രാഘവന്‍ മാസ്‌റ്റര്‍ ഗിന്നസിലേക്ക്
1954 ല്‍ പുറത്തിറങ്ങിയ 'നീലക്കുയിലി'ലൂടെ സംഗീതരംഗത്ത് പുത്തന്‍ ട്രന്‍ഡുകള്‍ സൃഷ്‌ടിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ രാഘവന്‍ മാസ്‌റ്റര്‍ ഗിന്നസ് ബുക്കിലേക്ക്. സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ സംഗീത സംവിധായകന്‍ എന്ന ഖ്യാതിയാണ് രാഘവന്‍ മാഷിനെ ഗിന്നസ് ബുക്കിലെത്തിക്കുക.
തൊണ്ണൂറ്റേഴുകാരനായ മാഷിപ്പോള്‍ മമ്മൂട്ടി നായകനാകുന്ന 'ബാല്യകാലസഖി' എന്ന ചിത്രത്തിനു വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുകയാണ്. ഈ ചിത്രത്തിനു വേണ്ടി മാഷ് ഒരുക്കുന്ന 'താമരപ്പൂങ്കവിളില്‍ താമസിക്കുന്നോളെ' എന്ന ഗാനം ആലപിക്കുന്നത് അന്നുമിന്നും നിറഞ്ഞുനില്‍ക്കുന്ന സാക്ഷാല്‍ യേശുദാസാണ്.
വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാതകൃതിയായ 'ബാല്യകാലസഖി' അതേ പേരില്‍ തന്നെയാണ് സിനിമയാക്കുന്നത്. ബഷീറിന്റെ അടുത്ത സുഹൃത്തായിരുന്ന കെ.ടി. മുഹമ്മദാണ് 'താമരപ്പൂങ്കവിളില്‍...' എന്നു തുടങ്ങുന്ന ഈ ഗാനത്തിന്റെ രചയിതാവ്.
മലയാളത്തില്‍ രാഘവന്‍ മാഷ് 60 ലധികം ചിത്രങ്ങളിലായി 400 ലധികം സിനിമാഗാ നങ്ങള്‍ക്ക് ഈണമിട്ടിട്ടുണ്ട്. കായലരികത്ത്, നാഴിയുരിപ്പാലു കൊണ്ട്, ഹൃദയത്തിന്‍ രോമാഞ്ചം, മാനത്തെ മഴമുകില്‍, ശ്യാമ സുന്ദര പുഷ്‌പമേ, ആറ്റിനക്കരെയക്കരെ, പൂര്‍ണ്ണേന്ദു മുഖിയോടമ്പലത്തില്‍, നാളികേരത്തിന്റെ നാട്ടിലെനിക്കൊരു, മഞ്ഞണിപ്പൂനിലാവില്‍, കാത്തു സൂക്ഷിച്ചൊരു തുടങ്ങിയ ഗാനങ്ങള്‍ മലയാളിയുടെ ചുണ്ടില്‍ ഇന്നും തത്തിക്കളിക്കുന്ന ഈണങ്ങളാണ്.
1914 ല്‍ കണ്ണൂരിലെ തലശ്ശേരിയില്‍ എം കൃഷ്‌ണന്റെയും നാരായണിയുടേയും മകനായാണ് കെ. രാഘവന്‍ ജനിച്ചത്. കുട്ടിക്കാലത്തു മികച്ചൊരു ഫുട്‌ബോള്‍ കളിക്കാരനായിരുന്ന രാഘവന്‍ മാഷ് ഓള്‍ ഇന്ത്യാ റേഡിയോയില്‍ തംബുരു ആര്‍ട്ടിസ്‌റ്റായാണ് സംഗീതരംഗത്ത് സജീവമാകുന്നത്. ആദ്യ കാലത്ത് ചെന്നൈയിലായിരുന്നു ജോലി. 1950 ല്‍ സ്‌ഥലം മാറ്റം കിട്ടി കോഴിക്കോട് വന്നതോടെയാണ് മാഷും സിനിമാക്കാരുമായുള്ള ബന്ധം ആരംഭിക്കുന്നത്.
1951 ലിറങ്ങിയ 'പുള്ളിമാനാ'ണ് മാഷ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം. 2010 ലെ പത്മശ്രീ അവാര്‍ഡും മാഷിനെത്തേടി യെത്തിയിരുന്നു. മികച്ച സംഗീത സംവിധായകനുള്ള സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡിന് രണ്ടു തവണ അര്‍ഹനായിട്ടുണ്ട് മാഷ്. 1973 ലും 1977 ലും. 1997 ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കാരവും നേടി. കഴിഞ്ഞ വര്‍ഷം എംജി രാധാകൃഷ്‌ണന്‍ അവാര്‍ഡിനും അര്‍ഹനായി.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment