്കുന്ന പിതാക്കന്മാരുണ്ടെന്ന് സമീപകാല സംഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. വസ്‌ത്രധാരണം മാന്യമാകണം പുരുഷന്മാരിലെ ആക്രമവാസന ഉണര്‍ത്തുന്നതില്‍ പെണ്‍കുട്ടികള്‍ക്കും ഒരു വലിയ പങ്കുണ്ട്. മാന്യമല്ലാത്ത വസ്‌ത്രധാരണവും ഇവിടെ അതിക്രമത്തിന് അനുകൂലസാഹചര്യമൊരുക്കുന്നു. ഫാഷന്‍ ഷോപോലെ ശരീരവടിവും നഗ്നതയും എടുത്തുകാണിക്കുന്ന വസ്‌ത്രം ധരിച്ച്‌ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ കൗമാരപെണ്‍കുട്ടികള്‍. സ്വതവേ ലൈംഗികനിയന്ത്രണം കുറഞ്ഞ പുരുഷന്മാര്‍ക്ക് ഇത്തരം വേഷം ധരിച്ച പെണ്‍കുട്ടികളെ കാണുമ്പോള്‍ ലൈംഗികത ഉണരുകയും ഒരു ശാരീരിക ആക്രമണത്തിന് അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ക്ക് അവരുടെ ശരീരത്തിന് അനുയോജ്യമായ വസ്‌ത്രങ്ങള്‍ വേണം തെരഞ്ഞെടുക്കാന്‍. ഇക്കാര്യത്തില്‍ അമ്മമാരുടെ പ്രത്യേക ശ്രദ്ധ പെണ്‍കുട്ടികള്‍ക്കു ആവശ്യമുണ്ട്. രക്ഷാമാര്‍ഗങ്ങള്‍ തീര്‍ത്തും അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ ലൈംഗിക ആക്രമണത്തിനു വിധേയരാകേണ്ടിവന്നാല്‍ രക്ഷപെടാനുള്ള മാര്‍ഗങ്ങളേക്കുറിച്ച് പെണ്‍കുട്ടികള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. സ്‌ത്രീയെ അപേക്ഷിച്ച് പുരുഷന് കായികബലം കൂടുതലായതിനാല്‍ അവളെ പെട്ടെന്ന് ശാരീരികമായി കീഴ്‌പ്പെടുത്താനാവും. ആക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ രക്ഷപെടാനാകാതെ വന്നാല്‍ പേടിച്ചുപോയതു പോലെ അഭിനയിക്കുകയോ ഉപദ്രവിക്കാതിരിക്കാന്‍ അപേക്ഷിക്കുകയോ ചെയ്യുക. പുരുഷന്‍ ലൈംഗികതയില്‍ ശ്രദ്ധിക്കുന്ന നേരത്ത് അവന്റെ വൃഷണങ്ങളില്‍ മുറുക്കിപ്പിടിച്ച് വേദനിപ്പിക്കുന്നത് രക്ഷപെടാനുള്ള ഒരു വഴിയാണ്. ഒപ്പം കൈയിലോ മുഖത്തോ കടിക്കാനും ശ്രമിക്കണം. ഇത് പ്രതിയെ പിന്നീട് തിരിച്ചറിയാന്‍ സഹായിക്കും. വൃഷണത്തിനേല്‍ക്കുന്ന ക്ഷതം ചിലപ്പോള്‍ അവരെ ബോധക്ഷയത്തിലേക്കു വരെ നയിക്കാവുന്നതാണ്. |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
No comments:
Post a Comment