7 പേര്‍ക്ക് പുതുജീവിതം ദാനമേകി ശരണ്യ പോയി
കോയമ്പത്തൂര്‍: വാഹനാപകടത്തില്‍ മരിച്ച എന്‍ജിനിയറിങ് ബിരുദധാരിയായ യുവതിയുടെ ആന്തരികാവയവങ്ങള്‍ ഏഴുപേര്‍ക്ക്
പുതുജീവിതം പകരും. ഇരുപത്തൊന്നുകാരിയായ എം ശരണ്യയുടെ ജീവനറ്റ ശരീരത്തില്‍നിന്ന് എടുത്ത രണ്ടു കണ്ണും രണ്ട്
ഹൃദയവാല്‍വും രണ്ട് വൃക്കയും കരളുമാണ് ഇനി മറ്റ് ശരീരങ്ങളില്‍ പ്രവര്‍ത്തിക്കുക. മകളുടെ അവയവങ്ങള്‍ ദാനംചെയ്യാന്‍
തയ്യാറായി മാതാപിതാക്കള്‍ സ്വയം മുന്നോട്ട് വരികയായിരുന്നു. ഇലക്ട്രോണിക്സില്‍ എന്‍ജിനിയറിങ് ബിരുദം നേടിയ ശരണ്യ അടുത്ത
ആഴ്ച മൈസൂരുവിലെ പ്രമുഖ ഐടി സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ജൂണ്‍ 29ന് സേലത്ത് ഒ
രു പ്രമുഖ കോളേജില്‍ കരിയര്‍ ഡെവലപ്മെന്റ് പ്രഭാഷണം കേട്ട് മടങ്ങുകയായിരുന്ന ശരണ്യയും കൂട്ടുകാരും സഞ്ചരിച്ച കാര്‍
പെരുതുറൈയ്ക്കു സമീപം ചിത്തോഡില്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന നാലുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. അബോധാവസ്ഥയിലായ ശരണ്യയെ വിദഗ്ധ ചികില്‍സയ്ക്കായി
കോവൈ മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റലിലെത്തിച്ചു. ശരണ്യക്ക് മസ്തിഷ്കമരണം സംഭവിച്ചതായി ഞയറാഴ്ച രാവിലെ
ഡോക്ടര്‍മാര്‍ അറിയിച്ചു. സ്ഥിരമായി രക്തം ദാനംചെയ്യാറുള്ള ശരണ്യക്ക് അവയവദാനത്തെക്കുറിച്ച് വലിയ മതിപ്പായിരുന്നു.
ഇതറിയാമായിരുന്ന അച്ഛനും അമ്മയും മകളുടെ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. മകളുടെ അവയവങ്ങള്‍
ദാനംചെയ്യുന്നതില്‍ അഭിമാനമുണ്ടെന്ന് രത്നപുരിയില്‍ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറായ ശരണ്യയുടെ പിതാവ് മണിയന്‍ പറഞ്ഞു.
ശരണ്യയുടെ കണ്ണുകള്‍ കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിക്കും ഹൃദയവാല്‍വുകള്‍ ഫണ്ടിയര്‍ ചെന്നൈ ലൈഫ്ലൈന്‍ ആശുപത്രിക്കും
കരള്‍ ചെന്നൈ അപ്പോളോ അശുപത്രിക്കും കൈമാറി. വൃക്കകള്‍ കോവൈ ആശുപത്രിയില്‍ത്തന്നെ
സൂക്ഷിക്കുന്നു........
പറയാന്‍ വാക്കുകളില്ല..... മനസ്സില്‍ നീ എന്നുമുണ്ടാകും.....അവൾ ഇന്നും ജീവിക്കുന്നു ഏഴായി... ആ മാതാപിതാക്കളെ നമുക്ക് നമിക്കാം ഈ അവസരത്തിൽ ..........
അവര്‍ ഏല്ലാവര്‍ക്കും ഒരു മാതൃക ആയി തീരട്ടെ ..........ആ മാതാപിതാക്കള്‍ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന പ്രണാമം....
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment