Monday, 9 July 2012

[www.keralites.net] കണ്ണാ..., നവനീതമായി ഉരുകുകയാണ് ഞാന്‍

 

Fun & Info @ Keralites.net
കണ്ണാ...,
നവനീതമായി ഉരുകുകയാണ് ഞാന്‍
നിന്‍റെ കൈകളില്‍... നിന്‍റെ സ്നേഹത്തിന്റെ ചൂടുതട്ടി...
നിന്നോട് പരിഭവിക്കാത്ത എന്‍റെ മിഴികളില്‍...
നിന്‍റെ നീല മേനിയുടെ പ്രഭയും.....
വറ്റാത്ത പ്രേമ യമുനയും....
പീലിക്കണ്ണില്‍ നീ ഒളിപ്പിച്ചു വച്ചത്
നമ്മുടെ മാത്രം സ്വപ്നങ്ങളുടെ സുവര്‍ണ്ണ നൂലുകളാണ്...
പറഞ്ഞിട്ടും പറഞ്ഞു തീരാത്ത പ്രണയത്തിനെ....
നീ മുളംതണ്ടില്‍ പാട്ടായൊഴുകി....
നീ മേഘ വര്‍ണമായതിനാല്‍ മാത്രം
ഞാന്‍ മിന്നലായി മാറിയത്....
നിന്നെ പുണര്‍ന്നു കിടക്കാനാണ്....
നിന്‍റെ മാറില്‍ ചേര്‍ന്ന് കിടക്കാന്‍ മാത്രം....
ഞാന്‍ ഒരു കൃഷ്ണ തുളസിയായി....
എന്നിട്ടും... എന്നിട്ടും.. പൊഴിഞ്ഞ്‌ തീരുന്ന യാമങ്ങളില്‍....
നിന്റേതു മാത്രമെന്ന് പറഞ്ഞ്‌ നിര്‍ത്തിയ നിമിഷങ്ങളില്‍...
നീ ഒരു കാനാക്കിനവുപോലെ... മറഞ്ഞു നിന്ന്....
എന്നെ കൊതിപ്പിക്കുന്നു.... എന്തെ കണ്ണാ.....,
നീ പലപ്പോഴും എന്നെ മറക്കുന്നു....
പക്ഷെ... ഓരോ ശ്വാസത്തിലും നിന്നെ ഞാന്‍
ഓര്‍ത്തു കൊണ്ടേ ഇരിക്കുന്നു......
കാരണം നീ പഠിപ്പിച്ചത് ഒന്നും ഞാന്‍ മറക്കുന്നില്ല....
നിന്നെ ഞാന്‍ ഓര്‍മിപ്പിക്കുന്നില്ല ഒന്നും.....
പക്ഷെ......
ഒരു വാക്കിന്റെ നൂലുകൊണ്ട്....
നീ കെട്ടിയിട്ട എന്‍റെ മനസ്സ്....
നിനക്കു ചുറ്റും പ്രദക്ഷിണംവച്ച് കൊണ്ടേഇരിക്കും.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___