Monday 2 April 2012

[www.keralites.net] ഡ്യൂപ്ളിക്കറ്റ് താക്കോല്‍ ആവശ്യപ്പെടുന്നവരുടെ വിരലടയാളം രേഖപ്പെടുത്തണം: ആഭ്യന്തര മന്ത്രാലയം

 

ദമ്മാം: ഇനി മുതല്‍ വീടുകളുടെയും മുറികളുടെയും സ്ഥാപനങ്ങളുടെയും താക്കോല്‍ നഷ്ടപ്പെടുന്നത് വിനയാകും. താക്കോല്‍ നഷ്ടമാവുന്ന ഘട്ടത്തില്‍ പകരം ഡ്യൂപ്ളിക്കറ്റ് താക്കോല്‍ തേടുന്നതിനും അവ നല്‍കുന്നതിനുമെല്ലാം ആഭ്യന്തര മന്ത്രാലയം കര്‍ശനമായ ചില നിയമങ്ങള്‍ ഏര്‍പ്പെടുത്തുന്നു.
ഡ്യൂപ്ളിക്കറ്റ്  താക്കോല്‍ നല്‍കുന്ന സ്ഥാപനങ്ങളില്‍ നിന്നു ജീവനക്കാരായ വിദേശികളെ പൂര്‍ണമായും ഒഴിവാക്കുകയും ഇവിടങ്ങളില്‍ സ്വദേശികളെ നിയമിക്കുകയും വേണം. ഈ സ്ഥാപനങ്ങളില്‍ വിദേശി ജോലിചെയ്യുന്നത് നിയമ ലംഘനമായി കണക്കാക്കും.
ഇങ്ങനെയുള്ള സ്ഥാപനങ്ങളില്‍ നിയമിക്കുന്ന സ്വദേശികള്‍ക്കും കര്‍ശന നിബന്ധ എര്‍പ്പെടുത്തിയിട്ടുണ്ട്്. 25 വയസ് കുറയാത്ത പ്രായമുള്ള കുറ്റകൃത്യങ്ങളില്‍ ഇതുവരെ ഏര്‍പ്പെടാത്ത സല്‍സ്വഭാവിയായിരിക്കണം ജീവനക്കാരനായി നിയമിക്കപ്പെടുന്ന വ്യക്തി.
ഡ്യൂപ്ളിക്കറ്റ്  താക്കോല്‍ ആവശ്യപ്പെട്ടു വരുന്നവരുടെ  വിരലടയാളം, അഡ്രസ്, തിരിച്ചറിയല്‍ കാര്‍ഡ്് അല്ലെങ്കില്‍ ഇഖാമ നമ്പര്‍, താക്കോല്‍ നഷ്ടമായ സ്ഥാപനം വാഹനം, താമസസ്ഥലം ഇവയെക്കുറിച്ചുള്ള വ്യക്തമായ വിവരം തുടങ്ങിയവ  ശേഖരിക്കണം. ഇവ പ്രത്യേകം രാജിസ്ററില്‍ രേഖപ്പെടുത്തി ആഴ്്ചയിലോ മാസത്തിലോ അതാത് പോലിസ് സ്റേഷനില്‍ ഒരു കോപ്പി നല്‍കണം.
കൂടാതെ സ്ഥാപനങ്ങളുടെയും  വാഹനങ്ങളുടെയും വീടുകളുടെയും താക്കോല്‍ നഷ്ട്ടപ്പെട്ടാല്‍ പോലിസിന്റെ അനുമതിയില്ലാതെ അവ തുറക്കാന്‍ പാടില്ലെന്ന വ്യവസ്തയുമുണ്ടാവും. രാജ്യത്ത് മോഷണങ്ങല്‍ പെരുകി വരുകയും അവയില്‍ പലതും ഡ്യൂപ്ളിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാണ്  തുറന്നിട്ടുള്ളതെന്നും മോഷണം നടത്തിയിട്ടുള്ളതെന്നും കണ്െടത്തിയതിനാലാണ് ഇത്തരം ഒരു നിബന്ധന കൊണ്ടു വരുന്നത്. വാഹനത്തിന്റെ പെയിന്റ് മാറ്റുന്ന ഘട്ടത്തില്‍ ട്രാഫിക് പോലിസിന്റെ അനുമതി വാങ്ങണമെന്ന് നേരത്തേ തന്നെ നിയമമുണ്ട്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment