Tuesday, 17 July 2012

[www.keralites.net] നിന്നെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു .

 

ഓര്‍ക്കുന്നോ, ആരായിരുന്നു നീ എനിക്കെന്ന്..
അറിയുന്നോ, ഇപ്പോ ആരാ നീ എന്റെ എന്ന്..
സൌഹൃദത്തിനിടയിലും നീ തന്ന ആ സ്വാന്തനവും ,
എന്നെ പറ്റിയുള്ള നിന്റെ ഓര്‍മകളും ..
നിന്നെ എന്നിലേക്ക് അടുപിച്ചത്.....
ഒരു പക്ഷെ ഇപ്പോള്‍ നീ അതിശയിക്കുകയാകും
എന്താ ഞാന്‍ ഇങ്ങനെ എന്ന്,അതാ ഞാന്‍ പറഞ്ഞെ...
ആരോടാ എപ്പോഴാ എങ്ങനെയാ എന്നൊന്നും പറയാന്‍ പറ്റില്ലാന്നു,
ഇതെഴുതുന്ന എന്‍റെ കൈ വിരലുകളുടെ വേഗം എന്നെ അതിശയിപിക്കുന്നു...
ഇതു വായിക്കുന്ന നിന്‍റെ മുഖം എന്നില്‍പുഞ്ചിരി ഉണര്‍ത്തുന്നു....
നിന്‍റെ മുഖത്തു ഉണരുന്ന ആ ഭാവം പോലും എന്നെ നിന്നിലെക്കടുപ്പികുന്നു .
കാലം നിന്നില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നെനിക്കറിയില്ല...
ഒന്നെനിക്കറിയാം,നിന്നെ എനിക്കേറെ ഇഷ്ട്ടമാണന്നു...
ഇപ്പോഴും നിന്നെ സ്നേഹിക്കാന്‍ എനിക്ക് കഴിയുന്നുണ്ട് ...
അല്ലെങ്ങിലും നിന്നെ മനസിലാക്കാന്‍ കഴിഞ്ഞില്ലേല്‍,
എന്‍റെ സ്നേഹത്തിനു എന്തര്‍ത്ഥം...
കാലവും ദൈവവും നമുക്ക് തുണയാകട്ടെ...
അവര്‍ കനിയും വരെ ..
അല്ലേല്‍ അതിനപ്പുറത്തെക്കും നമ്മുക്ക് ഒരു നല്ല കൂട്ടുകാര്‍,
കൈ നിട്ടുകയാണ് ഞാന്‍,അടുത്ത ജന്മത്തിലേക്കു ..
ഇനി വരും കാല ജന്മ ജന്മാന്തരങ്ങളിലേക്ക്.....
കൈ പിടിക്കാം നിനക്ക്...അല്ലേല്‍ കൈ തട്ടിയെറിയാം ....
അപ്പോഴും ഞാന്‍ പറയും,നിന്നെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു .

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment