എയ്ഡഡ് സ്കൂള്‍ വിവാദം-ചില ചോദ്യങ്ങളും ഉത്തരങ്ങളും.
? ഈ സ്കൂളുകള്‍ ഇന്നോ ഇന്നലെയോ ആരംഭിച്ചവയാണോ...? @ അല്ല.1995 മുതല്‍ ഇവ പ്രവര്‍ത്തിച്ചു വരുന്നു.
? എങ്ങിനെയാണ് ഈ സ്കൂളുകള്‍ ഉണ്ടായത്...? @അന്നത്തെ നരസിംഹറാവു സര്‍ക്കാര്‍, ഇന്ത്യയിലെ ന്യൂനപക്ഷ കേന്ദ്രീകൃതവും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുമുള്ള പ്രദേശങ്ങള്‍ക്കായി പ്രത്യേകമായി അനുവദിച്ച പദ്ധതി അനുസരിച്ചാണ് ഇത് സ്ഥാപിതമായത്.? ഏതെല്ലാം വ്യവസ്ഥകളോടെയാണ് സ്കൂളുകള്‍ അനുവദിക്കപ്പെട്ടത്..? @ സ്കൂളുകള്‍ സ്ഥാപിക്കുന്നതിനുള്ള തുക കേന്ദ്രവും, ശമ്പളവുംമറ്റു ചിലവുകളും സംസ്ഥാനവും വഹിക്കണം. വ്യക്തികള്‍ക്കല്ല മറിച്ചു ട്രസ്റ്റ്‌കള്‍ക്കോ അനാഥാലയങ്ങള്‍ക്കോ മാത്രമേ ഇവ അനുവദിക്കൂ...
? ഈ സ്കൂളുകള്‍ക്ക് ആദ്യമായി സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം നല്‍കിയത് ആരാണ്..? @ 1998-ല്‍ നായനാര്‍ സര്‍ക്കാര്‍.? ഈ സ്കൂളുകളിലെ സ്ടാഫിനു ആദ്യമായി സര്‍ക്കാര്‍ ശമ്പളം നല്‍കിയത് ആരാണ്? @ 1998-ലെ യു ഡീ എഫ് സര്‍ക്കാര്‍. എന്നാല്‍ 2009-ല്‍ വി എസ് സര്‍ക്കാര്‍ ഈ ശമ്പളം പരിഷ്കരിച്ചു നല്‍കി.
? ഈ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണം എന്ന ആവശ്യം എങ്ങിനെയാണ് ഉയര്‍ന്നത്..? കാലാകാലങ്ങളില്‍ സ്ഥാപന അധികൃതര്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. സുപ്രീം കോടതിയില്‍ അടക്കം ഹരജികളും സമര്‍പ്പിക്കപ്പെട്ടു. ശ്രീ പിണറായി വിജയന്‍ നടത്തിയ കേരള യാത്രയില്‍ ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് നിവേദനം ലഭിക്കുകയും അത് ശ്രീ എം എ ബേബിക്ക് കൈമാറുകയും ചെയ്തിരുന്നു.? ശ്രീ എം എ ബേബി ഇക്കാര്യത്തില്‍ വല്ല തീരുമാനവും എടുത്തിരുന്നോ..? @ ന്യായമായ ഈ ആവശ്യം നിറവേറ്റുന്നതിനുള്ള നടപടികള്‍ക്ക് അദ്ദേഹം ശുപാര്‍ശ ചെയ്തിരുന്നു.(മുഖ്യമന്ത്രി ഇതിന്റെ രേഖകള്‍ പുറത്തു വിട്ടിട്ടുണ്ട്)
? ഈ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്ന കാര്യത്തില്‍ എല്‍ ഡി എഫിന്റെ നിലപാടെന്താണ്..? @ കഴിഞ്ഞ ഗവര്‍മെന്റിന്റെ കാലത്ത് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി അധ്യക്ഷനായ 'പാലൊളി' കമ്മിറ്റി ഈ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണം എന്ന് ശുപാര്‍ശ ചെയ്തു. (മാധ്യമം-ജൂണ്‍-27-2012)? സുപ്രീം കോടതി ഈ വിഷയത്തില്‍ എന്ത് തീരുമാനമെടുത്തു...? @ നേരത്തെ, ഇടക്കാല വിധിയിലൂടെ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണം എന്ന് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ വര്ഷം വിദ്യാഭ്യാസ അവകാശ നിയമം കൂടി കണക്കിലെടുത്ത്, അന്തിമ വിധിയില്‍ എയ്ഡഡ് പദവി നല്‍കണം എന്ന് സ്ഥിരപ്പെടുത്തി. (മാധ്യമം-ജൂണ്‍-27-2012)
? ഈ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്ന കാര്യത്തില്‍ യു.ഡി എഫിന്റെ നിലപാടെന്താണ്..? @ യു ഡീ എഫ് ചര്‍ച്ച ചെയ്ത് അംഗീകരിച്ച 'ഒരു വര്‍ഷ കര്‍മ്മ പദ്ധതിയില്‍' ഈ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.? ഈ സ്കൂളുകള്‍ മലപ്പുറത്ത് മാത്രമാണോ പ്രവര്‍ത്തിക്കുന്നത്..? @ അല്ല മലബാറിലെ ആറു ജില്ലകളില്‍ ഈ സ്കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്.
? എല്‍ ഡീ എഫും യൂ ഡി എഫും എയ്ഡഡ് പദവി നല്‍കുന്ന കാര്യത്തില്‍ എകാഭിപ്രായക്കാര്‍ ആവുകയും സുപ്രീം കോടതി അവസാന വിധി നല്‍കുകയും ചെയ്ത ഒരു കാര്യത്തില്‍ ഇപ്പോള്‍ ഈ വിവാദങ്ങളുടെ അടിസ്ഥാനം എന്താണ്..? @ എന്റെ സുഹൃത്തെ, ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാതിരിക്കൂ.. എന്തും വര്‍ഗ്ഗീയ കണ്ണുകള്‍ കൊണ്ട് കാണുന്ന ഒരു കൂട്ടം ആളുകള്‍ സമുദായ നേതാക്കള്‍ എന്ന പേരില്‍ ചാനലുകളില്‍ ഉറഞ്ഞു തുള്ളുമ്പോള്‍, വര്‍ഗ്ഗീയതയുടെ ചീഞ്ഞളിഞ്ഞ ചലത്തില്‍ നിന്ന്, രാഷ്ട്രീയ ലാഭം കൊയ്യാന്‍, പ്രതിപക്ഷം നാണം കേട്ട കളികള്‍ കളിക്കുമ്പോള്‍, ഇതൊക്കെ തന്നെയാണ് നമ്മുടെ വിധി....!!! Noushad Koodaranhi.
Madeena Munawara. KSA
009 66 55 33 76 924
noumonday@gmail.com
noushadkoodaranhi.blogspot.com
http://www.facebook.com/koodaranhi
https://twitter.com/noumonday
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net