Saturday 28 April 2012

[www.keralites.net] "ഇതിഹാസ പുരാനാഭ്യാം വേദം സമൂപ ബ്രുംഹയെത്"

 

Fun & Info @ Keralites.net
പുരാണങ്ങള്‍ വായിക്കുമ്പോള്‍ വളരെ അധികം സംശയങ്ങള്‍ ഉണ്ടാകുന്നു. പലതും യുക്തി രഹിതവും ആണെന്നും തോന്നുന്നു. പുരാണ കഥാ കര്‍ത്താക്കന്മാരുടെ ഉദ്ദേശം നമുക്ക് ബോധ്യമാല്ലല്ലോ. ഇങ്ങനെ ഇരിക്കെ അന്യമാതസ്തരായ ആളുകളോ, നാസ്തികരായ ചെരുപ്പക്കാരോ ഇതെല്ലാം വായിച്ചു എങ്ങനെ മനസിലാക്കും? ഇങ്ങനെ മനസിലാകാത്തത് കൊണ്ട് ഹിന്ദു മതം നിന്ദിക്കപ്പെടുന്നുണ്ട്. എന്താണതിനു പരിഹാരം?

  പുരാണങ്ങള്‍ ഒക്കെയും വ്യക്തമായ ഒരുദ്ധെശത്തോട് കൂടി രചിക്കപ്പെട്ടതാണ്. അതെവിടെ പറഞിട്ടുണ്ട്? ഒഴിഞ്ഞു മാറാന്‍ വേണ്ടി വ്യാഖ്യാനിക്കുകയാണോ അങ്ങനെ എന്ന് ചോദിച്ചേക്കാം ? അല്ല, പുരാണങ്ങളിലും ഇതിഹാസങ്ങളിലും പറഞ്ഞിട്ടുണ്ട്

"ഇതിഹാസ പുരാനാഭ്യാം വേദം സമൂപ ബ്രുംഹയെത്" മഹാഭാരതത്തില്‍ ആരംഭത്തില്‍ തന്നെ പറയുന്നു. അത് പോലെ പല പുരാണങ്ങളിലും പറയപ്പെടുന്ന ശ്ലോകമാണ് ഇത്. ബിഭേത്യ ല്പശ്രുതാദ് വേദോ യമ മാം പ്രഹരിശ്യതി എന്ന്. എന്താണ് ഇതിനു താല്പര്യം?

ഇതിഹാസ പുരാണാഭ്യാം = ഇതിഹാസ പുരാണങ്ങളെ കൊണ്ട്, വേദം = വേദത്തിനെ, സമുപബ്രുംഹയെത് = നല്ലത് പോലെ ഉപബ്രുഹ്മണം (വിശദീകരിക്കുക) ചെയ്യണം. സനാതന ധര്‍മത്തിന്റെ മൂലം വേദം ആണെങ്കിലും അത്ര എളുപ്പമല്ല വേദത്തെ സമീപിക്കാന്‍. അതിനായി കൊണ്ട് ജീവിതത്തെ സമര്‍പ്പിച്ചു അംഗങ്ങളിലൂടെ വേദത്തെ പഠിക്കുന്നവര്‍ക്കെ വേദം ബോധിക്കൂ. ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ചന്ദസ്, ജ്യോതിഷം എന്നിവയാണ് അംഗങ്ങള്‍. മാത്രവുമല്ല, പ്രായേണ വേദങ്ങള്‍ ഒരു നോട്ട് രൂപത്തില്‍ ആണ്. ഒരു ഗുരുനാഥന്റെ അരികില്‍ പാഠം പഠിക്കുന്ന വിദ്യാര്‍ത്തി നോട്ടു കുറിചെടുത്താല്‍ അത് വേറൊരാള്‍ക്ക് വായിച്ചാല്‍ മനസിലാകില്ല. അവനവനെ മനസിലാകൂ. പല മന്ത്രങ്ങളും പരസ്പരം ഘടിക്കാത്ത രീതിയില്‍ ഉണ്ടാകും. ഭാഷ്യകാരന്മാര്‍ - അത് സായനാകട്ടെ, ഉവ്വടനാകട്ടെ, മഹിധരനാകട്ടെ അല്ലെങ്കില്‍ ആചാര്യസ്വാമികള്‍ ആകട്ടെ അങ്ങനെ ഉള്ള ഭാഷ്യകാരന്മാര്‍ ക്രമീകരിച്ചു പറഞ്ഞു തന്നത് കൊണ്ടാണ് നമുക്ക് പലപ്പോഴും വേദ മന്ത്രങ്ങളുടെ സാംഗത്യം തന്നെ മനസിലാകുന്നത്. ഇത് വേദജ്ഞാന്മാര്‍ക്കറിയാം. ഇത് വേദം വ്യസിച്ച വ്യാസ ഭഗവാനു തന്നെ അറിയാം. അത് കൊണ്ടാണ് ഇതിഹാസ പുരാണങ്ങളിലൂടെ വേദത്തെ വിസ്തരിക്കൂ എന്ന് നിര്‍ദ്ദേശിച്ചത്. ഇല്ലെങ്കില്‍ ഉള്ള ദോഷത്തെയും വ്യാസന്‍ പറഞ്ഞു.

"ബിഭേത്യല്പ് ശ്രുതാദ് വേദ: യം മാം പ്രഹരിശ്യതി". അല്പശ്രുതനില്‍ നിന്ന് വേദം പേടിക്കുകയാണ്. വേദത്തിനു പേടി അല്പശ്രുതനെയാണ്. മുറിവൈദ്യന്‍ ആളെക്കൊല്ലും എന്നത് പോലെ ആണത്. ഒന്നുകില്‍ അശ്രുതനാകണം. അല്ലെങ്കില്‍ സുശ്രുതനാകണം.

അത് കൊണ്ട് ജനസാമാന്യത്തിനിടക്ക് വേദ ജ്ഞാനത്തെ പ്രചരിപ്പിക്കാന്‍ ഇതിഹാസ പുരാണങ്ങളിലൂടെ വിശദീകരിക്കൂ എന്ന് നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശത്തിനു അനുസരിച്ചാണ് ഇതിഹാസ പുരാണങ്ങള്‍ രചിക്കപെടുന്നത്. എല്ലാ പുരാണങ്ങളും ഇതിഹാസങ്ങളും അവയിലെ ചരിത്രങ്ങളും വൈദികമായ ഓരോ തത്വത്തെ വ്യാഖ്യാനിക്കാനുള്ളതാണ്. നമ്മള്‍ പുരാണം അഥവാ ഇതിഹാസം പഠിക്കുന്ന സമയത്ത് ഒരു ചരിത്രം, ഒരാഖ്യായിക പഠിച്ചാല്‍ വിചാരം ചെയ്തു വൈദികമായി എന്താണതിന്റെ താല്പര്യം എന്ന് മനസിലാക്കണം. അതിനു നമ്മെ സംബന്ധിച്ച് ഏറ്റവും സഹായകം ഉപനിഷത്ത് പഠിച്ച ശേഷം പുരാണം പഠിക്കുക എന്നതാണു. സാധാരണ ലോകരോട് ഇങ്ങനെ പറഞ്ഞു കൊടുക്കാന്‍ സാധിക്കില്ല. പക്ഷെ താല്‍പര്യാര്‍ത്ഥം മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ കഴിയണമെങ്കില്‍ ആദ്യം ഉപനിഷത്തിലൂടെ വേദാന്ത ബോധം നേടിയ ശേഷം പുരാണം വായിച്ചാല്‍ മതി. പുരാണത്തിലെ, ഇതിഹാസത്തിലെ ഓരോ ചരിത്രത്തിനും താത്വികമായ അര്‍ത്ഥ തലങ്ങളുണ്ട്. ഇത് കേവലം വ്യാഖ്യാനിക്കാന്‍ പറയുന്നതല്ല. കാരണം ഇതിഹാസ പുരാണങ്ങള്‍ വേദ വ്യാഖ്യാനത്തിനു രചിക്കപ്പെട്ടതാനെന്നാണ് വസ്തുത. ഇതില്‍ സാധാരണ ബുദ്ധിക്കു മനസിലാകാത്ത ചരിത്രങ്ങളുണ്ടാകം. അത് വിശേഷമായിട്ടു അപഗ്രധിക്കുക. അപ്പോള്‍ മനസിലായിക്കൊള്ളും.

മാത്രമല്ല, പുരാണത്തില്‍ ഉള്ളതാണെന്ന് പ്രചാരമുള്ള കഥയെ അതേപടി നമ്മള്‍ എടുത്തു കൂടാ. അവ പുരാണത്തില്‍ ഉള്ളതാണോ എന്ന് ആദ്യം മനസിലാക്കണം. പുരാണത്തില്‍ ഉള്ളതായി നമ്മള്‍ പല അബദ്ധവും പറയുന്നുണ്ട്. അതില്‍ ഒന്നാണ് ഓണത്തെ സംബന്ധിച്ചത് . മഹാബലി കേരളം ഭരിച്ചു , വാമനന്‍ യജ്ഞശാലയില്‍ വന്നു മൂന്നടി മണ്ണ് ചോദിച്ചു എന്നാ കഥയൊക്കെ നമുക്കറിയാം. രണ്ടടി കൊണ്ട് സകലതും അളന്നു, മൂന്നാമത്തെ അടിക്കു മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി.( അതിനു ഇപ്പോള്‍ വ്യാഖ്യാനവും ഉണ്ട്. സവര്‍ണ മേധാവിത്തതിന്റെ ആളായ വാമനന്‍, ദളിതനെ ചവിട്ടി താഴ്ത്തി എന്നൊക്കെ). ഇതും പറഞ്ഞിട്ട് ചോദിക്കും, നിങ്ങളല്ലേ പറഞ്ഞത് പരശുരാമന്‍ ആണ് കേരളം ഉണ്ടാക്കിയത്, അപ്പോള്‍ പരശുരാമനും എത്രയോ മുമ്പ് വന്ന ബലി എങ്ങനെ ആണ് കേരളം ഭരിക്കുക എന്നൊക്കെ.. അത് കേള്‍ക്കുമ്പോള്‍ ഹിന്ദുക്കളും ഞെട്ടിപ്പോകും ..അവര്‍ സ്വയം ചോദിക്കും, ശരിയല്ലേ?

എന്നാല്‍ ഇങ്ങനെ പുരാണത്തില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അല്ലെ ഞെട്ടേണ്ട ആവശ്യമുള്ളൂ ? തം നര്‍മദായ: ഉത്തരേ തടെ : എന്നാണു ബലിയുടെ യജ്ഞാശാലയെ കുറിച്ച് ഭാഗവതത്തില്‍ പറഞ്ഞിരിക്കുന്നത്. അതായത് യജ്ഞശാല ഉണ്ടായിരുന്നത് നര്‍മദ തീരത്താണ്. നര്‍മദ, മധ്യ പ്രദേശത്തെ അമരക ഖണ്ഡത്തില്‍ നിന്ന് ഉത്ഭവിച്ചു ഗുര്ജ്ജര ദേശം വഴി , ഇന്നത്തെ ഗുജറാത്ത് , സമുദ്രത്തില്‍ ചേരുന്ന നദിയാണ് . അത് ഒരു തരത്തിലും കേരളത്തില്‍ അല്ല. ബലി കേരളത്തില്‍ ഉണ്ടായിട്ടില്ല. അന്നോട്ടു കേരളവുമില്ല. അപ്പോള്‍ പുരാണത്തില്‍ ഇല്ലാത്ത കഥ പറഞ്ഞു പുരാണത്തെ ആക്ഷേപിക്കുക അല്ലെ ചെയ്യുന്നത് ? ഇത് ഓരോ ഹിന്ദുവും മനസിലാക്കണം. പുരാനത്തിലില്ലാത്ത കഥ, പുരാണത്തില്‍ ഉണ്ടെന്നു ആരോപിച്ചു പുരാണത്തെ വിമര്‍ശിക്കുക. അങ്ങനെ വിമര്‍ശിക്കുന്നവരുടെ തൊലി ഉരിച്ചു കാണിച്ചു കൊടുക്കണം. വിഡ്ഢിത്തരം പറയരുത് എന്ന് പറയണം. കൃത്യമായി ഏത് ഭാഷയിലാണോ ചോദിക്കുന്നത് ആ ഭാഷയില്‍ തന്നെ മറുപടി കൊടുക്കണം. എതിര്‍ക്കാനാണോ അതെ ഭാഷയില്‍. അറിയാനാണോ അതെ ഭാഷയില്‍. ആ തൂണില്‍ നിന്ന് ഇങ്ങോട്റെത്ര ദൂരം ഉണ്ടോ അത്ര ദൂരമേ ഇവിടുന്നങ്ങോട്ടും ഉള്ളൂ എന്നാ ന്യായേന.)

ശ്രദ്ധിക്കുക, പുരാണത്തിലെ ഇതിഹാസത്തിലെ ഓരോ ചരിത്രത്തിനും താത്വികമായ അര്‍ത്ഥ തലങ്ങളുണ്ട് എന്ന് മനസിലാക്കുക. അത് മനസിലായില്ലെങ്കില്‍ വിചാരം ചെയ്യുക. എന്നിട്ടും മനസിലായില്ലെങ്കില്‍ ഏതെങ്കിലും വേദജ്ഞാനെന്നു നമുക്ക് തോന്നുന്ന ആരോടെങ്കിലും സംശയങ്ങള്‍ ചോദിച്ചു മനസിലാക്കുക. പുരാനനെതിഹസങ്ങളെ ഈ വിധം ആണ് വിശകലനം ചെയ്യേണ്ടതും മനസിലാക്കെണ്ടതും.

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment