Sunday 25 March 2012

[www.keralites.net] ശുഭ ദിനം.

 

Fun & Info @ Keralites.net

പ്രഭാതം മുതല്‍ പ്രദോഷം വരെ
ഒരു ദിവസത്തിന്ടെ ആരംഭമാണ് പ്രഭാതം. പ്രഭാതത്തില്‍ത്തന്നെ നാം കര്‍മനിരതരാകണം.

ദിവസം എങ്ങനെ ആരംഭിക്കണം.

  ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരണം. ഉദയത്തിന് ഏതാണ്ടു മുക്കാല്‍ മണിക്കൂറു മുന്‍പുള്ള സമയത്തെയാണ് ബ്രാഹ്മമുഹൂര്‍ത്തമെന്നു പറയുന്നത്.

  മലര്‍ന്നുകിടന്നുറങ്ങുന്നയാള്‍ ഉണര്‍ന്ന് ഇടതുവശം ചരിഞ്ഞ് വലതു കൈവിരല്‍കൊണ്ട് ഭൂമിയില്‍ "ശ്രീ' എന്ന് എഴുതുക. തുടര്‍ന്ന് ഗുരുസ്മരണയോടും ഈശ്വരധ്യാനത്തോടും കൂടി വലതുവശം തിരിഞ്ഞ് എഴുന്നേല്‍ക്കുക.

  കിഴക്കോട്ട് തിരിഞ്ഞുനിന്ന് ഇരുകൈപ്പത്തികളും ചേര്‍ത്ത് മലര്‍ത്തിപ്പിച്ചു അതില്‍നോക്കി താഴെ പറയുന്ന മന്ത്രജപത്തോടെ കണ്ണുകളില്‍ അണയ്ക്കുക.

"കരാഗ്രേ വസതേ ലക്ഷ്മി കരമാദ്ധ്യേ സരസ്വതി
കരമൂലേ സ്ഥിതാ ഗൌരി പ്രഭാതേ കരദര്‍ശനം"

തുടര്‍ന്ന് ഗുരു, അമ്മ, അച്ഛന്‍, എന്നിവരെ സ്മരിക്കുക.

  ഇതിനുശേഷം ഭൂമിദേവിയെ മനസ്സില്‍ ധ്യാനിച്ച്‌ മന്ത്രോച്ചാരണപൂര്‍വ്വം കുനിഞ്ഞ് ഭൂമിദേവിയെ തൊട്ടു വന്ദിക്കുക.

"സമുദ്രവസനേ ദേവി പാര്‍വത സ്തനമണ്ഡലേ
വിഷ്ണുപത്നൈന്യ നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വ മേ."

സര്‍വംസഹയായ മാതാവാണ് ഭൂമി. ആ മാതാവിനെ ചവിട്ടുന്നത് പാപമാണ്. പാപപരിഹാരത്തിനായി ക്ഷമ ചോദിക്കുകയാണ് ഇതിലൂടെ.

  തുടര്‍ന്ന് ശരീരശുദ്ധി (വിസര്‍ജനാദിക്രിയകളും കാലും മുഖവും കഴുകലും), ദന്തശുദ്ധി ഇവ വരുത്തി വിരലുകളില്‍ ഭസ്മമെടുത്ത് നാമജപത്തോടെ നെറ്റിയിലും മറ്റും ധരിക്കുക. കാല്‍ കഴുകുബോള്‍ കാല്‍പ്പത്തിയുടെ പിന്‍ഭാഗം (ഉപ്പുറ്റി അഥവാ കാല്‍മടബ്) വേണം മുഖ്യമായും കഴുകാന്‍.

നിലവിളക്ക് കൊളുത്തി ഇഷ്ടദേവതാസ്മരണം, ഗണപതി, സരസ്വതി തുടങ്ങിയവരെ പ്രാര്‍ഥിക്കല്‍, പിന്നീട് ആദിത്യനെയും നവഗ്രഹങ്ങളെയും ധ്യാനിക്കള്‍ ഇവ നിര്‍വഹിക്കണം.

 എണ്ണതേച്ചു കുളിക്കുക. സ്ത്രീകള്‍ക്ക് ചൊവ്വയും വെള്ളിയും, പുരുഷന് ബുധനും ശനിയും എണ്ണ തേച്ചുകുളിക്ക് വിശിഷ്ടം. എണ്ണതേയ്ക്കുമ്പോള്‍ 'ഹരി ഹരി' എന്നോ 'ഗോവിന്ദ ഗോവിന്ദ' എന്നോ ജപിക്കണം.

  കുളിക്കുംമുന്‍പ് കൈക്കുടന്നയില്‍ വെള്ളമെടുത്ത്,

"ഗംഗേ ച യമുനേ ചൈവ ഗോദാവരീ സരസ്വതീ
നര്‍മദേ സിന്ധു കാവേരി ജലേസ്മിന്‍ സന്നിധിം കുരു"

എന്ന മന്ത്രം ജപിച്ച് അതേ ജലത്തിലേക്കുതന്നെ ഒഴിക്കുക. ഇങ്ങനെ മൂന്നുപ്രാവശ്യം ചെയ്യണം. പുഴയിലായാലും കുളത്തിലായാലും കുളിമുറിയിലായാലും ഇതു ചെയ്യണം.

  കുളിച്ചു തോര്‍ത്തും മുന്‍പ് തര്‍പ്പണം ചെയ്യണം. തര്‍പ്പണം ചെയ്യുന്നത് പുഴയിലോ കുളത്തിലോ മാത്രമേ ആകാവു. ആദിത്യങ്കിലേക്കാണ് തര്‍പ്പണം ചെയ്യേണ്ടത്.

  കുളി കഴിഞ്ഞാല്‍ ആദ്യം ശരീരത്തിന്ടെ പുറക്കുവശം തോര്‍ത്തണം. അതിനുശേഷം മുഖവും തലയും മറ്റു ഭാഗങ്ങളും തോര്‍ത്തുക.

ഇനി ഭസ്മധാരണമാണ്. ഇടത്തെ ഉള്ളംകൈയില്‍ ഭസ്മമെടുത്ത് വലതുകൈകൊണ്ടടച്ചുപിടിച്ചു നമശിവായ എന്ന പഞ്ചാക്ഷരീമന്ത്രം ജപിക്കുക. ഭസ്മധാരണമന്ത്രത്തോടെ ഭസ്മം നിശ്ചിതസ്ഥാനങ്ങളില്‍ ധരിക്കണം

ഭസ്മം വെള്ളമൊഴിച്ച് ഇരുകൈകളുംകൊണ്ട് കുഴച്ച് ചൂണ്ടു വിരല്‍, നടുവിരല്‍, മോതിരവിരല്‍ എന്നിവകൊണ്ടുവേണം ധരിക്കാന്‍.
Fun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment