Wednesday, 11 January 2012

[www.keralites.net] വീരപ്പന്റെ കഥ പറയുന്ന സിനിമ നിരോധിക്കണമെന്ന് മുത്തുലക്ഷ്മി

 

വീരപ്പന്റെ കഥ പറയുന്ന സിനിമ നിരോധിക്കണമെന്ന് മുത്തുലക്ഷ്മി

Fun & Info @ Keralites.netബാംഗ്ലൂര്‍: കാടും നാടും ഒരു പോലെ വിറപ്പിച്ച വീരപ്പന്റെ കഥ പറയുന്ന ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി രംഗത്തെത്തി. തന്റെ അനുമതിയി ല്ലാതെയാണ് ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നതെന്ന് മുത്തുലക്ഷ്മി പറഞ്ഞു. കന്നടയിലെ റിയല്‍ സിനിമകളുടെ സംവിധായകന്‍ എ. എം.ആര്‍. രമേഷ് തമിഴ്, കന്നട ഭാഷകളിലായണ് ചിത്രം ഒരുക്കുന്നത്. ഒരേസമയം രണ്ടു ഭാഷകളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

വീരപ്പനെയും തന്നെയും മോശമായാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും മുത്തുലക്ഷ്മി ആരോപിച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. വീരപ്പന്റെ ജീവിതത്തെപ്പറ്റി സംവിധായകനോ സിനിമയുമായി ബന്ധപ്പെട്ട മറ്റാരുമോ വേണ്ട അന്വേഷണം നടത്തിയിട്ടില്ല. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും മുത്തുലക്ഷ്മി പറഞ്ഞു.

അതേസമയം, മുത്തുലക്ഷ്മിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് സംവിധായകന്‍ രമേഷ് പറഞ്ഞു. വീരപ്പന്‍ എന്ന കാട്ടുകൊള്ളക്കാരന്റെ ജീവിതത്തിന്റെ എല്ലാ വശങ്ങളും സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. പതിനൊന്നു വര്‍ഷം നീണ്ട പഠനങ്ങള്‍ക്കു ശേഷമാണ് ചിത്രമെടുക്കാന്‍ ഇറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

Fun & Info @ Keralites.netവീരപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന എല്ലാവരില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ശേഖരിച്ചു, പോലീസില്‍ നിന്നും കോടതിയില്‍ നിന്നും ലഭിച്ച വിവരങ്ങളും ചിത്രത്തിന്റെ പൂര്‍ണതയ്ക്കായി ഉപയോഗപ്പെടുത്തി. വീരപ്പനെ കൊലപ്പെടുത്തിയ ദൗത്യസേനയിലെ തലവന്മാരുടെ അനുഭവക്കുറിപ്പുകളും ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുമ്പിലെത്തും. എന്നാല്‍, തന്റെ ചിത്രം വിവാദം ഉണ്ടാക്കില്ലെന്നു രമേഷ് പറയുന്നു. വീരപ്പന്റെ യഥാര്‍ഥ ജീവിത കഥയായതിനാല്‍ വിവാദങ്ങള്‍ സംഭവിക്കാനിടയില്ല. മാത്രമല്ല, സംഭവകഥയിലെ പേരുകള്‍ തന്നെയാണു ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കും നല്‍കുന്നത് - രമേഷ് പറഞ്ഞു.

കന്നടയില്‍ 'അട്ടഹാസ' എന്ന പേരിലും തമിഴില്‍ 'വന യുത്തം' എന്ന പേരിലുമാണു ചിത്രമൊരുങ്ങുന്നത്. കന്നടയിലെ പ്രമുഖതാരം കിഷോറാണു വീരപ്പനായി വേഷമണിയുന്നത്. വീരപ്പന്റെ പ്രത്യേക ദൗത്യ സേനയുടെ തലവന്‍ വിജയകുമാറായി ആക്ഷന്‍ ഹീറോ അര്‍ജുന്‍ എത്തും. വീരപ്പന്‍ കഥകള്‍ പറഞ്ഞ 'ചന്ദനക്കാട്' എന്ന തമിഴ് ടെലിവിഷന്‍ പരമ്പരയിലെ അണിയറ പ്രവര്‍ത്തകര്‍ സിനിമയില്‍ സഹകരിക്കുന്നു.

വീരപ്പന്റെ ജീവിതകഥ ആസ്പദമാക്കി സിനിമയെടുക്കാന്‍ മുമ്പ് രാംഗോപാല്‍ വര്‍മ അടക്കമുള്ളവര്‍ ശ്രമിച്ചിരുന്നുവെങ്കിലും വിവാദങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നു പിന്മാറിയിരുന്നു. തമിഴില്‍ നിര്‍മിക്കാനിരുന്ന മറ്റൊരു ചിത്രം മുത്തുലക്ഷ്മിയുടെ പരാതിയെ തുടര്‍ന്നു കോടതി സ്റ്റേ ചെയ്തിരുന്നു. രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളായ ശിവശരനും ശുഭയും പോലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെടുന്ന സംഭവം ചിത്രീകരിച്ച 'സയനൈഡ്' എന്ന ഹിറ്റ് സിനിമ ഒരുക്കിയതും എ.എം.ആര്‍. രമേഷായിരുന്നു.

▌│█║▌║│ █║║▌█
»+91 9447 1466 41«


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment