Friday 2 March 2012

[www.keralites.net] " ഭരത്" മമ്മൂട്ടിയോ???

 

ആകാശവാണി അധികൃതരുടെ അറിവിനായി സമര്‍പ്പിക്കുന്ന
 ഒരു എളിയ അപേക്ഷ

മഹാനും താരരാജാവും പദ്മശ്രീയും മറ്റും മറ്റും ആയ ശ്രീ. മമ്മൂട്ടിയെ കുറിച്ച് ആകാശവാണിയും തെറ്റായ പ്രചാരണം തുടങ്ങിയോ? മഹാനായ,  ദിവംഗതാനായ " ഭരത്"  ഗോപിക്ക് ശേഷം,  ആപദവി ഭാരത സര്‍ക്കാര്‍നിര്‍ത്തലാക്കി എന്നാണ്  എന്റെ അറിവ്.  കേരളത്തിലെ ഒരു  പ്രമുഖ 
വസ്ത്രവ്യാപാര സ്ഥാപനം കുറെ നാള്‍ അവരുടെ  പരസ്യത്തിനായി ശ്രീ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും "ഭരതന്മാര്‍" ആക്കി വാഴിച്ചു. തൃശൂര്‍  ആകാശവാണിയുടെ , ഇന്ന് വൈകിയിട്ടുള്ള പ്രക്ഷേപണത്തില്‍ കേട്ട ഒരു പരസ്യമാണ്  ഇത്  എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.  മദ്യത്തിനും മയക്കുമരുന്നിനും എതിരായിട്ടുള്ള ശ്രീ മമ്മൂട്ടി നല്‍കുന്ന  സന്ദേശതിന്റെ  "'മുന്നോടി"' വാചകത്തില്‍ നിങ്ങള്‍ മമ്മൂട്ടിയെ ഒരിക്കല്‍ കൂടി "ഭരത" നായി വിശേഷിപ്പിച്ചിരിക്കുന്നു.  ഇത്  "ആകാശവാണി" ക്ക്  ഭൂഷണം ആണോ?

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment