ഇന്ത്യയില്‍ മൊബൈല്‍ ചാര്‍ജ് കൂടുന്നു; വോഡഫോണ്‍ നിരക്ക് ഉയര്‍ത്തി
ടെലികോം മേഖലയില്‍ വരാനിരിക്കുന്ന കാര്യങ്ങളുടെ വ്യക്തമായ സൂചന നല്‍കി ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ടെലികോം കമ്പനികളില്‍ ഒന്നായ വൊഡാഫോണ്‍ ഇന്ത്യ കോള്‍ നിരക്കുകള്‍ ഉയര്‍ത്തി. ലോകല്‍ കോള്‍ ഉള്‍പ്പെടെയുള്ളവയുടെ നിരക്കില്‍ 20 ശതമാനം വര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മെയ് ഒന്നു മുതല്‍ ഇത് പ്രാബല്ല്യത്തില്‍ വരുകയും ചെയ്തു. മറ്റൊരു മുന്‍ നിര ടെലിക്കോം കമ്പനിയായ എയര്‍ടെല്ലിന്റെ അറ്റാദായം തുടര്‍ച്ച ആറാം ത്രൈമാസത്തിലും ഇടിഞ്ഞു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനിടെയാണ് വൊഡാഫോണ്‍ നിരക്കില്‍ കാര്യമായ വര്‍ധന പ്രഖ്യാപിച്ചത്. വൈകാതെ മറ്റ് ഓപ്പറേറ്റര്‍മാരും നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
നിലവില്‍ സെക്കന്റിന് ഒരു പൈസ ഈടാക്കുന്ന സ്ഥാനത്ത് കോളുകള്‍ക്ക് ഇനി സെക്കന്റിന് 1.2 പൈസ ഈടാക്കാനാണ് വൊഡാഫോണിന്റെ തീരുമാനം. അടുത്തയിടെ 2ജി ലേലത്തുക കുത്തനെ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് നിലവില്‍ വരുന്നതോടെ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്കുള്ള നിരക്ക് ഇനിയും കുത്തനെ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment