Friday 11 May 2012

[www.keralites.net] News Tidbits on the T.P. Assassination investigation & Media Campaign

 

ചന്ദ്രശേഖരന്‍ വധക്കേസില്‍ കസ്റ്റഡിയിലെടുത്ത ആര്‍എസ്എസുകാരന് ക്വട്ടേഷന്‍ സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചന. കോഴി വ്യാപാരി പാനൂരിനടുത്ത മാക്കുനിയിലെ തയ്യില്‍ ശ്രീജേഷാ(37)ണ് കഴിഞ്ഞദിവസം പിടിയിലായത്. സംഭവത്തില്‍ ഇയാള്‍ക്കുള്ള പങ്ക് എന്താണെന്ന് വെളിപ്പെടുത്താന്‍ പൊലീസ് തയാറായിട്ടില്ല. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന വായപ്പടച്ചി റഫീഖ് ഉള്‍പ്പെടെയുള്ളവരുമായി ശ്രീജേഷിനുള്ള ബന്ധം പരിശോധിക്കുകയാണ്. വെള്ളിയാഴ്ച ഉന്നതപൊലീസ് സംഘം ഇയാളെ ചോദ്യംചെയ്തു. ---എലാങ്കോട്ട് കോഴിക്കട നടത്തുന്ന ശ്രീജേഷിന് മാഹിയിലെ കോഴിക്കടത്തുമായി ബന്ധമുണ്ട്. ഇങ്ങനെയാണ് ക്വട്ടേഷന്‍ സംഘാംഗം റഫീഖുമായി അടുക്കുന്നത്. മുഖ്യപ്രതികള്‍ക്കായുള്ള അന്വേഷണത്തിനിടെയാണ് ശ്രീജേഷ് പിടിയിലായത്. ഏതാനും വര്‍ഷമായി മാക്കുനിയിലാണ് താമസം. വ്യാഴാഴ്ച വീട്ടിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയും ഭാര്യാസഹോദരനും തലശേരി സ്റ്റേഷനിലെത്തി അന്വേഷിച്ചെങ്കിലും അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണെന്ന സൂചന മാത്രമാണ് ലഭിച്ചത്.
ചന്ദ്രശേഖരന്‍ കൊലക്കേസില്‍ വിവിധ പാര്‍ടികളില്‍പെട്ട നിരവധിപേര്‍ കസ്റ്റഡിയിലുണ്ട്. ചോദ്യംചെയ്യാന്‍ പൊലീസ് വിളിപ്പിച്ചവരും തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടിയിലായവരും ഇതിലുള്‍പ്പെടും. വയലാര്‍ രവിയുടെ ബന്ധു നവീന്‍ദാസ്, അഴിയൂര്‍ പൂഴിത്തലയിലെ പൂഴിയില്‍ ഹാരിസ് എന്നിവരെ കൊല നടന്നതിന്റെ പിറ്റേന്ന് കസ്റ്റഡിയിലെടുത്തിരുന്നു. മറ്റുചിലരെ കഴിഞ്ഞ ദിവസങ്ങളിലും കസ്റ്റഡിയിലെടുത്തു. സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ മത്സരിക്കുന്ന പത്രങ്ങളും ചാനലുകളും ആര്‍എസ്എസുകാരനെ കസ്റ്റഡിയിലെടുത്തത് മറച്ചുവച്ചു.
ടി പി ചന്ദ്രശേഖരനെ വധിച്ച ക്വട്ടേഷന്‍ സംഘം ഉപയോഗിച്ചതെന്നു കരുതുന്ന വാഹനത്തിന്റെ ഉടമ നവീന്‍ദാസിന്റെ ഭാര്യാപിതാവ് എ കെ പ്രകാശനെയാണ് തലശേരി കെഎസ്ആര്‍ടിസി ഡിപ്പോ യാഡ് കോണ്‍ക്രീറ്റിങ് ജോലിയില്‍നിന്ന് ഒഴിവാക്കി കരിമ്പട്ടികയില്‍പ്പെടുത്തിയത്. കോണ്‍ക്രീറ്റിങ്ങില്‍ ക്രമക്കേട് കണ്ടതിനെ തുടര്‍ന്നാണ് നടപടി. കരാര്‍ റദ്ദുചെയ്ത കെഎസ്ആര്‍ടിസി അധികൃതര്‍ പ്രകാശന്റെ വീട്ടുപടിക്കല്‍ അന്ന് നോട്ടീസും പതിച്ചിരുന്നു. കരാര്‍ജോലിയില്‍നിന്ന് ഒഴിവാക്കിയതിനെതിരെ പ്രകാശന്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി ചീഫ് ടെക്നിക്കല്‍ എക്സാമിനറെ കമീഷനാക്കി നിശ്ചയിക്കുകയും ചെയ്തു. കമീഷനും കെഎസ്ആര്‍ടിസിയുടെ നടപടി ശരിവച്ചു. എ കെ ജി മെമ്മോറിയല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റിയുടെ പേരിലാണ് ഇദ്ദേഹം കരാര്‍ ജോലികള്‍ ഏറ്റെടുത്തത്. പ്രകാശന്റെ ഭാര്യയായിരുന്നു സൊസൈറ്റിയുടെ പ്രസിഡന്റ്. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനം വര്‍ഷങ്ങളായി രജിസ്ട്രേഷന്‍ പുതുക്കിയിട്ടില്ല. എ കെ ജിയുടെ പേര് ദുരുപയോഗിക്കുന്നതിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ ബന്ധുവിന്റെ പേരാണെന്നും മറ്റും പറഞ്ഞാണ് ഇയാള്‍ തടിതപ്പിയത്. -----
എം ആര്‍ മുരളിയെ പിന്തുടര്‍ന്നത് അഞ്ച് മോഷണ കേസുകളിലെ പ്രതിയായ ഗുണ്ടയാണെന്ന കള്ളക്കഥയ്ക്ക് നിറംപകരാന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടും തയ്യാറാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലക്കാരനായ മോഷ്ടാവ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ പ്രചാരണത്തിന് പോയെന്നും ഇത് സിപിഐ എം ബന്ധത്തിന് തെളിവാണെന്നും മനോരമ ആരോപിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രവര്‍ത്തനമേഖലയെപ്പറ്റി മിണ്ടുന്നില്ല.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment