Saturday 17 December 2011

[www.keralites.net] നര്‍മ്മത്തിന്റെ/ സരളസൌഹൃദത്തിന്റെ മരുപ്പച്ചക്കാലം

 

നര്‍മ്മത്തിന്റെ/ സരളസൌഹൃദത്തിന്റെ മരുപ്പച്ചക്കാലം! ഒരു മരുഭുമികഥ!!‍‍

Fun & Info @ Keralites.net
ഹരീഷ് ശിവരാമന്‍ (പോങ്ങുമ്മൂടന്‍) 



സിനിമ എന്നത് കച്ചവടമാണോ കലയാണോ ? രണ്ടുമാവാം. ഇതുരണ്ടുമല്ലാതെയുമായിരിക്കാം. വ്യാഖ്യാനങ്ങള്‍ക്കുള്ള വാതില്‍ തുറന്നിട്ടുകൊണ്ട്‌ നമുക്ക് കാത്തിരിക്കാം സിനിമ കച്ചവടത്തോടാണോ കലയോടാണോ കൂടുതല്‍ അഭിരമിക്കേണ്ടതെന്ന്. ബുദ്ധിജീവികള്‍ എന്ന് കരുതുന്നവര്‍ ഉത്തരം തരട്ടെ. കാത്തിരിക്കാം നാമെന്നു പറയുന്ന പ്രേക്ഷകക്കൂട്ടങ്ങളേ... 

'ഒരു മരുഭൂമിക്കഥ' എന്ന 'സ്റ്റെപ്പിനി' പേരില്‍ ഇറങ്ങിയ 'പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-മു 

കേഷ്' എന്നീ സൌഹൃദത്രയങ്ങളുടെ 'അറബിയും ഒട്ടകോം പി. മാധവന്‍ നായരും' എന്ന ചിത്രത്തെക്കുറിച്ച് നമുക്ക് പറയാം. എനിക്ക് തോന്നുന്നു 'കലാപരമായി കച്ചവടം ചെയ്യപ്പെടുന്ന' ഒരു സിനിമയാണ് ഇതെന്ന്. ഇത്രയുമല്ലാതെ സിനിമയുടെ കലാമൂല്യത്തെക്കുറിച്ച് നിരൂപണമെന്ന സാഹസകൃത്യത്തില്‍ ബോധപൂര്‍വ്വമോ അല്ലാതെയോ ഏര്‍പ്പടെണ്ടിവരുന്ന ഒരുവന് പറയാന്‍ അവകാശമില്ലെന്നാണ് സ്വപക്ഷം. ഒരു സിനിമയുടെ കലാമൂല്യം എന്നത് കാണുന്നവന്റെ കണ്ണില്‍ ഉദിച്ച് മനസ്സില്‍ അസ്തമിക്കുന്ന ഒന്നുമാത്രമാണ്. അതുകൊണ്ട് , ചിത്രം കാണുക. സ്വന്തം ആസ്വാദനനിലവാരത്തെ അറിയുക. ഒന്നുറപ്പാണ്.. യാതൊരുവിധ പ്രതീക്ഷകളും വച്ചു പുലര്‍ത്താതെ ഈ ചിത്രം കാണാന്‍ പോയാല്‍ കീശയില്‍ നിന്നും കാശ് ചോര്‍ന്നുവെന്ന് ഒരുവന് പരാത്തിപ്പെടെണ്ടി വരില്ല. 

പരിമിതികള്‍ കാണാനാവാത്ത ഒരു ചിത്രമല്ല ഇത്. 'ചിത്രം' കിലുക്കം' 'വന്ദനം' 'തേന്മാവിന്‍ കൊമ്പത്ത്' ....പാടില്ല. ഒന്നും മനസ്സില്‍ വരരുത്.. പോക്കാന്‍ മാത്രമുള്ള സമയവും മനസ്സില്‍ കാലിന്റെ തള്ളവിരല്‍ ഉണ്ണുന്ന ഒരുകുട്ടിയുമുണ്ടെങ്കില്‍ , ഉണ്ടെങ്കില്‍ മാത്രം ഈ ചിത്രം ആസ്വദിയ്ക്കാം. പോരായ്മയായി അല്ല ഞാനിത് കുറിയ്ക്കുന്നത്. എത്രയോ കാലമായി നമ്മള്‍ കണ്ടു പരിചയിച്ച ശൈലി. എത്രയോ കാലമായി പ്രിയനെന്ന സംവിധായകന്‍ സ്വീകരിച്ചു വരുന്ന ശൈലി. ഇല്ല. ഒന്നിനും മാറ്റമില്ല. (ഇതിനെയാണോ സ്വത്വം എന്ന് പറയുന്നത് ?) 

പി.മാധവന്‍ നായര്‍ എന്ന പ്രാരാബ്ധക്കാരനായ മധ്യവയസ്കന്റെ ജീവിതവും സൌഹൃദവും പ്രണയവും നന്മയും സത്യസന്ധതയും കുസൃതിയും ആണ് ഈ ചിത്രം. സുന്ദരമായ ഒപ്പിയെടുക്കലുകളിലൂടെയും(ക്യാമറ) വൃത്തിയായ കഷ്ണിക്കലിലൂടെയും(എഡിറ്റിംഗ് ) ഈ ചിത്രം നമുക്ക് പി. മാധവന്‍ നായരെ പരിചയപ്പെടുത്തുന്നു. 

ടി.പി ബാലഗോപാലന്റെ മൂക്കിനടിയില്‍ വളര്‍ന്നുയര്‍ന്ന മംഗലശ്ശേരി നീലകണ്‍ഠന്റെയും മകന്‍ കാര്‍ത്തികേയന്റെയും കൊമ്പന്‍ മീശ വെട്ടിയൊതുക്കി ടി.പി ബാലഗോപാലനെ പി. മാധവന്‍ നായരാക്കാന്‍ ശ്രമിച്ച ലാലിന്റെ ആത്മമിത്രങ്ങളായ സംവിധായന്‍ പ്രിയന്റെയും നിര്‍മ്മാതാക്കളില്‍ ഒരുവനായ അശോക്‌ കുമാറിന്റെയും ശ്രമത്തിനും സൌഹൃദത്തിനും അഭിനന്ദനങ്ങള്‍. ശ്രീനിവാസന്റെയും ജഗതിയുടെയും അഭാവം അറിയുന്നതും ഇതൊരു സൌഹൃദക്കൂട്ടായ്മ ചിത്രം ആണെന്ന മനസ്സിലാക്കല്‍ കൊണ്ടാണ്. 

ഈ സിനിമയില്‍ ഇടയ്ക്കെങ്കിലും പുതിയ ലാല്‍ പഴയ ലാലിനെ അനുകരിയ്ക്കാന്‍ പാടുപെടുന്ന കാഴ്ച കാണാതെ പോവില്ല പ്രേക്ഷകന്‍. എങ്കിലും, അതും ഒരു വിജയമാണ്. താങ്കള്‍ താങ്കളെ പൂര്‍ണ്ണമായും മറന്നില്ലല്ലോ. പ്രായം.. അതൊരു സ്വാഭാവിക അവസ്ഥ മാത്രമാണ്. മറ്റൊരു തരത്തില്‍ അതൊരു വളര്‍ച്ചയുമാണ്. പ്രിയ താരമേ.. താങ്കളുടെ പാദങ്ങള്‍ ഇനിയെന്നും മണ്ണില്‍ തൊട്ടു നില്‍ക്കട്ടെ. നീണ്ട നാവും ആകാശം നോക്കുന്ന മീശയും മാത്രമല്ല പ്രാരാബ്ധത്തിന്റെ ദൈന്യതയും താങ്കളുടെ മുഖത്ത് വിരിയട്ടെ.
Fun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment