പണിയവസാനിപ്പിച്ച് വീട്ടിലിരുന്നുകൂടെയെന്ന് ആരാധകര്‍ പോലും ചോദിച്ച് പോകുന്ന അവസ്ഥയിലൂടെയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇപ്പോള്‍ കടന്നുപോകുന്നത്. ഒന്നിനുപിറകെ ഒന്നായി എട്ടോളം സിനിമകളാണ് മമ്മൂട്ടിയുടേതായി തിയേറ്ററിലെത്തി പൊട്ടിപ്പാളീസായത്. ഏറെ പ്രതീക്ഷയോടെ എത്തിയ ഷാജി കൈലാസ് - രഞ്ജി പണിക്കര്‍ ടീമിന്റെ ബ്രഹ്മാണ്ഡ സിനിമ കിങ് ആന്‍ഡ് കമ്മീഷണറും നനഞ്ഞ പടക്കമായി.
പിന്നീട് വിഷുവിനോട് അനുബന്ധിച്ച് റിലീസ് ചെയ്ത കോബ്രയും വന്ന വഴി കണ്ടില്ല. തെങ്കാശിപ്പട്ടണം, തൊമ്മനും മക്കളും തുടങ്ങിയ സിനിമകളുടെ മറ്റൊരു വേര്‍ഷനായെത്തിയ കോബ്രയും തകര്‍ന്നതോടെ ആകെ മങ്ങിയിരുന്നു മമ്മൂട്ടിയെന്ന മെഗാസ്റ്റാറിന്റെ ഗ്ലാമര്‍. ഈ സമയത്താണ് മമ്മൂട്ടിയെ എന്നും തുണച്ചിട്ടുള്ള സിബിഐ ഡയറിക്കുറിപ്പിന്റെ അടുത്ത ഭാഗമെത്തുന്നുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഇതിന് മുന്‍പ് ഇറങ്ങിയ നാല് ഭാഗങ്ങളും വന്‍ ഹിറ്റായിരുന്നു.
1988ല്‍ ആണ് ആദ്യ സിബിഐ സിനിമ മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയത്. സേതുരാമയ്യര്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രം ഏറെ കൈയടി വാങ്ങുകയും ചെയ്തു. അതിന് പിന്നാലെ തൊട്ടടുത്ത വര്‍ഷം രണ്ടാം ഭാഗം ജാഗ്രത എന്ന പേരിലും പിന്നീട് ഏറെ കാത്തിരിപ്പിന് ശേഷം 2004ല്‍ സേതുരാമയ്യര്‍ സിബിഐ എന്ന പേരിലും സിനിമകള്‍ വന്നു. 2005ലാണ് സിബിഐയുടെ അവസാന ഭാഗമെത്തിയത്. നേരറിയാന്‍ സിബിഐ എന്നായിരുന്നു പേര്.
കെ. മധു- എസ്.എന്‍. സ്വാമി ടീമിന്റെ പുതിയ ചിത്രം യഥാര്‍ഥ സംഭവത്തില്‍ നിന്നുള്ള കഥപറച്ചിലായിരിക്കുമെന്നാണ് സൂചന. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇപ്പോള്‍ നടന്നുവരികയാണ്. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment