Saturday, 21 April 2012

[www.keralites.net] കമ്മ്യൂണിസത്തിന്റെ ശവപ്പെട്ടി..

 

Fun & Info @ Keralites.net

ലോകത്തെ ഏറ്റവും വലിയ മനുഷ്യക്കശാപ്പു കാരന്‍ എന്നാണ് നാസി ജെര്‍മ്മനിയുടെ പിതാവ് ഹിറ്റ്‌ലറെ വിളിക്കുന്നത്‌ . പക്ഷെ ഹിറ്റ്ലര്‍ കൊന്നത് 20,94,600 പേരെയാണ്. ചൈനയില്‍ മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍ മാവോ കൊന്നത് 3,78,28,000 മനുഷ്യരെയാണ്. സോവിയറ്റ് റഷ്യയില്‍ 4,26,72,000 ആളുകളെ സ്റ്റാലിന്‍ മാത്രം കൊന്നു .ഇ എം എസ്‌ മുതല്‍ പിണറായി വിജയന്‍ വരെയുള്ള കേരള സഖാക്കളുടെ ആത്മീയ ഗുരു ഇദ്ദേഹമാണ്. ലെനിന്‍ മുതല്‍ ഗോര്‍ബച്ചേവ് 'മതം' മാറുന്നത് വരെയും വ്ലാട്മിര്‍ പുട്ടിന്റെ ഭരണ കാലത്തുമുള്‍പ്പെടെ കമ്മ്യൂണിസ്റ്റുകാര്‍ കൊന്നൊടുക്കിയ മനുഷ്യരുടെ എണ്ണം മഹാ കോടികളാണ്. അവര്‍ കൊന്നു കൊണ്ടാണ് അധികാരം നിലനിര്‍ത്തുക.കണ്ണൂരില്‍ കമ്മ്യൂണിസ്റ്റുകള്‍ അതാണ്‌ ചെയ്യുന്നത്. നിരപരാധികളായ മനുഷ്യരെ കുരുതി കൊടുക്കുന്ന, കാലഹരണപ്പെട്ട ഈ അക്രമ രാഷ്ട്രീയ പ്രസ്ഥാനത്തെ ലോകം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞിട്ട്‌ പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു.. വികസനത്തെയും ദീര്‍ഘവീക്ഷണത്തെയും നിരുത്സാഹപ്പെടുത്തുന്ന കൊലയാളികളെയും ക്രിമിനലുകളെയും ജനം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.. കമ്മ്യൂണിസ്റ്റ്‌ അധീനതയില്‍ ഉള്ള ചൈനയിലെ സ്ഥിതി പരിശോധിക്കുക.. അവിടെ ജനങ്ങള്‍ക്ക്‌ അഭിപ്രായ സ്വാതന്ത്ര്യം തെല്ലും ഇല്ല. ഇന്റര്‍നെറ്റ്‌ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ കര്‍ശനമായ സെന്‍സറിങ്ങിന് വിധേയം. അതുകൊണ്ട് അവിടെയുള്ള ജനങ്ങള്‍ എന്തൊക്കെ കാര്യങ്ങള്‍ അറിയണം, എന്തൊക്കെ അറിയണ്ട എന്ന് തീരുമാനിക്കുന്നത് അവിടുത്തെ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ ആണ്. അവിടെ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദം ഉയര്‍ത്തിയാലോ, സമരം ചെയ്താലോ, കമ്മ്യൂണിസ്റ്റുകളെ ചോദ്യം ചെയ്താലോ ഫലം ഒരുപക്ഷെ നിങ്ങള്‍ പിറ്റേ ദിവസം സൂര്യോദയം കണ്ടില്ലെന്നു വരാം, അല്ലെങ്കില്‍ തടവറയില്‍ കിടക്കും, അല്ലെങ്കില്‍ ഭീമമായ തുക പിഴ അടച്ചു വീട്ടു തടങ്കലില്‍ ആവും. ഈ അടുത്തിടെ ഉണ്ടായ ഒരു സംഭവം തന്നെ ഏറ്റവും നല്ല ഒരു ഉദാഹരണം.. ലിയു സിയവോബോ എന്ന ചെറുപ്പക്കാരനായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍. ചൈനയില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു ജനങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചു. സമാധാനപരമായ സമരങ്ങളിലൂടെയും, പ്രസംഗങ്ങളിലൂടെയും തങ്ങളുടെ ആശയം പ്രചരിപ്പിക്കുകയും ജനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്ത ലിയുവിനെ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ രാഷ്ട്രീയ തടവുകാരന്‍ ആക്കി ജയിലില്‍ ഇട്ടു. 2010 -ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലിയുവിനെ തേടി എത്തി. ഐക്യ രാഷ്ട്ര സംഘടനയുടെ നേതാക്കന്മാര്‍ പലരും പറഞ്ഞിട്ടും ചൈന തങ്ങളുടെ കടും പിടുത്തത്തിനു ഒട്ടും അയവ് വരുത്തിയില്ല, ലിയുവിനെ നോബല്‍ സമ്മാനം സ്വീകരിക്കാന്‍ സമ്മതിച്ചില്ല എന്ന് മാത്രമല്ല, അയാള്‍ക്കുവേണ്ടി ഭാര്യയോ സ്വന്തം ബന്ധുക്കളോ പോലും സമ്മാനം കൈപ്പറ്റാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശവും നല്‍കി..ഇത് ഒരു ലിയുവിന്റെ കഥയാണ്.. ലിയുവിനെ പോലെ സമാധാനം ആഗ്രഹിക്കുന്ന, സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന്‌ ആളുകള്‍ ചൈനയില്‍ ഉണ്ട്. ഒരിക്കല്‍ അവര്‍ എല്ലാം ഉണര്‍ന്നു, ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ്‌ ചീട്ടു കൊട്ടാരം പഴയ സോവിയറ്റ്‌ യൂണിയന്‍ പോലെ നിലം പൊത്തും.കാലഹരണപ്പെട്ട ചിന്താഗതികള്‍ പേറുന്ന അക്രമ രാഷ്ട്രീയ പ്രസ്ഥാനം ഇന്ന് ജീര്‍ണ്ണിച്ചു ജീര്‍ണ്ണിച്ചു കേരളവും, ത്രിപുരയും കഴിഞ്ഞാല്‍ പിന്നെ റെയില്‍വേ സ്റ്റേഷനില്‍ ചെല്ലണം ചെങ്കൊടി കാണണമെങ്കില്‍... !!!ലോക കമ്യുണിസത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയടിച്ചത് കമ്യുണിസത്തിന്റെ ക്രുരമുഖം ശരിക്കും അനുഭവിച്ച പോളണ്ട് കാരന്‍ പോപ്‌ ആണെങ്കില്‍ കമ്യുണിസ്റ്റ് അക്രമ രാഷ്ട്രിയത്തിന്റെ ക്രുരമുഖം ശരിക്കും അനുഭവിച്ച കേരളം ഇന്ത്യയിലെ കമ്മ്യൂണിസത്തിന്റെ ശവപ്പെട്ടിക്കുള്ള അവസാനത്തെ ആണിയാണ്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment