Wednesday 27 June 2012

[www.keralites.net] കേരള വിദ്യാഭ്യാസ മന്ത്രി എതിര്‍ക്കപ്പെടുന്നതിന്റെ 37 കാരണങ്ങള്‍....!!!

 

കേരള വിദ്യാഭ്യാസ മന്ത്രി എതിര്‍ക്കപ്പെടുന്നതിന്റെ 37 കാരണങ്ങള്‍....!!!

1)വി.എച്ച്.എസിയ്ക്ക് പ്രത്യേക പ്രിന്‍സിപ്പല്‍ തസ്തിക അനുവദിച്ചു.

2)എട്ട് ജില്ലകളില്‍ പ്ളസ്ടു പഠനത്തിനായി 550 അധിക ബാച്ചുകള്‍ അനുവദിച്ച് 2011-2012 വര്‍ഷം തന്നെ ക്ളാസുകള്‍ ആരംഭിച്ചു. 33000 പ്ളസ് ടു സീറ്റുകളാണ് ഇിതിലൂടെ അധികം ലഭ്യമായത്.

3) ഏഴ് ജില്ലകളിലെ ഹയര്‍ സെക്കണ്ടറി സ്കൂളുകളായി അപ്ഗ്രേഡ് ചെയ്ത 178 (ഗവണ്‍മെന്റ്-27, എയ്ഡഡ്-151, ആകെ 178).

4) സ്കൂളുകളില്‍ നിയമിച്ച മുഴുവന്‍ അധ്യാപകര്‍ക്കും തസ്തിക അനുവദിക്കുകയും ശമ്പളം നല്‍കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.

5)എന്‍.സി.സി, എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി. കൂടുതല്‍ യൂണിറ്റുകള്‍ രൂപീകരിച്ചു. ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ഐ.ടി.ഐ.കളിലും എന്‍.എസ്.എസ്.യൂണിറ്റുകള്‍ അനുവദിച്ചു. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ എന്‍.എസ്.എസി.ന്റെ ആഭിമുഖ്യത്തില്‍ സേവ് എ ടീനേജര്‍ പദ്ധതി ആരംഭിച്ചു. എന്‍.സി.സി കേഡറ്റുകള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉദാരമാക്കി; 48,000 കേഡറ്റുകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കി.

6)  2011-2012 വര്‍ഷത്തിലെ എസ്.എസ്.എല്‍.സി പരീക്ഷാഫലം റിക്കോര്‍ഡ് സമയത്തിനുള്ളില്‍ പ്രസിദ്ധപ്പെടുത്തി.

7) സാക്ഷരതാമിഷന്‍ പ്രേരക്മാരുടെ അലവന്‍സ് വര്‍ദ്ധിപ്പിച്ചു.

8) പത്താം ക്ളാസ് തുല്യതാ പരീക്ഷ ലക്ഷദ്വീപ് സമൂഹങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ പത്താം ക്ളാസ് തുല്യതാ പരീക്ഷാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി.

9)  സ്കൂള്‍ തുറക്കുംമുമ്പേ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ സ്കൂളിലെത്തിച്ച് വിതരണം ആരംഭിച്ചു.

10) സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കുകയും അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുകയും ചെയ്ത 160 സി.ബി.എസ്.സി. വിദ്യാലയങ്ങള്‍ക്ക് എന്‍.ഒ.സി. നല്‍കി.

11) പൊതു വിദ്യാലയങ്ങളില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞു
പോക്ക് തടയുന്നതിനായി ഒന്നാം ക്ളാസുമുതല്‍ ഐ.ടി വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു. ലോവര്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സ്വാതന്ത്ര സോഫ്റ്റ്‌വെയറധിഷ്ഠിതമായി പ്രത്യേക ഓപ്പറേറ്റിംഗ് സിസ്റം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

12) ലോവര്‍പ്രൈമറിതലത്തില്‍ ഐ.സി.ടി പഠനം വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി ടി സ്കൂളിലെ പ്രഥമാധ്യാപകര്‍ക്ക് ഐ.സി.ടി അവബോധമുണ്ടാക്കുന്നതിനും ലോവര്‍ പ്രൈമറിതലത്തില്‍ ഐ.സി.ടി പഠനത്തിന്റെ ലക്ഷ്യവും രീതിയും രൂപപ്പെടുത്തുന്നതിനുമായി നാലുദിവസത്തെ പ്രത്യേക ആ.സി.ടി പരിശീലനം പ്രഥമാധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഒന്നുമുതല്‍ നാലുവരെ ക്ളാസുകളിലേക്ക് പ്രത്യേക ഐ.സി.ടി. പാഠപുസ്തകം തയ്യാറാക്കി സംസ്ഥന കരിക്കുലം കമ്മിറ്റിയുടെ അംഗീകാരത്തോടെ അച്ചടിക്കായി നല്‍കിയിട്ടുണ്ട്. ഇത് ഉടന്‍തന്നെ സ്കൂളുകളില്‍ ലഭ്യമാക്കുന്നതാണ്. 2012 ജൂണില്‍ത്തന്നെ സംസ്ഥാനത്തെ എല്ലാ എല്‍.പി. സ്കൂളിലെയും അധ്യാപകര്‍ക്ക് പ്രത്യേക ഐ.സി.ടി പരിശീലനം ഐ.ടി@സ്കൂള്‍ പ്രോജക്ട് നല്‍കുന്നതാണ്.

13) സംസ്ഥാനത്തെ വിവിധ സ്കൂളുകളിലായി ജോലി ചെയ്യുന്ന കാഴ്ച ശക്തിയില്ലാത്ത മുഴുവന്‍ ആധ്യാപകര്‍ക്കും ഐ.സി.ടി. പരിശീലനം നല്‍കി.

14) സംസ്ഥാനത്തെ 417 കേന്ദ്രങ്ങളില്‍ വച്ച് വിവിധ സ്കൂളുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 12526 കുട്ടികള്‍ക്ക് നാല് ദിവസം കൊണ്ട് ഒരേ സമയം നല്‍കിയ അനിമേഷന്‍ ഫിലിം നിര്‍മ്മാണ പരിശീലനം അഖിലേന്ത്യ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.

15) പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഐ.ടി അധിഷ്ഠിതമാക്കുന്നതിനായി ഇ-ഗവേര്‍ണന്‍സ് പദ്ധതി നടപ്പിലാക്കി വരുന്നു. ഇതിനായി സംസ്ഥാനതലത്തില്‍ പ്രത്യേക വെബ്സൈറ്റും, ഡി.ഡി ഓഫീസുകള്‍ക്കായി ഉപ വെബ്സൈറ്റും, പൊതു വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ഓഫിസര്‍മാര്‍ക്കും ഔദ്യോഗിക ഇ-മെയില്‍ വിലാസവും നല്‍കി.

16) സ്കൂള്‍ ഭരണം കാര്യക്ഷമമാക്കുന്നതിന് എല്ലാ ഹൈസ്കൂളുകളിലും 'സമ്പൂര്‍ണ്ണ' സോഫ്റ്റ്വെയര്‍ നടപ്പിലാക്കി. ഇന്ത്യയില്‍ ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.

17) പഠനം ഐ.ടി അധിഷ്ഠിതമാക്കുന്നതിനായി പാഠഭാഗങ്ങള്‍ ഇന്ററാക്റ്റീവ് സൌകര്യത്തോടെ അനിമേറ്റഡ് രൂപത്തില്‍ ലഭ്യമാക്കുന്നതിന് പ്രത്യക വെബ് പോര്‍ട്ടല്‍ തുടങ്ങി. ഇതും ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം.

18) സ്കൂളുകളില്‍ ലഭ്യമായ കമ്പ്യൂട്ടര്‍ പഠന സൌകര്യം ഉപയോഗപ്പെടുത്തി ഒഴിവു സമയങ്ങളില്‍ രക്ഷിതാക്കള്‍ക്ക് സൌജന്യ കംമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്ന പദ്ധതി നടപ്പാക്കി. 174603 രക്ഷിതാക്കള്‍ക്ക് ഇത്തരത്തില്‍ പരിശീലനം നല്‍കി.

19) വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന വിക്ടേഴ്സ് ചാനലിന്റെ സംപ്രേക്ഷണം ഡിജിറ്റല്‍ രൂപത്തിലാക്കി. ഐ.ടി. @ സ്കൂള്‍ വിക്ടേഴ്സ് ചാനലില്‍ എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ളാസുകള്‍ക്കായി എല്ലാ ദിവസവും പാഠപുസ്തകങ്ങള്‍ക്കനുസരിച്ചുള്ള പുതിയ വിദ്യാഭ്യാസ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

20)  കലോല്‍സവങ്ങള്‍, ശാസ്ത്രമേളകള്‍, കായികമേളകള്‍ തുടങ്ങിയവയ്ക്കു പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.

21) സ്കൂളുകളില്‍  മലയാളം നിര്‍ബന്ധ ഭാഷയായി പഠിപ്പിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ഇതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

22) കഴിഞ്ഞ സര്‍ക്കാര്‍ നിര്‍ത്തലാക്കിയ സംസ്കൃതം, ഉറുദു, അറബി ഭാഷ അധ്യാപക പരീക്ഷകള്‍ പുനസ്ഥാപിച്ചു.

23) പൊതു വിദ്യാലയങ്ങളില്‍ ഇംഗ്ളീഷ് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി വിദേശികളായ ഇംഗ്ളീഷ് അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.

24) തൃശ്ശൂരില്‍ സ്റേറ്റ് ഇന്‍സ്റിറ്റ്യുട്ട് ഓഫ് ഇംഗ്ളീഷ് പ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടം നിര്‍മിക്കുന്നതിനുള്ള സ്ഥലം ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

25) സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട  6 സ്മാര്‍ട്ട് സ്കുളുകളില്‍ 100 ലാപ് ടോപ്പുകള്‍ വീതം നല്‍കി.

26) സംസ്ഥാനത്തെ മുഴുവന്‍ യൂ.പി സ്കൂളിലും 5 കമ്പ്യൂട്ടറെങ്കിലും ലഭ്യമാക്കുക എന്ന പദ്ധതിയുടെ ഭാദഗമായി 2137 ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു.

27) സര്‍ക്കാര്‍ യു.പി. സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കുമാത്രമായി ആയിരം മൂത്രപുരകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിച്ചു.

28)  എസ്.എസ്.എല്‍.സി, പ്ളസ്ടു പരീക്ഷാ മുല്യനിര്‍ണ്ണയം നടത്തുന്നതിനുള്ള പ്രതിഫല തുക വര്‍ദ്ധിപ്പിച്ചു.

29) പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള ദിവസവേതനക്കാരായ അധ്യാപകരുടെ വേതനം ഇരട്ടിയാക്കി.

30) പ്രീപ്രൈമറി ജീവനക്കാരുടെ വേതനവും, പാചക തൊഴിലാളി കളുടെ സഹായധനവും വര്‍ധിപ്പിച്ചു.

31) അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന 238 ബദല്‍ സ്കൂളുകള്‍ നിലനിര്‍ത്തുന്നതിനും അധ്യാപകര്‍ക്ക് ശമ്പളം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചു.

32) മദ്രസാ നവീകരണ ഫണ്ട്- സ്കീം ഫോര്‍ പ്രൊവൈഡിംഗ് ക്വാളിറ്റി എഡ്യുക്കേഷന്‍ ഇന്‍ മദ്രസ പദ്ധതി പ്രകാരം 22.66 കോടി രൂപയുടെ കേന്ദ്രസഹായം ലഭ്യമാക്കുകയും ആദ്യ ഗഡുവായി 14.90 കോടി രൂപ 547 മദ്രസകള്‍ക്കായി വിതരണം ചെയ്യുകയും ചെയ്തു.

33) ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൌകര്യവികസനത്തിനായി 116 സ്ഥാപനങ്ങള്‍ക്ക് 50 കോടി രൂപയുടെ കേന്ദ്രസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകിച്ചു.

34) എയ്ഡഡ് സ്കൂള്‍ ഹെഡ്മാസ്റര്‍മാരെ സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാരാക്കി.സ്കൂള്‍ അഡ്മിഷന്‍ രജിസ്ററില്‍ കുട്ടികളെ കുറിച്ചുള്ള വിവരങ്ങളില്‍ റവന്യു, പഞ്ചായത്ത് അധികാരികളുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ തിരുത്തല്‍ വരുത്താനുള്ള അധികാരം ബന്ധപ്പെട്ട ഹെഡ്മാസ്റര്‍മാര്‍ക്ക് നല്‍കി.

35) 127 സ്കൂളുകളില്‍ സ്ടുടന്റ്സ്  പോലീസ് കേഡറ്റ് സംവിധാനം നടപ്പിലാക്കി. ഈ അധ്യയമ വര്‍ഷം 100 സ്കൂളുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കും .

36) പരപ്പനങ്ങാടിയിലും കാസര്‍കോട്ടും 116 കോടി രൂപാ ചെലവില്‍ സ്പെഷ്യല്‍ സ്കൂള്‍ ടിച്ചേഴ്സ് ട്രെയിനിംഗ് സെന്ററുകള്‍ അനുവദിച്ചു.

37) 'വിദ്യാഭ്യാസ വകുപ്പ് നേരിട്ട ജനങ്ങളിലേക്ക്' എന്ന മുദ്രാവാക്യം ഉയര്‍ത്തിആരംഭിച്ച പദ്ധതിയാണ് സ്നേഹസ്പര്‍ശം. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തോടൊപ്പം ധാര്‍മ്മിക നിലവാരവും മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ഒരു ലക്ഷ്യം. ഇതിനായി പി.ടി.എ കമ്മിറ്റിയുമായി ബന്ധപ്പെട്ട് രക്ഷാകര്‍ത്താക്കളുടെ സന്നദ്ധസേനയുടെ രൂപീകരണം നടന്നു വരുന്നു. എല്ലാ മാസവും ബഹു. വിദ്യാഭ്യാസ മന്ത്രി സ്കൂള്‍ പി.ടി.എ പ്രസിഡണ്ടുമാര്‍ക്ക് അയക്കുന്ന കത്ത് സ്കൂള്‍ അസംബ്ളിയില്‍ വായിക്കാനും തുടര്‍ന്ന് ചര്‍ച്ച ചെയ്യാനും, അവസരമൊരുക്കിയിട്ടുണ്ട്. കത്തിനുള്ള മറുപടി രക്ഷാകര്‍ത്താക്കള്‍ക്ക് നേരിട്ടെഴുതാം. സ്വന്തം കൈപ്പടയയില്‍, മലയാളത്തില്‍ എഴുതണം. കത്തുകള്‍ സ്നേഹ മുദ്രയായിരുന്ന ഒരു കാലത്തെ പുനരുജ്ജീവിപ്പിക്കാനും, മനുഷ്യബന്ധങ്ങള്‍ ഊഷ്മളമാക്കാനും ഇതിലൂടെ സാധ്യമാക്കാം. ഭാഷയുടെ എഴുത്തുപയോഗം വര്‍ധിപ്പിക്കുക, പ്രചാരലോപമായി വരുന്ന മലയാള വാക്കുകള്‍ കണ്ടെത്തി ഉപയോഗ പ്രദമാക്കുക, തുടങ്ങിയവയാണ് മറ്റ് ലക്ഷ്യങ്ങള്‍ .

ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ മേല്‍ പറഞ്ഞ ഭീകര കൃത്യങ്ങള്‍ ഒക്കെ ചെയ്തത് ഇദ്ദേഹമെങ്കില്‍ കഴിവ് കെട്ടവന്‍ എന്നല്ലാതെ ഇദ്ദേഹത്തെ എന്ത് വിളിക്കണം..?

Noushad  Koodaranhi.
Madeena Munawara. KSA
009 66  55  33   76 924
noumonday@gmail.com

noushadkoodaranhi.blogspot.com
http://www.facebook.com/koodaranhi
https://twitter.com/noumonday


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment