Monday 2 April 2012

[www.keralites.net] വിദേശ തൊഴിലാളികളുടെമേല്‍ നികുതി: നിര്‍ദേശം വീണ്ടും ശൂറാ കൗണ്‍സിലിന്‍െറ പരിഗണനയില്‍

 

ജിദ്ദ: വിദേശ തൊഴിലാളികളുടെമേല്നികുതി ഏര്പ്പെടുത്തണമെന്ന നേരത്തെയുള്ള നിര്ദേശം സൗദി ശൂറാ കൗണ്സില്ഇന്ന് വീണ്ടും പരിഗണിക്കുമെന്ന് റിപ്പോര്ട്ട്. പൊതു-സ്വകാര്യ മേഖലകളില് പ്രവര്ത്തിക്കുന്ന തൊഴിലാളികളുമേല്നികുതി ചുമത്തണമെന്ന ശിപാര്ശ ശൂറാ കൗണ്സിലിന്െറ ധനകാര്യ സമിതി വീണ്ടും പഠന വിധേയമാക്കുമെന്ന് പ്രാദേശിക അറബ് പത്രമാണ് റിപ്പോര്ട്ട് ചെയ്തത്.
ആദായനികുതി, സക്കാത്ത് എന്നിവയുമായി ബന്ധപ്പെട്ട വാര്ഷിക റിപ്പോര്ട്ടില്ശൂറാ കൗണ്സില്അംഗം മുഹമ്മദ് അല് ഖുവൈഹ് ആണ് ഇത്തരമൊരു നിര്ദേശം മുന്നോട്ട്വെച്ചത്. വിദേശികളുടെ മേല് നികുതി ഏര്പ്പെടുത്തുന്നത് ഇതിനോടകം ത്വരിതഗതിയിലായ സൗദിവത്കരണ പദ്ധതിക്ക് സഹായകമാവുമെന്നാണ് അദ്ദേഹത്തിന്െറ വാദം. പ്രതിവര്ഷം വിദേശതൊളിലാളികള്‍ 15,000കോടി റിയാല് അവരുടെ രാജ്യങ്ങളിലേക്ക് അയക്കുന്നുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി സര്ക്കാര്ഈ വരുമാനത്തില്നിന്ന് ഒരു റിയാല് പോലും നികുതിയായോ സക്കാത്തായോ പിടിക്കുന്നില്ല. അതേസമയം, ലോകത്ത് ഏതാണ്ട് എല്ലാ രാജ്യങ്ങളും വ്യക്തികളില്നിന്ന് ആദായനികുതി ഈടാക്കുന്നുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.
വെള്ളം, വൈദ്യുതി, ഗോതമ്പ്, പെട്രോളിയം ഉല്പന്നങ്ങള് എന്നിവര് സര്ക്കാര് നല്കുന്ന എല്ലാ സബ്സിഡികളുടെയും ആനുകുല്യങ്ങളുടെയും ഗുണഭോക്താക്കളില്വിദേശ തൊഴിലാളികളുമുണ്ടെന്നതും അവര്ക്ക് നികുതി ഏര്പ്പെടുത്തുന്നത് നീതീകരിക്കുന്നുണ്ടെന്നും ശൂറാ അംഗം ചൂണ്ടിക്കാട്ടി.
1975വരെ സൗദിയിലുള്ള വിദേശികളും ആദായനികുതി നല്കാന് ബാധ്യസ്ഥായിരുന്നു. പിന്നീട് അത് തിരിച്ചുകൊണ്ടുവരാന്എണ്പതുകളുടെ അവസാനം ചില നീക്കങ്ങളുണ്ടായിരുന്നു. 88ല്ഫഹദ് രാജാവാണ് അത്തരമൊരു നീക്കം വേണ്ടെന്ന് വെച്ചത്. 2003ലും അത്തരമൊരു നിര്ദേശം ശൂറ കൗണ്സില് തള്ളുകയാണുണ്ടായത്. 3000റിയാലിന് മുകളില് ശമ്പളം പറ്റുന്നവര്നികുതി നല്കാന് ബാധ്യസ്ഥരാവുമെന്നായിരുന്നു അന്നത്തെ നിര്ദേശം.
നിലവില് സൗദി പൗരന്മാരും  കമ്പനികളും രണ്ടര ശതമാനം സക്കാത്ത് കൊടുക്കാന് ബാധ്യസ്ഥരാണ്. വിദേശ നിക്ഷേപകര്‍20ശതമാനം ടാക്സ് നല്കേണ്ടതുണ്ട്. മുമ്പ് ഇത് 45ശതമാനമായിരുന്നു. വിദേശ നിക്ഷേപകരെ പ്രോല്സാഹിപ്പിക്കുന്നതിന് പിന്നീടത് 20ശതമാനമായി വെട്ടിക്കുറക്കുകയായിരുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment