Wednesday 28 March 2012

[www.keralites.net] ക്ഷേത്രധ്വജം

 


Fun & Info @ Keralites.net
അമ്പലത്തില്‍ സ്ഥാപിച്ചിരിക്കുന്ന കൊടിമരത്തേക്കാള്‍ ഉയരത്തില്‍ തൊട്ടടുത്ത് കെട്ടിടം പണിതാല്‍ അതിന് തീ പിടിക്കുമെന്ന് പഴമക്കാര്‍ പറയാറുണ്ട്‌. അമ്പലത്തില്‍ സ്ഥാപിച്ചിരിക്കുന്ന കൊടിമരത്തേക്കാള്‍ ഉയരത്തില്‍, തൊട്ടടുത്ത് കെട്ടിടങ്ങള്‍ പണിതാല്‍ അവയ്ക്ക് തീ പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ആധുനിക ശാസ്ത്രം സമ്മതിച്ച കാര്യമാണ്.

ക്ഷേത്രമുറ്റത്ത് കൊടിമരം അഥവാ ധ്വജം സ്ഥിരമായി സ്ഥാപിക്കുന്നത് തന്ത്രവിധിയും വാസ്തുശാസ്ത്രവുമനുസരിച്ചാണ്. കൊടിമരത്തിന്റെ ഏറ്റവും താഴെ കാണുന്ന നിധികുംഭം, പത്മം, കൂര്‍മ്മം എന്നീ ഭാഗങ്ങള്‍ സാധാരണ ചെമ്പിലാണ് നിര്‍മ്മിക്കുന്നത്. അതിന് മുകളിലായിട്ടാണ് പീഠം കാണപ്പെടുന്നത്. ക്ഷേത്രത്തെ മനുഷ്യശരീരമായി സങ്കല്‍പ്പിക്കുന്നതിനാല്‍ ക്ഷേത്രധ്വജത്തെ ക്ഷേത്രശരീരത്തിന്റെ നട്ടെല്ലായിട്ടാണ് കണക്കാക്കുന്നത്.

കൊടിമരത്തിന്റെ അടിവശം ചെമ്പില്‍ നിര്‍മ്മിക്കുക മാത്രമല്ല താഴെ മുതല്‍ മുകളറ്റം വരെ ചെമ്പില്‍ പൊതിഞ്ഞിരിക്കുകയും ചെയ്യും. ഇതൊക്കെ തന്ത്രവിധിപ്രകാരമാണ് ചെയ്യുന്നത്.

എന്നാല്‍ ക്ഷേത്രധ്വജത്തെക്കാള്‍ ഉയരമുള്ള കെട്ടിടങ്ങള്‍ തീപിടിക്കുമെന്ന കണ്ടെത്തലിനെ ആധുനികശാസ്ത്രം പിന്തുണയ്ക്കുന്നതിനു വ്യക്തമായ കാരണമുണ്ട്.

ഒരു ക്ഷേത്രമുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന കൊടിമരം ആ നാട്ടിലെ ഏറ്റവും നല്ല മിന്നല്‍ രക്ഷാചാലകമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. എത്രമാത്രം ശക്തിയില്‍ ഇടിയും മിന്നലും ഉണ്ടായാലും കൊടിമരം, ഭൂമികരണം (എര്‍ത്തിങ്ങ്‌) വഴി ആ നാട്ടിലെ കെട്ടിടങ്ങളെ സംരക്ഷിക്കും. എന്നാല്‍ കൊടിമരത്തേക്കാള്‍ പൊക്കം കൂടിയ കെട്ടിടങ്ങളാണ് നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ മിന്നല്‍ ആദ്യം ബാധിക്കുന്നത് ആ കെട്ടിടങ്ങളെയായിരിക്കുമെന്നതില്‍ സംശയമില്ല.

ഇക്കാരണം കൊണ്ടാണ് ക്ഷേത്രധ്വജത്തേക്കാള്‍ പൊക്കം കൂടിയ മന്ദിരങ്ങള്‍ പണിതാല്‍ അതിന് തീപിടിക്കുമെന്നു പഴമക്കാര്‍ നമ്മെ വിശ്വസിപ്പിച്ചിരുന്നത്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment