Thursday 14 June 2012

[www.keralites.net] മൂന്നാറിലെ സി.പി.എം. ഓഫീസ് ഇനി 'മണി'മന്ദിരം

 


Fun & Info @ Keralites.netജില്ലാ സെക്രട്ടറിസ്ഥാനം നഷ്ടപ്പെട്ടതോടെ, മൂന്നാറില്‍ സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന ബഹുനിലമന്ദിരം നിയമപരമായി എം.എം.മണിയുടെ കൈകളിലായി. ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പട്ടയം മണിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമപരമായ ഒട്ടേറെ കടമ്പകള്‍ നിലനില്‍ക്കുന്നതിനാല്‍ സ്ഥലം അടുത്ത സെക്രട്ടറിക്ക് കൈമാറ്റം ചെയ്യുക അത്ര എളുപ്പമാവില്ല.

പൊട്ടന്‍കാട് ഇരുപതേക്കര്‍ മുണ്ടയ്ക്കല്‍ വീട്ടില്‍ എം.എം.മണി 1998 ഒക്ടോബര്‍ 30നാണ് കെ.ഡി.എച്ച്. വില്ലേജിലെ മൂന്നാറില്‍ 62/9എ സര്‍വേനമ്പറിലുള്ള 25 സെന്റ് സ്ഥലത്തിനുള്ള പട്ടയം വേണമെന്നാവശ്യപ്പെട്ട് ദേവികുളം തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കിയത്. ഈ സ്ഥലം 1970 മുതല്‍ തന്റെ കൈവശമാണെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ച് 1999 മാര്‍ച്ച് 25ന് എല്‍.എ. 56/99 നമ്പരായി കൈവശഭൂമിക്ക് പട്ടയം നല്‍കി. ദേവികുളം അഡീഷണല്‍ തഹസില്‍ദാര്‍ എം.ഐ.രവീന്ദ്രന്‍ നല്‍കിയ പട്ടയമാണിതും. ഇദ്ദേഹം നല്‍കിയവയില്‍ ഉള്‍പ്പെട്ടവയാണ് രവീന്ദ്രന്‍പട്ടയങ്ങള്‍. പട്ടയത്തിന് അപേക്ഷ നല്‍കുമ്പോള്‍, മണി സി.പി.എം. ജില്ലാ സെക്രട്ടറിയായിരുന്നു. എന്നാല്‍ അപേക്ഷയില്‍ ഔദ്യോഗിക മേല്‍വിലാസം അല്ല നല്‍കിയിരുന്നത്.

ഭൂമിപതിവ് ചട്ടമനുസരിച്ച് സംഘടനകള്‍ക്ക് പട്ടയം നല്‍കാന്‍ വ്യവസ്ഥയില്ല. ഓഫീസുകള്‍ക്കും ഇതര സ്ഥാപനങ്ങള്‍ക്കും പട്ടയം നല്‍കണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം ആവശ്യമാണ്. വ്യക്തികള്‍ക്ക് വീടുവെക്കാനും കൃഷിചെയ്യാനും ഭൂമി കൊടുക്കാനാണ് ഭൂമിപതിവ് ചട്ടം വ്യവസ്ഥചെയ്യുന്നത്.

മണി പട്ടയത്തിന് അപേക്ഷ നല്‍കുന്നസമയം മൂന്നാറില്‍ ഒരുസെന്റ് ഭൂമിക്ക് 6.5 ലക്ഷം രൂപ വിലയുണ്ട്. ഇതനുസരിച്ച് 25 സെന്റിന് 1.625കോടി രൂപയെങ്കിലും സി.പി.എം. സര്‍ക്കാരിന് നല്‍കണം. മണി സ്വന്തംപേരില്‍ പട്ടയം വാങ്ങിയതോടെ ഈ പണം നല്‍കേണ്ടതില്‍നിന്ന് പാര്‍ട്ടി ഒഴിവായി. സ്ഥലം പാര്‍ട്ടിക്ക് ലഭിക്കുകയും ചെയ്തു.

സി.പി.എമ്മിന്റെ ഉടമസ്ഥതയിലുള്ള സകലവസ്തുക്കളുടെയും ഉടമസ്ഥാവകാശം ജില്ലാ സെക്രട്ടറിമാര്‍ക്കും സംസ്ഥാന സെക്രട്ടറിക്കുമാണ്. എന്നാല്‍, മണിയെ ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്നു നീക്കിയെങ്കിലും അടുത്തതായി വരുന്ന സെക്രട്ടറിക്ക് ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കിട്ടില്ല.

അതേസമയം സി.പി.ഐ. ഓഫീസ് കെട്ടിടത്തിന്റെ പട്ടയം സംബന്ധിച്ച വിവാദങ്ങളും ഇതേപടി നിലനില്‍ക്കുന്നു. ഒഴിപ്പിക്കല്‍സമയത്ത്, സി.പി.ഐ.ഓഫീസ് സര്‍ക്കാര്‍ഭൂമിയിലാണെന്ന് ദൗത്യസംഘം കണ്ടെത്തിയിരുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment