പീഡനത്തിന് കാരണം മാന്യതയില്ലാത്ത വസ്ത്രധാരണമെന്ന്
മാന്യമായ വസ്ത്രധാരണം സ്ത്രീകളെ ഒരളവോളം പീഡനങ്ങളില്‍ നിന്ന് രക്ഷിക്കുമെന്ന് കര്ണാടകയിലെ വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി സി .സി പാട്ടീല്‍. മറ്റുള്ളവരെ പ്രകോപിതരാക്കുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കുന്നതിന് താന്‍ വ്യക്തിപരമായി എതിരാണെന്നാണ് അദ്ദേഹം പറയുന്നത്. തങ്ങള്‍ ധരിക്കുന്ന വസ്ത്രത്തെ കുറിച്ച് സ്ത്രീകള്‍ പൂര്‍ണമായും ബോധവതികളാകേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
സ്ത്രീകള്‍ പുരുഷന്മാരോടൊത്ത് അവരുടേത് പോലുള്ള ജോലികള്‍ ചെയ്യുന്നത് സര്വ്വ സാധാരണമാണ്. ഐടി കമ്പനികളിലും കാള്‍ സെന്ററുകളിലും മറ്റും രാത്രി വൈകിയും പെണ്കുട്ടികള്ക്ക് ജോലി ചെയ്യേണ്ടി വരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങള്‍ എന്താണ് ധരിക്കുന്നതെന്ന ബോധം സ്ത്രീകള്ക്കുണ്ടാകണം. ധാര്മികത നഷ്ടമായ സമൂഹത്തില്‍ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ ഓരോരുത്തരും ബോധവതികളാകണം. സ്ത്രീ പുരുഷ സമത്വമുണ്ടാകേണ്ടത് വസ്ത്രത്തിലല്ലെന്ന കാര്യം ഇതേ കുറിച്ച് വാചാലരാകുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്^ പാട്ടീല്‍ പറഞ്ഞു.
സ്ത്രീകള്ക്ക് പ്രത്യേകിച്ചൊരു വസ്ത്രം താന്‍ നിര്‍ദ്ദേശിക്കുന്നില്ലെന്നും തങ്ങളുടെ സംസ്കാരത്തിനും വ്യവസ്ഥിതിക്കും അനുസരിച്ച മാന്യമായി വസ്ത്രം തെരഞ്ഞെടുക്കേണ്ടത് അവര്‍ തന്നെയാണെന്നും പാട്ടീല്‍ വ്യക്തമാക്കുന്നു. തങ്ങള്ക്ക് സുരക്ഷിതമായ വസ്ത്രം ഏതാണെന്ന് സ്ത്രീകളാണ് തിരിച്ചറിയേണ്ടത്.
സിനിമയിലും മറ്റും കാണുന്ന പോലെ കോലം കെട്ടാനുള്ള പെണ്കുട്ടികളുടെ പ്രവണത അവര്ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നവെന്നാണ് ആന്ധ്രപ്രദേശ് ഡിജിപി ദിനേശ് റെഡിയുടേയും അഭിപ്രായം.
madhyamam
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net