Saturday, 19 May 2012

[www.keralites.net] ഞാന്‍ സി.പി.എം. മെമ്പര്‍ഷിപ്പുള്ള പൊതുപ്രവര്‍ത്തകന്‍- കൊടി സുനി

 

Fun & Info @ Keralites.net

കണ്ണൂര്‍: 'ഞാന്‍ സി.പി.എം. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പുള്ള പൊതു പ്രവര്‍ത്തകനാണെ'ന്ന് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് തിരയുന്ന ചൊക്ലി നിടുമ്പ്രം ഷാരോണ്‍ വില്ലയില്‍ എന്‍.കെ.സുനില്‍കുമാര്‍ എന്ന കൊടി സുനി. ഗുണ്ടാ ആക്ട് പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലായിരുന്ന കൊടി സുനി തടവില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗുണ്ടാ ആക്ട് ഉപദേശക സമിതിക്ക് നല്‍കിയ അപ്പീല്‍ അപേക്ഷയിലാണ് ഈ വെളിപ്പെടുത്തല്‍.

കൊടി സുനിയുടെ പാര്‍ട്ടിബന്ധം സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ തുടര്‍ച്ചയായി നിഷേധിച്ചിരുന്നു.

2011 ജൂണ്‍ 23ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മുഖാന്തരം നല്‍കിയ അപ്പീല്‍ അപേക്ഷയിലാണ് കൊടി സുനി സി.പി.എം. ബന്ധത്തെക്കുറിച്ച് വാചാലനാവുന്നത്. എന്നാല്‍ വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലും പിണറായി വിജയന്‍ കൊടി സുനിയുടെ പാര്‍ട്ടിബന്ധം തള്ളിപ്പറഞ്ഞിരുന്നു.

'രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഫലമായി പലവിധത്തിലുള്ള സംഘര്‍ഷങ്ങളും നടക്കാറുണ്ട്. പലപ്പോഴും നിര്‍ദോഷിയായിട്ടുള്ള എന്നെ പല കേസുകളിലും പ്രതിസ്ഥാനത്ത് ചേര്‍ത്തിട്ടുണ്ട്. രാഷ്ട്രീയ വിരോധത്തിന്റെ പേരിലുള്ള ചില പ്രശ്‌നങ്ങള്‍ അപൂര്‍വമായി ഉണ്ടായിട്ടുള്ളതും ചില രാഷ്ട്രീയ കേസുകളില്‍ പ്രതിസ്ഥാനത്ത് വന്നിട്ടുള്ളതുമാണ്. ഒരു വര്‍ഷക്കാലമായി എന്റെ പേരില്‍ ഒരു പെറ്റിക്കേസ് പോലും നിലവിലില്ല. ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ മനഃപൂര്‍വം ഉള്‍പ്പെടുത്തി ഏപ്രില്‍(2011) മൂന്നിന് ജില്ലാ കളക്ടര്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചതാണ്. എന്നിട്ടും പോലീസ് എന്നെ അറസ്റ്റ് ചെയ്തിട്ടില്ല. ജൂണ്‍ മൂന്നിന് മാത്രമാണ് പോലീസ് നടപടി സ്വീകരിച്ചത്.' -കൊടി സുനി അപേക്ഷയില്‍ പറയുന്നു. 

ഏപ്രില്‍ മൂന്നിന് ജില്ലാ കളക്ടര്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും മുന്‍ സര്‍ക്കാരിന്റെ കാലത്ത് പോലീസ് നടപടി സ്വീകരിച്ചില്ല. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2011 ജൂണ്‍ മൂന്നിനാണ് പോലീസ് കൊടി സുനിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. ജൂണ്‍ 23ന് നല്‍കിയ അപ്പീല്‍ അപേക്ഷ പരിഗണിച്ച് ഉപദേശക സമിതി വൈകാതെ ഇയാളെ വിട്ടയക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് കൊടി സുനി പുറത്തിറങ്ങിയത്.

Mathrubhumi


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment