മുരളിയുടെ പ്രസ്താവനകള്‍ക്ക് പിന്നിലെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ എന്തായിരിക്കും എന്ന് നോക്കാം .
(എ) ഭൂരിപക്ഷ സമുദായ പ്രീണനം :- സത്യത്തില്‍ മുരളീധരന് ലീഗിനോട് പ്രത്യേകിച്ചൊരു കുടിപ്പകയൊന്നും തന്നെയില്ല,ലീഗിന്റെ പിന്തുണ വളരെയധികം തനിക്ക് മലബാര്‍ മേഖലയില്‍ സഹായകമായിട്ടുന്ടെന്ന കാര്യം അദ്ദേഹത്തിനും പൊതു ജനത്തിനും അറിയാത്ത കാര്യവുമല്ല.എന്നാല്‍ മുരളി തന്റെ തട്ടകം ഒന്ന് തെക്കോട്ട് മാറ്റിയ സ്ഥിതിക്ക് അവിടെ ഭൂരിപക്ഷ സമുധായത്തിന്റെ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ലീഗിനെതിരെ ഉതിര്‍ത്ത മുഴുവന്‍ വെടികളും .ഇത് വഴി ലീഗ് വിരോധികള്‍ പ്രത്യേകിച്ചും ബി.ജെ .പി .യുടെയും നായര്സമുധയതിന്റെയും മറ്റും പിന്തുണ അടുത്ത ഇലെക്ഷനില്‍ നേരത്തെ തന്നെ ഉറപ്പിച്ചു വെക്കുക ,അങ്ങിനെ വട്ടിയൂര്‍ കാവ് തന്റെ സുരക്ഷിത മണ്ടലമാക്കുകയുമാവാം .
(ബി) കോണ്‍ഗ്രസിലെ ഭിന്നത ശരിക്കും മുതലാക്കുക എന്ന മറ്റൊരു ലക്‌ഷ്യം :- തന്റെ തിരിച്ചു വരവ്കോണ്‍ഗ്രസില്‍ പലര്‍ക്കും അത്ര സുഖിച്ചിട്ടില്ല എന്ന് ശരിക്കും അറിയാവുന്ന മുരളീധരന് കപട നാടകം കളിച്ചു കൊണ്ട് പാര്‍ടിയില്‍ കൂടുതല്‍ വിശ്വാസ്യത നേടേണ്ടത് തികച്ചും ആവശ്യമായി വന്നിരിക്കുന്നു .കൂടാതെ പാര്‍ടിയില്‍ ലീഗിനോട് മുരുമുരുപ്പുല്ലവരുമായി നല്ലകൂട്ടു കെട്ടുണ്ടാക്കുക വഴി ഗ്രൂപ്പിസത്തിന് ചെറിയൊരു തിരികൊളുത്തുകയുമാവ)o .
(സി) U .D.F. ഭരണത്തെ താഴെ യിറക്കുക:- ഒരു M.L.A .എന്നതില്‍ കവിഞ്ഞു പാര്‍ടിയില്‍ പ്രത്യേകിച്ച് അധികാരമൊന്നുമില്ലാത്ത സ്ഥിതിക്ക് 4 വറ്ഷം കൂടെ കാത്തിരിക്കാനുള്ള ക്ഷമ യില്ലായ്മയും മറ്റൊരു കാരണമാവുന്നു.ഇപ്പോഴത്തെ സ്ഥിഗതികള്‍ ഒരു ഉപ തിരഞ്ഞെടുപ്പിലേക്ക് കൊണ്ടെതിച്ചാല്‍ നല്ലൊരു വിലപെശലിലൂടെ സാഹചര്യം ശരിക്കും മുതലെടുക്കാം.U.D.F വീണ്ടും അതികാരത്തില്‍ വന്നാല്‍ തനിക്കൊരു മന്ത്രി സ്ഥാനം ഇനി L.D.F ആണെങ്കില്‍ തന്റെ ശത്രുക്കളോടു (കോണ്ഗ്രസ്സിനകത്തെ) പകവീട്ടിയതിലുള്ള നിര്‍വൃതി. അതയായത് തനിക്ക് കിട്ടാത്തത് മറ്റുള്ളവര്‍ക്കും കിട്ടരുത് എന്ന സങ്കുചിത മനസ്സ് .
നേരത്തെ വയറ്റിളക്കം പിടിച്ചവനു 'ഡിറ്റര്‍ജെന്റ്' കലക്കി കൊടുത്ത അവസ്ഥയിലാ ഇപ്പോള്‍ മുരളീധരന്‍. മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി ലഭിച്ചതും, തന്റെ എത്രിപ്പുകള്‍ ആരും ചെവി കൊള്ളാതെ നെയ്യാറ്റിന്‍ കരയില്‍ ശെല്‍വ രാജിനെ യു ഡി എഫ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചതും മുരളിയുടെ 'അധിസാരം ' കൂട്ടി . പക്ഷെ ഈ രോഗം വല്ലാതെ മൂര്ച്ചിച്ചാല്‍ പിന്നെ കോണ്ഗ്രസ്സ് ഈ നാറ്റക്കെട്ട് എടുത്തു വല്ല ഓടയിലും എന്നെന്നേക്കുമായി തള്ളും എന്നാണു തോന്നുന്നത്. മുന്നണി വിട്ടവര്‍ കോണ്ഗ്രസ്സ് നേതൃത്വത്തിനെ കുറ്റം പറയുന്നതിനും, ഇടതു പക്ഷത്തിന്റെ തുറക്കാ വാതിലുകള്‍ മുട്ടുന്നതിനും എന്തിനാണ് മുരളീധരന്‍ മറ്റുള്ളവരെ ഉദാഹരിക്കുന്നത്? ഇന്ത്യാ മഹാ രാജ്യത്ത് മുരളിയെക്കാള്‍ പറ്റിയ മറ്റൊരു ഉദാഹരണം അതിനൊക്കെ വേറെ ആരാണുള്ളത്? താന്‍ പാര്‍ട്ടി വിട്ടപ്പോള്‍ കോണ്ഗ്രസ്സ് നേതാക്കളെ വിളിച്ചതിലും കടുത്ത തെറി വാക്കുകള്‍ ഇനി മലയാള ഭാഷയില്‍ ഉണ്ടോ? ഇടതു പക്ഷത്തിന്റെ വാതിലുകള്‍ ഒന്ന് തുറന്നു കിട്ടാന്‍ മുരളി നക്കിത്തുടയ്ക്കാത്ത ഏതു ഇടതു നേതാക്കളുടെ കാലുകളാണ് ഇനിയും ബാക്കിയുള്ളത്?
No comments:
Post a Comment