Friday, 20 April 2012

[www.keralites.net] "ജ്യോതിഷം"

 

പ്രാചീനകാലത്ത് നഗ്നനേത്രങ്ങൾകൊണ്ട് നിരീക്ഷിക്കാമായിരുന്ന നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും നിരീക്ഷിച്ചാണ് ജ്യോതിഷത്തിന്റെ വളർച്ചയുണ്ടായത്. സൂര്യനും ചന്ദ്രനും ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഏഴ് ആകാശവസ്തുക്കളും ചാന്ദ്രപഥവും ക്രാന്തിവൃത്തവും സംയോജിക്കുന്ന സ്ഥാനങ്ങളെ വിശേഷിപ്പിക്കുന്ന രാഹു, കേതു എന്നീ സ്ഥാനങ്ങളും ചേർത്ത് നവഗ്രഹങ്ങളുള്ളതായി പ്രാചീനർ സങ്കൽപ്പിച്ചു. സൂര്യനെയും ചന്ദ്രനെയും ഗ്രഹങ്ങളായാണ് ഈ മാതൃകയിൽ സങ്കല്പിച്ചിരുന്നത്. ഒരാൾ ജനിക്കുന്ന സമയത്തുള്ള നവഗ്രഹങ്ങളുടെ സ്ഥാനം അടയാളപ്പെടുത്താൻ സാധിച്ചാൽ പിന്നീട് എത്രനാളുകൾ കഴിഞ്ഞാലും ആസമയത്തെ നവഗ്രഹങ്ങളുടെ സ്ഥാനം മനസ്സിലാക്കി അയാളുടെ പ്രായം കണക്കാക്കുവാൻ ഈ സങ്കേതത്തിലുടെ കഴിഞ്ഞിരുന്നു. നവഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം കണക്കാക്കി ഗ്രഹനിർണ്ണയം, മുഹൂർത്തചിന്ത, ഫല നിർണ്ണയം, ഭാവി പ്രവചനം മുതലായവ നടത്തുന്ന രീതിയാണ് ഫലഭാഗം ജ്യോതിഷം (ജ്യോത്സ്യം) എന്നുപറയുന്നത്

ജ്യോതിഷം മു‌ന്നു സ്കന്ദങ്ങളും ആറ് അംഗങ്ങളും കുടിയതാണ് . ഗണിതം,സംഹിത,ഹോര, എന്നിങ്ങനെ സ്കന്ദങ്ങൾ മു‌ന്ന്, മേൽ പറഞ്ഞ മൂന്നുസ്കന്ദങ്ങൾക്കുംക്കൂടി ആറ് അംഗ ങ്ങളുണ്ട് അവ ജാതകം,ഗോളം ,നിമിത്തം,പ്രശ്നം,മുഹുർത്തം,ഗണിതം,ഇവയാകുന്നു.

1. ജാതകം = ജനനസമയത്തെ ആധാരമാക്കി ഫലം പറയുന്നത് .
2. ഗോളം = ഭുമി,ഗ്രഹങ്ങൾ,നക്ഷത്രങ്ങൾ,മുതലായവയുടെ സ്വരൂപണനിരുപണം.
3.നിമിത്തം = താൽക്കാലികമായ ശകുനലക്ഷണങ്ങളെ കൊണ്ട്ഫലം പറയുന്നതും,രാജ്യക്ഷേമാദികളുടെ നിരുപണംനടത്തുന്നതും .
4. പ്രശ്നം = താൽക്കാലികമായി ആരുടരാശിയുണ്ടാക്കി അത്കൊണ്ടു ഫലംപറയുന്നത്
5. മുഹുർത്തം = വിവാഹാദികർമ്മങ്ങളുടെ കാലനിർണ്ണയം ചെയ്യുന്നത് .
6. ഗണിതം = സുര്യാദി ഗ്രഹങ്ങളുടെ സ്ഥിതിഗതിവിഗതികൾ ഗണിച്ചറിയുന്നത്.

ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങൾ

വരാഹമിഹിരന്റെ ഹോരാശാസ്ത്രമാണ് ഭാരതീയ ഗണിതജ്യോതിഷത്തിന്റെയും ഫലജ്യോതിഷത്തിന്റേയും അടിത്തറ. ഇതിൽ നിന്നാണ് മറ്റു ഗ്രന്ഥങ്ങൾ തർജ്ജമയായോ വ്യാഖ്യാനങ്ങളായോ ഉണ്ടായിട്ടുള്ളത്.

1. വരാഹമിഹിരന്റെ ഹോരാശാസ്ത്രം
2. ജാതകാദേശം
3. ഫലദീപിക
4. ഹൃദ്യപഥ (ബൃഹദ്സംഹിതാ വ്യാഖ്യാനം)
5. മുഹൂർത്തപദവി
6. പ്രശ്നമാർഗ്ഗം
7. ദേവപ്രശ്നം
8.സാരാവലി
9. ജാതകപാരിജാതം
10. ദശാദ്ധ്യായി
11. കൃഷ്ണീയം
12.പ്രശ്നകൗതുകം (ചെത്തല്ലൂർ കൃഷ്ണ൯ കുട്ടിഗുപ്ത൯)
13.ദേവപ്രശ്ന അനുഷ്ഠാനപ്രദീപം
14. ബൃഹദ്പരാശര ഹോരാശാസ്ത്രം
15. വീരസിംഹ അവലോകനം
16.ജ്യോതിഷമഞ്ജരി (പയ്യന്നൂർ മമ്പലത്ത് ഗോവിന്ദൻ ഗുരുക്കൾ)

രാശിചക്രം

രാശിചക്രം ഒരു വൃത്തമാകുന്നു. ഇതിനെ 30 ഡിഗ്രി വീതം വരുന്ന 12 സമ ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. ഇവക്ക് അതിലുള്ള നക്ഷത്രകൂട്ടങ്ങളുടെ രൂപത്തിനനുസരിച്ച്‌ പേര് നൽകിയിരിക്കുന്നു. ഇതുപയോഗപ്പെടുത്തിയാണ് ഗ്രഹനില കുറിക്കുന്നത്. കൊല്ലവർഷ കലണ്ടറിലെ മാസങ്ങളാണ് രാശികൾ
രാശികൾ

മേടം
ഇടവം
കർക്കിടകം
മിഥുനം
ചിങ്ങം
കന്നി
തുലാം
വൃശ്ചികം
ധനു
മകരം
കുംഭം
മീനം

അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങൾ ഈ 12 രാശികളിലായി സ്ഥിതി ചെയ്യുന്നു. ഓരോ രാശിയിലും രണ്ടേകാൽ നക്ഷത്രങ്ങൾ വീതം വരുന്നു.
നക്ഷത്രക്കൂറുകള്

1.അശ്വതി ഭരണി കാർത്തിക കാല് - മേടക്കൂര്
2.കാർത്തിക മുക്കാല് രോഹിണി മകയിരത്തര - ഇടവക്കൂര്
3. മകയിരത്തര തിരുവാതിര പുണർതം മുക്കാല് - മിഥുനക്കൂര്
4. പുണർതത്തില് കാലും പൂയവും ആയില്യവും - കർക്കിടകക്കൂര്
5.മകം പൂരം ഉത്രത്തില് കാലും - ചിങ്ങക്കൂര്
6.ഉത്രത്തില് മുക്കാലും അത്തം ചിത്തിര അരയും - കന്നിക്കൂര്
7. ചിത്തിര അരയും ചോതിയും വിശാഖത്തില് മുക്കാലും - തുലാക്കൂര്
8.വിശാഖത്തില് കാലും അനിഴവും ത്രിക്കേട്ടയും - വൃശ്ചികക്കൂര്
9. മൂലം പൂരടം ഉത്രാടത്തില് കാലും - ധനുക്കൂര്
10. ഉത്രാടത്തില് മുക്കാലും തിരുവോണവും അവിട്ടത്തരയും - മകരക്കൂര്
11.അവിട്ടത്തരയും ചതയവും പൂരുരുട്ടാതി മുക്കാലും - കുംഭക്കൂര്
12. പൂരുരുട്ടാതി കാലും ഉത്രട്ടാതി രേവതി - മീനക്കൂര്

ഓരോ നക്ഷത്രവും 4 പാദമാണ്‌, അങ്ങനെ ഒരു രാശിയില് 9 പാദങ്ങളുണ്ട്.

ഓജ രാശികൾ
മേടം മുതല് ഒന്നിടവിട്ട രാളികളെ‍ ഓജ രാശികൾ എന്നറിയപ്പെടുന്നു. മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നിവയാണ്‌ ഓജരാശികൾ. ഇവയെ പുരുഷരാശികളായാണ് ജ്യോത്സ്യത്തിൽ കണക്കാക്കുന്നത്.

യുഗ്മരാശികൾ
ഇടവം മുതൽ ഒന്നിടവിട്ട രാശികൾ യുഗ്മരാശികൾ അഥവാ സ്ത്രീ രാശികൾ എന്നറിയപ്പെടുന്നു. ഇടവം, കർക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നിവയാണ്‌ യുഗ്മരാശികൾ.

ജല രാശികൾ
കർക്കിടകം, വൃശ്ചികം, മകരത്തിന്റെ ഉത്തരാർദ്ധം, മീനം എന്നീ രാശികളെ ജലരാശികൾ എന്നറിയപ്പെടുന്നു.

ജലാശ്രയ രാശികൾ
ഇടവം, കന്നി, തുലാം, കുംഭം എന്നീ രാശികളെ ജലാശ്രയരാശികൾ എന്നറിയപ്പെടുന്നു.

നര രാശികൾ
മിഥുനം, ധനു പൂർവ്വാർദ്ധം, കുംഭം, തുലാം എന്നീ രാശികൾ നരരാശികൾ എന്നറിയപ്പെടുന്നു.

ചതുഷ്പാദ രാശികൾ
മേടം, ഇടവം, ചിങ്ങം, ധനു ഉത്തരാർദ്ധം , മകരം പൂർവ്വാ‍ർദ്ധം എന്നിവ.

കാല പുരുഷ അവയവങ്ങൾ
മേടം - ശിരസ്സ്
ഇടവം - ഉരസ്സ്( കഴുത്തു മുതല് ഹൃദയം വരെ)
മിഥുനം - ഹൃദയം
ചിങ്ങം - വയര്
കന്നി - വസ്ത്രമുടുക്കുന്ന അരക്കെട്ട്
തുലാം - വസ്തി ( നാഭി മുതല് ജനനേന്ദ്രിയം വരെ)
വൃശ്ചികം - ജനനേന്ദ്രിയം
ധനു - തുടകള്
മകരം - കാല് മുട്ട്
കുംഭം - കണങ്കാല്
മീനം - പാദം

അർത്ഥവിവരണം

ശരീരത്തെ ക്രമത്തിൽ മേടം മുതൽ 12രാശികളാക്കി ഭാഗിച്ചിരിക്കുന്നു

ശിരസ്,
മുഖം,
കഴുത്ത്.
ചുമലുകൾ.
മാറിടം.
വയറ്.
പൊക്കിളിനുതാഴെയുള്ളപ്രദേശം.
ഗുഹ്യപ്രദേശം,
തുടകൾ.
മുട്ടുകൾ.
കണങ്കാലുകൾ.
കാലടികൾ.

ഭാവങ്ങൾ

ഒന്നാംഭാവം -ശരീരം,യശ്ശസ്സ്,സ്ഥിതി,ജയം
രണ്ടാംഭാവം-ധനം,കണ്ണ്,വാക്ക്,കുടുംബം,വിദ്യ
മൂന്നാംഭാവം-ധൈര്യം,വീര്യം,സഹോദരൻ,സഹായം,പരാക്രമം
നാലാംഭാവം-ഗൃഹം,വാഹനം,വെള്ളം,മാതുലൻ,ബന്ധുക്കൾ
അഞ്ചാംഭാവം-ബുദ്ധി,പുത്രൻ,മേധാ.പുണ്യം,പ്രതിഭ
ആറാംഭാവം-വ്യാധി,കള്ളൻ,വിഘ്നം,മരണം
ഏഴാംഭാവം-ഭാര്യ,യാത്ര,കാമവിശേഷം,നഷ്ടധനം
എട്ടാംഭാവം -മരണം,ദാസന്മാർ,ക്ലേശം
ഒമ്പതാംഭാവം-ഗുരുജനം,ഭാഗ്യം,ഉപാസന
പത്താംഭാവം-തൊഴിൽ,അഭിമാനം
പതിനൊന്നാംഭാവം-വരുമാനം,ദു;ഖനാശം
പന്ത്രണ്ടാംഭാവം-ചിലവ്,പാപം,സ്ഥാനഭ്രംശം

ഈ ഭാവങ്ങളിൽ ശുഭന്മാർ നിന്നാൽ ഗുണവും,അശുഭന്മാർ നിന്നാൽ ദോഷവും ആണ് ഫലം

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment