Monday 18 June 2012

[www.keralites.net] Typical problem with political crimes

 

നാല്‍പാടി വാസു വധക്കേസ് പുനരന്വേഷിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം അധികൃതര്‍ക്ക് മുന്നിലുള്ളപ്പോഴാണ്് സുധാകരന്റെ സുപ്രധാന "മൊഴി" പുറത്തുവന്നത്. തന്റെ ഡ്രൈവറായിരുന്നയാളെ സ്വാധീനിച്ച് മൊഴി സമ്പാദിച്ച് കേസ് പുനരന്വേഷിക്കാനാണ് നീക്കമെന്ന സുധാകരന്റെ വെളിപ്പെടുത്തല്‍ ഒരു മുന്‍കൂര്‍ ജാമ്യമാണ്. മുന്‍ഡ്രൈവര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വരുമെന്ന് മനസിലാക്കിയാണ് സുധാകരന്‍ ഒരുമുഴം മുമ്പേ എറിഞ്ഞത്്.
എഫ്ഐആറില്‍ സുധാകരന്റെ പേരുണ്ടായിരുന്നുവെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കി. അന്നത്തെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്ത് കേസ് പുനരന്വേഷിക്കാനുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് സുധാകരന്റെ പുതിയ വെളിപ്പെടുത്തല്‍. "നാല്‍പാടി വാസു വധക്കേസ് വീണ്ടും പൊടിതട്ടി എടുക്കുകയാണ്. എന്റെ ഡ്രൈവറെ സ്വാധീനിച്ച് പുനരന്വേഷണം നടത്താനാണ് പി ജയരാജന്‍ ശ്രമിക്കുന്നത്. എന്നെ ആക്രമിക്കാന്‍ വന്നാല്‍ വെടിവയ്ക്കും. ഉമ്മവയ്ക്കാനും കാക്കയെ വെടിവയ്ക്കാനുമല്ല സര്‍ക്കാര്‍ തോക്ക് കൊടുക്കുന്നത്. ഇനിയും വെടിവയ്ക്കും. ഇവിടെ സന്ദര്‍ഭമുണ്ടായാല്‍ ഇപ്പോള്‍തന്നെ അത് കാണാം..." എന്നിങ്ങനെയായിരുന്നു സുധാകരന്റെ പ്രസംഗം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment